സീതപ്പഴത്തിന്റെ കുടുംബത്തിലുളള മുള്ളാത്തയുടെ ഗുണനിലവാരമുള്ള തൈകള്‍ പല നഴ്‌സറികളുമിപ്പോള്‍ വില്‍ക്കുന്നുണ്ട്.
പണ്ട് നമ്മുടെ പറമ്പില്‍ ആര്‍ക്കും വേണ്ടാതെ നിന്നിരുന്ന മരമായിരുന്നു മുള്ളാത്ത. ചക്കയെപ്പോലെ മുള്ളുകളുള്ള ഈ പഴം വവ്വാലിനെ മാത്രം ആകര്‍ഷിച്ചു. ഇതോടെ പഴമക്കാര്‍ പലരും മരം മുറിച്ചു കളഞ്ഞു. എന്നാല്‍ കാലം ചെന്നപ്പോഴാണ് മുള്ളാത്ത അല്ലെങ്കില്‍ മുള്ളന്‍ ചക്കയുടെ ഗുണം തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ആളുകള്‍ തൈ തേടിപ്പിടിച്ചു നടുന്നു. സീതപ്പഴത്തിന്റെ കുടുംബത്തിലുളള മുള്ളാത്തയുടെ ഗുണനിലവാരമുള്ള തൈകള്‍ പല നഴ്‌സറികളുമിപ്പോള്‍ വില്‍ക്കുന്നുണ്ട്.
മധുരമേറിയ വലിയ കായ്കളും പുറത്തെ ശല്‍ക്കങ്ങള്‍പോലെയുള്ള തൊലിയും ഈ ചെടിയെ വ്യത്യസ്തമാക്കുന്നു. സീതപ്പഴച്ചെടിയേക്കാള്‍ കുറച്ചു കൂടി ഉയരത്തില്‍ ധാരാളം ശാഖകളോടെ വളരുന്ന മുള്ളാത്തയില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ കായ്കളുണ്ടായിത്തുടങ്ങും. വര്‍ഷത്തില്‍ പലതവണ ഫലം തരുന്ന പതിവും ഇവയ്ക്കുണ്ട്. ആവശ്യത്തിനുള്ള ഉയരത്തില്‍ മുകള്‍ഭാഗം മുറിച്ച് മരം പരമാവധി ശിഖരങ്ങളായി വളര്‍ത്തുന്നതാണ് ഉചിതം. ഇങ്ങനെ വളര്‍ത്തിയാല്‍ പഴങ്ങള്‍ നിലത്തുനിന്നുതന്നെ ശേഖരിക്കാം. കേരളത്തിലെ കാലാവസ്ഥയില്‍ സമൃദ്ധിയായി വളരുന്ന ഒരു ഫലവൃക്ഷം കൂടിയാണിത്. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ നല്ല കഴിവുള്ള ഈ പഴച്ചെടി സൂര്യപ്രകാശം നന്നായി ആഗ്രഹിക്കുന്നു.
ഒട്ടും ആകര്‍ഷകമല്ലാത്ത രൂപമാണ് ഇവയുടെ പഴങ്ങള്‍ക്ക്. കായ്കള്‍ വലുതും കോണാകൃതിയിലോ വൃത്താകൃതിയിലോ ആണ് , പഴുക്കാത്തപ്പോള്‍ പച്ചനിറമാണ്, മഞ്ഞനിറത്തില്‍ പാകമാകും. ഒരാഴ്ചയില്‍ താഴെ മാത്രമാണ് സൂക്ഷിപ്പു കാലം. ഇതിനാല്‍ വാണിജ്യക്കൃഷിക്ക് അനുയോജ്യമല്ല.
അര്‍ബുദത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന പഠന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് മുള്ളാത്ത വീണ്ടും സ്റ്റാറായത്. ഇതിലടങ്ങിയിരിക്കുന്ന അസറ്റോജനിനസ് എന്ന ഘടകമാണ് അര്‍ബുദത്തെ നിയന്ത്രിക്കുക. രോഗികള്‍ പഴവും ഇല ഉപയോഗിച്ചുള്ള കഷായവും ഉപയോഗിക്കുന്നു.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment