തൈ നടാന്‍ തടമൊരുക്കുന്നതിന് മുന്നേ ഇതിനെതിരേയുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണം. വാട്ടം ബാധിച്ചാല്‍ ചെടി നശിപ്പിച്ചു കളയുകമാത്രമാണ് പോംവഴി.
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്നവയാണ് വഴുതന വര്‍ഗ വിളകള്‍. തക്കാളി,പച്ചമുളക്, വഴുതന എന്നിവ നാം സ്ഥിരമായി ഉപയോഗിക്കുന്ന പച്ചക്കറികളുമാണ്. എന്നാല്‍ ബാക്റ്റീരിയല്‍ വാട്ടം ഇവയെ സ്ഥിരമായി ആക്രമിക്കും. പലപ്പോഴും വളരെപ്പെട്ടന്ന് കൃഷി മൊത്തമായി നശിക്കാന്‍ ബാക്റ്റീരിയല്‍ വാട്ടം കാരണമാകും. തൈ നടാന്‍ തടമൊരുക്കുന്നതിന് മുന്നേ ഇതിനെതിരേയുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണം. വാട്ടം ബാധിച്ചാല്‍ ചെടി നശിപ്പിച്ചു കളയുകമാത്രമാണ് പോംവഴി.
തക്കാളി, വഴുതന, പച്ചമുളക് എന്നിവയുടെ തൈകള്‍ പച്ചനിറം പോകാതെ വളരെപ്പെട്ടന്ന് വാടിപ്പോകുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം ബാക്റ്റീരിയല്‍ വാട്ടം തന്നെയാണ് വില്ലന്‍. ഇലകള്‍ താഴേക്ക് ചുരുളലും തണ്ടിനകത്തെ നിറവ്യത്യാസവും ഇതിനൊപ്പം വായിക്കേണ്ട ലക്ഷണങ്ങളാണ്.
1. സെന്റിന് നാല് കിലോഗ്രാം കുമ്മായം ചേര്‍ത്തു മണ്ണൊരുക്കുക. വാട്ടത്തിന് കാരണഭൂതനായ റാള്‍സ്റ്റോണിയ സോളനേസ്യാറം എന്ന ബാക്ടീരിയയെ ഇതുവഴി അകറ്റിനിര്‍ത്താം. പച്ചകക്ക പൊടിച്ചത് ഇട്ടാലും ഇതേ ഗുണം തന്നെ ലഭിക്കും.
2.തക്കാളി, വഴുതന എന്നിവ ഒരേ സ്ഥലത്ത് അടുത്തടുത്തായി കൃഷി ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്താല്‍ രോഗം ബാധിക്കാന്‍ സാധ്യത കൂടും.
3. വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ ഗ്രോബാഗുകള്‍ ക്രമീകരിക്കണം. നീര്‍വാര്‍ച്ചാ സൗകര്യം മെച്ചപ്പെടുത്തിയാല്‍തന്നെ വാട്ടത്തെ ഒരുപരിധിവരെ പിടിച്ചുകെട്ടാം.
4. വിത്ത് പാകുന്നതിനുമുമ്പ് സ്യൂഡോമോണസില്‍ നേര്‍ത്ത നനവോടെ പുരട്ടിവയ്ക്കണം.
5. തൈകള്‍ പറിച്ചുനടുന്നതിനു മുമ്പായി 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ മുക്കിവയ്ക്കുക.
6. എല്ലാ ആഴ്ചയും സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിക്കുന്നതും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നതും വാട്ടരോഗത്തെ തുരത്താന്‍ സഹായിക്കും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment