ചെടികളില്‍ ധാരാളം പൂക്കളുണ്ടാവാന്‍ സാമ്പാര്‍ കായം ഉപയോഗിക്കേണ്ട രീതി വ്യക്തമാക്കാം.
ഓണസദ്യയ്ക്ക് സാമ്പാര്‍ തയാറാക്കാന്‍ കായം നിര്‍ബന്ധമാണ്. സാമ്പാറിന്റെ രുചിയും ഗന്ധവുമെല്ലാം വര്‍ധിപ്പിക്കാന്‍ കായം സഹായിക്കും. എന്നാല്‍ പച്ചക്കറിച്ചെടികളില്‍ പൂ പിടുത്തം വര്‍ധിക്കാനും കായ്കള്‍ നല്ല പോലെയുണ്ടാകാനും കായം സഹായിക്കുമെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ...? എന്നാല്‍ സംഗതി സത്യമാണ്. ചെടികളില്‍ ധാരാളം പൂക്കളുണ്ടാവാന്‍ സാമ്പാര്‍ കായം ഉപയോഗിക്കേണ്ട രീതി വ്യക്തമാക്കാം.
അഞ്ച് ഗ്രാം കായം, ഒന്നര ലിറ്റര്‍ വെള്ളം എന്നിവയാണ് ഈ ലായനി തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍. വെള്ളം ശുദ്ധമായിരിക്കും ക്ലോറിന്‍ കലര്‍ന്ന പൈപ്പ് വെള്ളം ഉപയോഗിക്കരുത്. കിണറില്‍ നിന്നും നേരിട്ട് മുക്കിയെടുക്കുന്ന വെള്ളമാണ് ഏറ്റവും ഉചിതം.
കായും അരലിറ്റര്‍ വെള്ളത്തിലിട്ട് ഒരു ദിവസം മാറ്റിവയ്ക്കുക. ഈ പാത്രം തുണിയുപയോഗിച്ച് കെട്ടി മൂടിവയ്ക്കണം. 24 മണിക്കൂര്‍ കഴിഞ്ഞ് കായം ലയിച്ച വെള്ളം രണ്ടു വെള്ളത്തില്‍ കലക്കി ഇലകളിലും തണ്ടിലും നന്നായി സ്‌പ്രേ ചെയുക. രാവിലെയും വൈകിട്ടുമാണ് സ്‌പ്രേ ചെയ്യാന്‍ പറ്റിയ സമയം. മഴ ശക്തമായി തുടരുന്ന സമയങ്ങളില്‍ ഈ ലായനി സ്‌പ്രേ ചെയ്യരുത്.
ഇതില്‍ അടങ്ങിയിരിക്കുന്ന Asafoetida ചെടികള്‍ക്ക് കീടങ്ങളെ അകറ്റാനും ധാരാളം പൂക്കളുണ്ടാകാനും സഹായിക്കും. ആഴ്ചയില്‍ ഒരു തവണമാത്രമേ ഉപയോഗിക്കാവൂ. തുടര്‍ച്ചയായി മൂന്നോ നാലോ തവണ തളിക്കണം. മത്തന്‍ , വെള്ളരി, കുമ്പളം തുടങ്ങിയ വള്ളി വീശിയുള്ള പച്ചക്കറികളില്‍ ഏറെ നല്ലതാണ്.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment