ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ 27 വിളകളാണ് സംസ്ഥാനത്ത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അധികമായി 20 ഓട്ടോമാറ്റിക് കാലാവസ്ഥ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇത്തരത്തില്‍ 172 കാലാവസ്ഥാനിലയങ്ങള്‍ ആണുള്ളത്. മഴ, അന്തരീക്ഷ താപനില എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം ഉല്‍പാദനക്ഷമതയിലുണ്ടാകുന്ന ഇടിവിന് കാലാവസ്ഥാധിഷ്ഠിത വിളഇന്‍ഷുറന്‍സ് പദ്ധതി നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്ന് മന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: രണ്ട് കേന്ദ്രാവിഷ്‌കൃത ഇന്‍ഷുറന്‍സ് പദ്ധതിയും, സംസ്ഥാനവിള ഇന്‍ഷുറന്‍സ് പദ്ധതിയും ഉള്‍പ്പെടെ മൂന്ന് വിള ഇന്‍ഷുറന്‍സ് പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും ഈ രണ്ടു പദ്ധതികളിലൂടെ കര്‍ഷകര്‍ക്ക് പരമാവധി ധനസഹായം സമയബന്ധിതമായി എത്തിക്കുകയാണ് ലക്ഷ്യമെന്നും കൃഷിമന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഖാരിഫ് 2022 സീസണിന്റെ നഷ്ടപരിഹാര തുകയായ 94.28 കോടി രൂപയുടെ വിതരണോദ്്ഘാടനവും 2023 സീസണിലെ പോളിസി വിതരണവും തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് കാര്‍ഷിക മേഖലയെ ആണെന്നും ആയതിനാല്‍ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതിന്റെയും സമയബന്ധിതമായി തുക കൈമാറുന്നതിന്റെയും ആവശ്യകത മന്ത്രി സൂചിപ്പിക്കുകയുണ്ടായി. ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ 27 വിളകളാണ് സംസ്ഥാനത്ത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അധികമായി 20 ഓട്ടോമാറ്റിക് കാലാവസ്ഥ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇത്തരത്തില്‍ 172 കാലാവസ്ഥാനിലയങ്ങള്‍ ആണുള്ളത്. മഴ, അന്തരീക്ഷ താപനില എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം ഉല്‍പാദനക്ഷമതയിലുണ്ടാകുന്ന ഇടിവിന് കാലാവസ്ഥാധിഷ്ഠിത വിളഇന്‍ഷുറന്‍സ് പദ്ധതി നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്ന് മന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.
2020 മുതല്‍ 2022 വരെ കേരളത്തില്‍ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (PMFBY), കാലാവസ്ഥാധിഷ്ഠിത വിളഇന്‍ഷുറന്‍സ് പദ്ധതി (RWBCIS)എന്നീ രണ്ട് കേന്ദ്ര ആവിഷ്‌കൃത വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു .നെല്ല്, മരച്ചീനി, വാഴ എന്നീ വിളകള്‍ പി.എം.എഫ്.ബി.വൈ. പദ്ധതിയിലൂടെയും മറ്റുവിളകള്‍ ഞണആഇകട പദ്ധതിയിലൂടെയുമാണ് നടപ്പാക്കിയിരുന്നത്. 2023ല്‍ കേരളത്തിലെ 14 ജില്ലകളിലും സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 27 ഇനം വിളകളെയും ഉള്‍പ്പെടുത്തി ഞണആഇകട നടപ്പിലാക്കുന്നതിനായി വിജ്ഞാപനം ചെയ്തു.
2022- 23 വര്‍ഷത്തില്‍ 60 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രീമിയം സബ്‌സിഡി ഇനത്തില്‍ നടത്തിപ്പ് ഏജന്‍സിയായ അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡിന് നല്‍കിയിട്ടുണ്ട് 2022- 23 വര്‍ഷത്തില്‍ ഈ പദ്ധതിയില്‍ (kharif and Rabi) 80265 കര്‍ഷകര്‍ അംഗമായിട്ടുണ്ട.് ഖാരിഫ് സീസണിലെ കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ (RWBCIS) നഷ്ടപരിഹാരമായി 51962 കര്‍ഷകര്‍ക്ക് 94.28 കോടി രൂപ വേദിയില്‍ വച്ച് കൃഷിമന്ത്രി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുകയുണ്ടായി. തിരുവനന്തപുരം ജില്ലയിലെ പച്ചക്കറി കര്‍ഷകനായ രവി ജി, തൃശ്ശൂര്‍ ജില്ലയിലെ നെല്‍ കര്‍ഷകനായ സുനില്‍കുമാര്‍ പി വി എന്നിവര്‍ക്ക് പോളിസി സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ടാണ് മന്ത്രി ഈ വര്‍ഷത്തെ പോളിസി വിതരണം ഉദ്ഘാടനം ചെയ്തത്.
ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ക്രെഡിറ്റ് വിഭാഗം അണ്ടര്‍ സെക്രട്ടറി സൗമ്യ ശ്രീകാന്ത്, PMFBY സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ ബിന്ദു എം എസ്, അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി സോണല്‍ മാനേജര്‍ ഭാരതി വജ്രവേലു, കര്‍ഷക പ്രതിനിധി അബ്ദള്‍ലത്തീഫ് എന്നിവര്‍ സംസാരിച്ചു. കൃഷിവകുപ്പ് സെക്രട്ടറി ഡോ. ബി അശോക് ഐഎഎസ് ചടങ്ങിന് സ്വാഗതവും കൃഷി വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജോര്‍ജ് സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment