കടുത്ത വേനല്‍ക്കാലമായിരിക്കും മുന്നിലുള്ളതെന്ന് ഉറപ്പിക്കാം. ഈ സമയത്ത് പൂന്തോട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
നല്ലൊരു പൂന്തോട്ടം വീട്ടുമുറ്റത്ത് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇതിനു വേണ്ടി അധ്വാനിക്കാന്‍ നല്ല മനസ് വേണം. മഴക്കാലം കഴിഞ്ഞ് മഞ്ഞുകാലത്തിലൂടെ വേനലിലേക്കാണ് കാലാവസ്ഥയുടെ പോക്ക്. കടുത്ത വേനല്‍ക്കാലമായിരിക്കും മുന്നിലുള്ളതെന്ന് ഉറപ്പിക്കാം. ഈ സമയത്ത് പൂന്തോട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
1. വെയില്‍ നല്ല പോലെ വേണ്ട പൂച്ചെടികളുണ്ട്. കോസ്‌മോസ് , സീനിയ , ജമന്തി, പത്തുമണി തുടങ്ങിയ ചെടികള്‍ ഈ സമയത്ത് നടാം. ഇവ നല്ല പോലെ പൂത്ത് പൂന്തോട്ടത്തിന് നല്ല ഭംഗി നല്‍കും. വെളളവും പരിചരണവും കുറച്ചു മതി.
2. തണല്‍ ആവശ്യമുള്ള ചെടികള്‍ ചട്ടിയിലും മറ്റും നട്ടതാണെങ്കില്‍ വെയിലത്ത് നിന്നും മാറ്റി വയ്ക്കുക. നല്ല വെയിലത്ത് ഇവ പെട്ടെന്നു നശിച്ചു പോകും.
3. നനയ്ക്കാനുളള സൗകര്യങ്ങള്‍ പൂന്തോട്ടത്തില്‍ ഇപ്പോഴേ ഒരുക്കണം. ഇല്ലെങ്കില്‍ വേനലാകുമ്പോഴേക്കും ചെടികളുടെ കാര്യത്തിലൊരു തീരുമാനമാകും.
4. ചട്ടിയില്‍ വെള്ളം ഒഴുകി പോകാനുള്ള സംവിധാനമുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കില്‍ നന പതിവാക്കിയാല്‍ വെള്ളം കെട്ടികിടന്നു ചെടികള്‍ക്ക് രോഗങ്ങള്‍ പലതുമുണ്ടാകും.
5. പച്ചച്ചാണകം നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് ഈ സമയത്ത് നല്ലതാണ്. ഇലകള്‍ കരുത്തോടെ വളരാനിതു സഹായിക്കും.
6. ഇലകള്‍ തിന്നു നശിപ്പിക്കുന്ന കീടങ്ങളുടെ ആക്രമണം പച്ചക്കറികളെപ്പോലെ പൂന്തോട്ടത്തിലും ശക്തമായിരിക്കും. വലിയ ശക്തിയില്ലാത്ത കീടനാശിനികള്‍ പ്രയോഗിക്കാം.
7. പുതിയ ചെടികള്‍ നടുകയാണെങ്കില്‍ ഈ സമയത്ത് ചെയ്യണം. വേനല്‍ ശക്തമായാല്‍ പുതിയ ചെടികള്‍ നടാന്‍ നല്ലതലല്ല. ഇവ വളര്‍ന്നു കിട്ടാന്‍ പ്രയാസമാകും.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment