ഒരു ഗ്രോബാഗ് മൂന്ന് വര്‍ഷം ഉപയോഗിക്കാം

ഒരു ഗ്രോബാഗ് തന്നെ മൂന്നുവര്‍ഷം വരെ ഉപയോഗിക്കാം. ഇതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

By Harithakeralam
2024-01-05

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരോ തവണ കൃഷി കഴിയുമ്പോഴും ഗ്രോബാഗ്, ചട്ടി, ഡ്രം എന്നിവ മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. നടീല്‍ മിശ്രിതം ഒരുക്കലും കൃത്യസ്ഥലത്ത് സ്ഥാപിക്കലുമെല്ലാം കുറച്ചു പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. പ്ലാസ്റ്റിക്ക് ഗ്രോബാഗുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വേറെയും. എന്നാല്‍ ഒരു ഗ്രോബാഗ് തന്നെ മൂന്നുവര്‍ഷം വരെ ഉപയോഗിക്കാം. ഇതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

1. ഒരു സീസണിലെ വിളവ് കഴിഞ്ഞ് ഗ്രോബാഗുകള്‍ എടുത്ത് മാറ്റുമ്പോള്‍ കീറിപ്പോകുകയും മറ്റും ചെയ്യും. ഇതു മുന്നില്‍ കണ്ട് നല്ല അകലത്തില്‍ ഏതാണ്ട്  75 സെമി അകലത്തില്‍ ഓരോ ഗ്രോബാഗുകളും വയ്ക്കുക. എന്നാല്‍ ചെടികള്‍ തമ്മില്‍ സൂര്യപ്രകാശത്തിനുള്ള മത്സരം ഒഴിവാക്കി നല്ല പോലെ വളരും.

2. വിളവ് പൂര്‍ത്തിയായ ചെടി പൂര്‍ണമായും പറിച്ചെടുക്കുന്നത് ഒഴിവാക്കാം. ഗ്രോബാഗിലെ മണ്ണിനോട് ചേര്‍ന്ന് തണ്ട് മുറിക്കുക. ഇതിന് സമീപത്ത് പുതിയ തൈ നടുക. എന്നാല്‍ മണ്ണ് പുറത്ത് വരുന്ന പ്രശ്‌നം ഒഴിവാക്കാം. ചെടി പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ ഗ്രോബാഗ് നശിക്കാനുള്ള സാധ്യതയും ഏറെയാണ്.  

3. വെണ്ട, വഴുതന, പച്ചമുളക് പോലെ  തണ്ടിന് ബലമുള്ള  ഒരു സീസണില്‍ കൃഷി ചെയ്താല്‍ ഈ ബാഗില്‍ പിന്നെ പയര്‍ പോലെ വേരു പടലം കുറവുള്ള ഇനങ്ങള്‍ നടുക. വഴുതനയുടെ കമ്പ് മുറിച്ചു നിര്‍ത്തിയാല്‍  പയര്‍ പടര്‍ത്തുകയും ചെയ്യാം.

4. ഒരേ ഇനം വിളകള്‍ തുടര്‍ച്ചയായി ഒരു ബാഗില്‍ കൃഷി ചെയ്യരുത്. രോഗങ്ങളും കീടങ്ങളും വിട്ടു പോകുകയില്ല. വിളവും കുറയും.  

5. ഗ്രോബാഗിലെ പരിമിതമായ സ്ഥലത്ത് നിന്നു വേണം ചെടികള്‍ വളം കണ്ടെത്താന്‍. ഇതിനാല്‍ ട്രൈക്കോഡര്‍മ സമ്പൂഷ്ടീകരിച്ച വളം ചേര്‍ക്കുക.  

6. ഉമി കരിച്ചത് രണ്ടോ മൂന്നോ പിടി ഓരോ ഗ്രോബാഗിലുമിടുക. സിലിക്ക അംശം കൂടുതലാണ് ഇതില്‍, രോഗസാധ്യത കുറയാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും.  

7. ടെറസില്‍ ഗ്രോബാഗ് സ്ഥാപിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ടെറസ് വൃത്തിയാക്കി ലീക്ക് പ്രൂഫ് കൊടുത്ത ശേഷം മാത്രമേ കൃഷി തുടങ്ങാവൂ.

8. ടെറസില്‍ ഇഷ്ടിക വച്ചതിനു ശേഷം അതിനു മുകളില്‍ മാത്രമേ ഗ്രോബാഗ് വയ്ക്കാവൂ. ടെറസിലെ ചൂട് മൊത്തമായി ഇതു കാരണം ഗ്രോബാഗില്‍ തട്ടില്ല. വെള്ളം ചോരുന്നത് നമുക്ക് അറിയാനും പറ്റും.

9. ആഴ്ചയിലൊരിക്കില്‍ പൊടിഞ്ഞ ജൈവവളം നിര്‍ബന്ധമായും ഗ്രോബാഗില്‍ ചേര്‍ക്കണം. ചാണകപ്പൊടി, കോഴിക്കാഷ്ടം, കമ്പോസ്റ്റ്, ആട്ടിന്‍കാഷ്ടം തുടങ്ങിയവയെല്ലാം നല്‍കാം. മാറി മാറി കൊടുക്കണമെന്നു മാത്രം.

10. കരിയില, ശീമക്കൊന്നയില എന്നിവ ഉപയോഗിച്ചു പുതയിട്ട് കൊടുക്കാന്‍ ശ്രദ്ധിക്കുക. നല്ല ചൂടുള്ള കാലാവസ്ഥയില്‍  ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ പുതയിടലല്‍ നിര്‍ബന്ധമാണ്.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs