ലോക തേനീച്ച ദിനാഘോഷം മേയ് 20ന്

ഫെഡറേഷന്‍ ഓഫ് ഇന്റിജീനസ് എപ്പികള്‍ച്ചറിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നബാര്‍ഡ്, കാനറാ ബാങ്ക്, മാരിക്കോ എന്നിവരുടെ സഹകരണത്തോടെയാണ് തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ ദിനാഘോഷം സംഘടിപ്പിക്കുന്നത്.

By Harithakeralam
2023-05-15

കാര്‍ഷിക ഉത്പാദന വര്‍ദ്ധനവിനും ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിനും തേനീച്ച ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുവാന്‍ വേണ്ടി ഐക്യരാഷ്ട്ര സംഘടന നിര്‍ദ്ദേശിച്ച മെയ് 20ന് ലോക തേനീച്ച ദിനാഘോഷം സംഘടിപ്പിക്കുന്നു. ഫെഡറേഷന്‍ ഓഫ് ഇന്റിജീനസ് എപ്പികള്‍ച്ചറിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നബാര്‍ഡ്, കാനറാ ബാങ്ക്, മാരിക്കോ എന്നിവരുടെ സഹകരണത്തോടെയാണ് തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ ദിനാഘോഷം സംഘടിപ്പിക്കുന്നത്.


കാര്‍ഷികോല്‍പാദന കമ്മീഷണറും കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. ബി അശോക് ഉദ്ഘാടനവും ചെറുതേനീച്ച കോളനി വിതരണവും നിര്‍വഹിക്കും. കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ടി പി രാജേന്ദ്രന്‍ ദിനാഘോഷ പ്രഭാഷണം നടത്തും. തുടര്‍ന്നു നടക്കുന്ന ശില്പശാലയില്‍ കാര്‍ഷിക സര്‍വകലാശാല ഡീന്‍ ഡോ. റോയിസ്റ്റീഫന്‍ മോഡറേറ്റ് ചെയ്യും.

തേനീച്ച കൃഷിയില്‍ തെങ്ങ്-റബ്ബര്‍ വൃക്ഷങ്ങളുടെ പ്രാധാന്യം- മുഖാമുഖം, തേനീച്ച വളര്‍ത്തല്‍ സാധ്യതകള്‍, പ്രശ്‌നങ്ങള്‍, പരിഹാര നിര്‍ദ്ദേശങ്ങള്‍ എന്നിവയെ അധികരിച്ചുള്ള കര്‍ഷകര്‍ സാങ്കേതികവിദഗ്ധര്‍ എന്നിവരുടെ സംവാദവും ഉണ്ടാകും. കര്‍ഷകര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനായി 944658462, 6238613388 എന്നീ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs