കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട് വലിയ പ്രശ്‌നം സൃഷ്ടിക്കുക. ഇതിനെതിരേ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നോക്കാം.
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്‌നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട് വലിയ പ്രശ്‌നം സൃഷ്ടിക്കുക. ഇതിനെതിരേ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നോക്കാം.
വീട്ടുവളപ്പില്‍ 10-12 കോഴികളെ പകല്‍ തുറന്നുവിട്ടു തീറ്റിപ്പോറ്റുകയും രാത്രി കൂട്ടില്‍ സംരക്ഷിക്കുകയും ചെയ്യുന്നതാണ് സാധാരണ രീതി. അന്തരീക്ഷ ഊഷ്മാവും ഈര്‍പ്പവും നിറഞ്ഞ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമാണിത്. ഇങ്ങനെ വളര്‍ത്തുമ്പോള്‍ ഒരു കോഴിക്ക് പാര്‍ക്കാന്‍ ഒരു ചതുരശ്ര അടി സ്ഥലം അനുവദിക്കണം. നാലു അടി നീളവും മൂന്ന് അടി വീതിയും രണ്ടടി പൊക്കവുമുള്ള കൂട്ടില്‍ 10- 12 കോഴികളെ പാര്‍പ്പിക്കാം. തറനിരപ്പില്‍ നിന്ന് ഒന്നോ രണ്ടോ അടി ഉയരത്തില്‍ കാലുകള്‍ ഉറപ്പിച്ചു വേണം കൂട് നിര്‍മിക്കാന്‍. മരം കൊണ്ടോ കമ്പിവലകള്‍ കൊണ്ടോ ചെലവു കുറഞ്ഞ കൂടുകള്‍ പ്രാദേശികമായി നിര്‍മിക്കാം. ഓല, ഓട്, ഷീറ്റ് എന്നിവ കൊണ്ടു മേല്‍ക്കൂര നിര്‍മിക്കാം. അടുക്കളത്തോട്ടത്തിന് സമീപത്തുള്ള ഉയര്‍ന്ന പ്രദേശത്തായിരിക്കണം കൂട് സ്ഥാപിക്കേണ്ടത്. ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാന്‍ പറ്റുന്ന തരത്തിലായിക്കും കൂട് സ്ഥാപിക്കല്‍. കൂട്ടിനുള്ളില്‍ തീറ്റയ്ക്കും വെള്ളത്തിനും പാത്രങ്ങള്‍ സജ്ജീകരിക്കണം. സുരക്ഷിതവും യഥേഷ്ടം കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലുമാവണം കൂട് നിര്‍മാണം. കൂടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.
ഡീപ്പ് ലിറ്റര്‍ (അറുക്കപ്പൊടി ഉപയോഗിച്ച്) സമ്പ്രദായത്തില്‍ കോണ്‍ക്രീറ്റ് തറകളില്‍ വളര്‍ത്തുന്നതാണ് കോഴികളുടെ എണ്ണം പത്തില്‍ കൂടിയാല്‍ ഉത്തമം. മുട്ട ഉത്്പാദനവും വിപണനവുമാണ് ലക്ഷ്യമെങ്കില്‍ ഒരു കോഴിക്ക് 2.25 ചതുരശ്ര അടി സ്ഥലം അനുവദിക്കണം. എഗ്ഗര്‍ നഴിസറിയാണ് ലക്ഷ്യമെങ്കില്‍ ഒരു കോഴിക്കുഞ്ഞിന് അര ചതുരശ്ര അടി സ്ഥലം മതിയാകും. ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ കൃത്രിമച്ചൂട് നല്‍കി വളര്‍ത്താന്‍ സാധിക്കും.
നഗരത്തിലെ തിരക്കില്‍ കോഴികളെ വളര്‍ത്താന്‍ സ്ഥലമില്ലെന്ന പരാതി വേണ്ട. ഇതിനായി പ്രത്യേകം തയാറാക്കിയ കൂടുകളുണ്ട്. കമ്പിഗ്രില്ലുകള്‍ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം. 60ഃ50ഃ35 സെന്റിമീറ്റര്‍ വലുപ്പമുളള ഒരു കൂട്ടില്‍ നാലു കോഴികളെ വരെ വളര്‍ത്താം. കൂടിനുള്ളില്‍ തന്നെ തീറ്റയ്ക്കും വെള്ളത്തിനുമുള്ള പാത്രങ്ങള്‍ പ്രത്യേക തരത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. കാഷ്ഠം കൂടിന് അടിയിലുള്ള ട്രേയില്‍ ശേഖരിക്കപ്പെടും. ഇതിനാല്‍ നീക്കം ചെയ്യാനും എളുപ്പമാണ്.
കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…
അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…
കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…
ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…
തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…
മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്ക്കാന് ചിലര് ശ്രമം നടത്തിയിരുന്നത്.…
സംസ്ഥാനത്ത് ചൂട് കടുത്തതിനാല് വളര്ത്തുമൃഗങ്ങള്ക്ക് പ്രത്യേക കരുതല് വേണം. ഇതു സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് അധികൃതര് മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…
© All rights reserved | Powered by Otwo Designs
Leave a comment