മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്റ്ററി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പാലുത്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ക്ഷീര വികസന വകുപ്പും സംസ്ഥാന സര്‍ക്കാരും നടത്തുന്നതെന്ന് മുഖ്യമന്ത്രി

By Harithakeralam
2024-12-25

മലപ്പുറം:  മലബാര്‍ മില്‍മ മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്ട് നിര്‍മ്മിച്ച മില്‍ക്ക് പൗഡര്‍ പ്ലാന്റും മലപ്പുറം ഡെയറിയും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പാലുത്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ക്ഷീര വികസന വകുപ്പും സംസ്ഥാന സര്‍ക്കാരും നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡും പ്രകൃതി ദുരന്തങ്ങളും വിചാരിച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിന് തടസമായിട്ടുണ്ട്. എങ്കിലും ഈ ലക്ഷ്യം സാധിക്കുന്നതിന് വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ ഉത്പാദനം ക്ഷീര മേഖലയില്‍ വര്‍ദ്ധിപ്പിക്കണം. ന്യൂട്രീഷന്‍ ഫുഡ് പ്രൊഡക്ടുകള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന കാലമാണിത്. ഇത്തരം മേഖലകളിലേക്കു കൂടി മില്‍മയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധ തിരിയണം. ശക്തമായ മാര്‍ക്കറ്റിംഗ് ശൃംഖലയും ഈ മേഖലയില്‍ കെട്ടിപ്പടുക്കണം. ഇതൊക്കെ നടപ്പായാല്‍ ക്ഷീര മേഖലയില്‍ മാത്രമല്ല നമ്മുടെ ഒന്നായ സാമ്പത്തിക സ്ഥിതിയില്‍ വലിമുന്നേറ്റമുണ്ടാക്കാനാവും.കാലാവസ്ഥ വ്യതിയാനം പാല്‍ സംഭരണത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിനു പരിഹാരമായി സംസ്ഥാനത്തെ ചില്ലിംഗ് പ്ലാന്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ക്ഷീര വികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. മില്‍മ ഡെയറി വൈറ്റ്‌നറിന്റെ വിപണനോദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നിര്‍വ്വഹിച്ചു. പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി, മലപ്പുറം ഡെയറി എന്നീ പദ്ധതികളുടെ തുടക്കകാലത്ത്   ക്ഷീര വികസന വകുപ്പു മന്ത്രിയായിരുന്ന കെ. രാജുവിനെ മുഖ്യമന്ത്രിയും   അന്നത്തെ മില്‍മ ചെയര്‍മാനായിരുന്ന പി.ടി. ഗോപാലക്കുറുപ്പിനെ മന്ത്രി ജെ. ചിഞ്ചുറാണിയും പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷീര കര്‍ഷകരുടെ മക്കള്‍ക്കുള്ള ലാപ്   ടോപ്പ് വിതരണം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയും മലബാറിലെ മികച്ച യുവ ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് വിതരണം മഞ്ഞളാംകുഴി അലി എംഎല്‍എയും ക്ഷീര കര്‍ഷകക്കുള്ള അവാര്‍ഡ് മലപ്പുറം ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയും നിര്‍വ്വഹിച്ചു.

ക്ഷീര കര്‍ഷകരുടെ മക്കള്‍ക്കുള്ള വെറ്ററിനറി ആന്റ് ഡെയറി സയന്‍സ്  പഠന സ്‌കോളര്‍ഷിപ്പ് വിതരണം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദും ഐഎസ്ഒ സംഘം ജീവനക്കാര്‍ക്കുള്ള  വാര്‍ഷിക ഗ്രാന്റ് വിതരണം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍  മൂത്തേടവും മലബാറിലെ ആറ് ഡെയറികള്‍ക്കുള്ള ഐഎസ്ഒ  സര്‍ട്ടിഫിക്കറ്റ് കൈമാറല്‍  ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി. ഉണ്ണിക്കൃഷ്ണനും നിര്‍വ്വഹിച്ചു.  പാല്‍പ്പൊടി  ഫാക്ടറിയുടെ നിര്‍മാതാക്കളായ ടെട്രാപാക്കിനെ മില്‍മ എംഡി ആസിഫ് കെ.യൂസഫും  ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറെ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥും ഫയര്‍ സേഫ്റ്റി & ഇടിപി കോണ്‍ട്രാക്ടര്‍മാരെ നബാര്‍ഡ്  ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍. കുറുപ്പും  ആദരിച്ചു. എംആര്‍ഡിഎഫ് ചാരിറ്റി ധനസഹായ വിതരണവും കന്നുകാലി ഇന്‍ഷ്വറന്‍സ് ഓണ്‍ലൈന്‍ എന്‍്‌ട്രോള്‍മെന്റ് ഉദ്ഘാടനവും ക്ഷീര വികസന വകുപ്പ് ഡയറക്ടറും ഡെയറി രജിസ്ട്രാറുമായ  ശാലിനി ഗോപിനാഥ് നിര്‍വ്വഹിച്ചു.

കന്നുകാലി ഇന്‍ഷ്വറന്‍സ് ക്ലെയിം തുക വിതരണം  മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ കെ. സിന്ധുവും സ്‌നേഹമിത്ര ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്  പോളിസി കൈമാറ്റം മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍  സെറീന ഹസീബും ക്ഷീര സുമംഗലി  സമ്മാന വിതരണം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി. അബ്ദുള്‍ കരീമും ക്ഷീര സമാശ്വാസം സഹായ വിതരണം മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാറും അരുണോദയ  പദ്ധതി മരുന്ന് വിതരണ ഉദ്ഘാടനം കെഎല്‍ഡിബി മാനേജിംഗ് ഡയറക്ടര്‍ ഡോ. ആര്‍ രാജീവും നിര്‍വ്വഹിച്ചു.

എ.പി സഹാബ് ( മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം), കെ.വി. ജുവൈരിയ ( മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), അബ്ദുള്‍ മുനീര്‍ പി. ( മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഷറഫുദ്ദീന്‍.പി, റഹ്മത്തുന്നീസ (  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍), കാസിം.പി, ഷാഹിന പി.കെ ( മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍), കെ.ജി. പങ്കജാക്ഷന്‍ ( പ്രസിഡന്റ് എഐടിയുസി മില്‍മ), ദിനേശ് പെരുമണ്ണ ( പ്രസിഡന്റ് ഐഎന്‍ടിയുസി മില്‍മ), ബാബു.എ ( ജനറല്‍ സെക്രട്ടറി സിഐടിയു മില്‍മ) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

Leave a comment

പരിസ്ഥിതി ബോധമുള്ള സമൂഹമായി നാം മാറണം: മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: പരിസ്ഥിതിയെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങള്‍ പഠിക്കുന്നതിലൂടെ മാത്രമേ നമുക്ക് മെച്ചപ്പെട്ട സമൂഹമായി മാറാന്‍ കഴിയുകയുള്ളുവെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പ്രകൃതി പാഠം പദ്ധതിയുടെ സംസ്ഥാനതല…

By Harithakeralam
മൃഗസംരക്ഷണ മേഖലയിലെ ദുരന്ത നിവാരണം ; ശാസ്ത്രീയമായ തയാറെടുപ്പ് വേണമെന്ന് മന്ത്രി

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അപ്രതീക്ഷിതമായി നമ്മുടെ സംസ്ഥാനത്തെയും മൃഗസംരക്ഷണ മേഖലയെയും വലിയതോതില്‍ ബാധിച്ചു വരുന്നെന്നും ഇതിനെ നേരിടുന്നതിനും പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനുമുള്ള…

By Harithakeralam
സ്‌പൈസസ് ബോര്‍ഡിന്റെ സ്‌പൈസ്ഡ് പദ്ധതി: ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

കൊച്ചി: ഇന്ത്യാ ഗവണ്‍മെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്‌പൈസസ് ബോര്‍ഡ് സ്‌പൈസ്ഡ് (SPICED- സസ്‌റ്റെയിനബിലിറ്റി ഇന്‍ സ്‌പൈസ് സെക്റ്റര്‍ ത്രൂ പ്രോഗ്രസിവ്, ഇന്നൊവറ്റീവ് ആന്‍ഡ് കോളബറേറ്റീവ്…

By Harithakeralam
എന്റെ കേരളം മേള തിരുവനന്തപുരം: ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍ തീം സ്റ്റാളൊരുക്കി കൃഷി വകുപ്പ്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കനകക്കുന്നില്‍ മെയ് 17 ന് ആരംഭിച്ച എന്റെ കേരളം 2025 പ്രദര്‍ശന വിപണന മേളകളയില്‍ ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാളുകള്‍…

By Harithakeralam
മലബാര്‍ മില്‍മയുടെ പ്രവര്‍ത്തനം പ്രശംസനീയം: മന്ത്രി

കോഴിക്കോട്:  മലബാര്‍ മില്‍മയുടെ   അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെയും  2025 വാര്‍ഷിക പദ്ധതിയുടേയും ഉദ്ഘാടനം കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍   ക്ഷീര വികസന വകുപ്പുമന്ത്രി…

By Harithakeralam
ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് ഏകദിന ശില്‍പശാല

കൊച്ചി: സ്‌പൈസസ് ബോര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (APEDA) സഹകരിച്ച് ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് (National Programme…

By Harithakeralam
ജില്ലകള്‍ തോറും അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും: കൃഷി മന്ത്രി

കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വിഎഫ്പിസികെ  അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയോജക മണ്ഡലം അടിസ്ഥാനത്തിലും ബ്ലോക്ക് അടി സ്ഥാനത്തിലും തദ്ദേശസ്വയംഭരണ…

By Harithakeralam
കേരളത്തില്‍ നിന്ന് കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണ

കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs