പച്ചമുളക് നന്നായി കായ്ക്കാനുളള വളം വീട്ടില്‍ തന്നെ

നല്ല പോലെ വളര്‍ന്നാലും ചിലപ്പോള്‍ പച്ചമുളകില്‍ നിന്ന് വേണ്ടത്ര കായ്കള്‍ ലഭിച്ചു കൊള്ളണമെന്നില്ല. ഇതിനുള്ള പരിഹാരമാണ് അടുക്കള മാലിന്യങ്ങള്‍ ഉപയോഗിച്ചു തയാറാക്കുന്ന ഈ ലായനി.

By Harithakeralam
2024-08-07

ദുരിതം വിതച്ച പേമാരി കുറച്ചു ദിവസമായി മാറി നില്‍ക്കുകയാണ്. നല്ല വെയിലാണിപ്പോള്‍ കേരളത്തിലെങ്ങും. ഈ സമയത്ത് മികച്ച വിളവ് തരുന്നൊരു വിളയാണ് പച്ചമുളക്. വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് നമ്മുടെ അടുക്കളത്തോട്ടത്തില്‍ തന്നെ വിളയിക്കുന്നത് ഏറെ നല്ലതാണ്, കാരണം മാരകമായ കീടനാശിനികള്‍ പ്രയോഗിച്ചാണ് പച്ചമുളക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നത്. നല്ല പോലെ വളര്‍ന്നാലും ചിലപ്പോള്‍ പച്ചമുളകില്‍ നിന്ന് വേണ്ടത്ര കായ്കള്‍ ലഭിച്ചു കൊള്ളണമെന്നില്ല. ഇതിനുള്ള പരിഹാരമാണ് അടുക്കള മാലിന്യങ്ങള്‍ ഉപയോഗിച്ചു തയാറാക്കുന്ന ഈ ലായനി.

ജൈവമാലിന്യങ്ങള്‍

നമ്മുടെ അടുക്കളയിലുണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ചാണ് ഈ ലായനി തയാറാക്കുന്നത്. പ്രത്യേകിച്ച്, സവാള, ഉള്ളി എന്നിവയുടെ തൊലി, അതുപോലെ, പച്ചക്കറി അവശിഷ്ടങ്ങള്‍, ചോറ് എന്നിവയെല്ലാമാണ് ആവശ്യം.

തയാറാക്കാം

ഇവയെല്ലാം ഒരു പാത്രത്തിലാക്കി മാറ്റി വെക്കുക. ഇതൊരു കുക്കറിലിട്ടൊന്നു വേവിച്ചെടുക്കണം. നല്ല പോലെ വേവിച്ച ശേഷം ചൂടാറായി മാറ്റിവയ്ക്കാം. ഇതിനു ശേഷം മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക. നേരത്തെ കുക്കറില്‍ വേവിക്കാന്‍ ഉപയോഗിച്ച വെള്ളം തന്നെ മിക്‌സിയിലും ഒഴിക്കുന്നത് നല്ലതാണ്. നന്നായി അരച്ച് വെള്ളം പോലെയാക്കി ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട രീതി

നന്നായി അരച്ചു വെള്ളം പോലെയാക്കിയ ലായനിയാണ് പച്ചമുളക് ചെടികള്‍ക്ക് ഒഴിച്ചു നല്‍കേണ്ടത്. മുളകിന്റെ കടയ്ക്കല്‍ തന്നെയൊഴിച്ചു കൊടുക്കണം. ആഴ്ച്ചയിലൊരിക്കല്‍ വീതം ഒഴിച്ചു കൊടുക്കുന്നതാണ് നല്ലത്. മുളക് വേഗത്തില്‍ വളരാനും നല്ല പോലെ പൂക്കാനും കായ്ക്കാനുമെല്ലാം ഈ ലായനി ഉപയോഗിക്കുന്നത് സഹായിക്കും.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs