നിരവധി രോഗങ്ങള്‍ക്കെതിരേയും സൗന്ദര്യ സംരക്ഷണത്തിലും നെല്ലിക്കയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
നെല്ലിക്കയുടെ ഗുണങ്ങള്‍ വിവരണാതീതമാണ്. നിരവധി രോഗങ്ങള്‍ക്കെതിരേയും സൗന്ദര്യ സംരക്ഷണത്തിലും നെല്ലിക്കയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പണ്ടു കാലത്ത് നമ്മുടെ പറമ്പുകളിലെല്ലാം ധാരാളം നെല്ലി മരങ്ങളുണ്ടായിരുന്നു. ഒരു പരിചരണം ഇല്ലെങ്കിലും നല്ല കായ്ഫലം തന്നിരുന്ന ഇവയെല്ലാം റബര്‍ കൃഷി വ്യാപകമായതോടെ ഓര്‍മയായി. വീട്ട്മുറ്റത്തൊരു നെല്ലി മരം നട്ടാല്‍ നിരവധി ഗുണങ്ങളുണ്ട്.
ഔഷധം തന്നെ നെല്ലിക്ക
ആയുര്‍വേദ ചികിത്സയില്‍ നെല്ലിക്ക പ്രധാന വസ്തുവാണ്. അനീമിയ പോലുള്ള ഗുരുതര രോഗങ്ങള്‍ ചെറുക്കാന്‍ നെല്ലിക്ക സഹായിക്കുന്നു. നാലോ അഞ്ചോ നെല്ലിക്ക പതിവാക്കിയാല്‍ രക്തക്കുറവ് പരിഹരിക്കാം. മാത്രമല്ല ദിവസവും വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് പതിവാക്കിയാല്‍ പ്രമേഹവും പ്രഷറുമെല്ലാം വഴിമാറും. ഇരുമ്പ്, വിറ്റാമിന്‍ സി, നാരുകള്‍, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, അന്നജം, വിറ്റാമിന്‍ ബി ത്രീ , തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയെ വിറ്റാമിന്‍ സിയുടെയും ഇരുമ്പിന്റെയും കലവറ എന്ന് പറയപ്പെടുന്നു. കഷണ്ടി, നര എന്നിവയെ തടയാനും നെല്ലിക്ക സഹായിക്കും. നെല്ലിക്കയിട്ടു കാച്ചിയ എണ്ണ തലയില്‍ തേച്ചു കുളിക്കുന്നത് മലയാളിയുടെ പതിവു ശീലങ്ങളില്‍ ഒന്നാണ്.
നടീല്‍ രീതിയും ഇനങ്ങളും
വളരെ ജനിതക വ്യത്യാസങ്ങളുള്ള മരമാണ് നെല്ലി. അത്യുദ്പാന ശേഷിയുള്ളതും നന്നായി കായ്ക്കുന്നതുമായ ഇനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ചമ്പക്കാടന്‍ ലാര്‍ജ്, ബനാറസി, കൃഷ്ണ, കഞ്ചന്‍ എന്നിവയാണ് മറ്റ് ഇനങ്ങള്‍. ചെറിയ കായുണ്ടാകുന്ന നെല്ലിയാണ് പോഷകഗുണമുള്ളതായി പറയപ്പെടുന്നത്്. ചമ്പക്കാട് ലാര്‍ജ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ചതാണ്. നടുന്ന രീതിനല്ലയിനം ബഡ് തൈകള്‍ ശേഖരിച്ച് മൂന്നടി നീളവും വീതിയും അതേ ആഴവുമുള്ള കുഴികള്‍ എടുത്ത് ഒരു കെട്ട ചാണകപ്പൊടിയും അര കിലോ എല്ലുപൊടിയും ഒരൂ കിലോ വേപ്പിന്‍ പിണ്ണാക്കും കുട്ടിക്കലര്‍ത്തി കുഴിമുടൂക. അതിനൂശേഷം ചെറൂകുഴി എടുത്ത് നടാം.
എളുപ്പം കായ്ക്കാന്‍ ബഡ് തൈകള്‍
വലിയ മരമായിട്ട് വളരും നെല്ലി. മഴക്കാലമാണ് തൈ നടാന്‍ അനുയോജ്യം. സാധാരണ പരിചണം നല്‍കിയാല്‍ മതി നെല്ലി മരം വളരാന്‍. നാടന്‍ നെല്ലിക്ക ചെറുതും കയ്പ്പേറിയതുമായിരിക്കും. ബെഡ്ഡ് ചെയ്ത മരങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ടു കായ്ച്ചു തുടങ്ങും. നാടന്‍ നെല്ലിക്കയേക്കാള്‍ വലുതായിരിക്കും ഇവ. ചില നെല്ലി മരങ്ങള്‍ നൂറ്റാണ്ടുകളോളം നിലനില്‍ക്കാറുണ്ട്. നെല്ലിയുടെ കായിക വളര്‍ച്ച ഏപ്രില്‍ മുതല്‍ ജൂലായ് വരെയായിരിക്കും. പുതിയ ചില്ലകള്‍ ഉണ്ടാവുന്നതിനൊപ്പം പൂവിടാനും ആരംഭിക്കും. കായ്കള്‍ ജനുവരി ഫെബ്രുവരി മാസം പാകമാവും.
ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…
പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം. വര്‍ഷം മുഴുവനും പച്ചകുരുമുളക്…
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്‌നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…
ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…
നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…
കാര്‍ഷിക മേഖലയില്‍ അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്‍ഷകന്റെ നടുവൊടിച്ചപ്പോള്‍ ആശ്വാസം പകര്‍ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.…
കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്‌പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍…
© All rights reserved | Powered by Otwo Designs
Leave a comment