രണ്ടാം വര്‍ഷം കായ്ക്കും: തേനിന്റെ മധുരം - കേരളത്തിന് അനുയോജ്യം കാറ്റിമോണ്‍

കേരളത്തിന്റെ കാലാവസ്ഥയില്‍ നല്ല വിളവ് നല്‍കുന്ന ഈയിനം വീട്ട്മുറ്റത്ത് നട്ടുവളര്‍ത്താന്‍ ഏറെ നല്ലതാണ്.

By Harithakeralam
2024-11-25

രണ്ട് വര്‍ഷത്തിനകം കായ്ക്കും, തേനിനെപ്പോലെ മധുരിക്കുന്ന മാമ്പഴം, തുടര്‍ച്ചയായി മാങ്ങയുണ്ടാകും, ഡ്രമ്മില്‍ വളര്‍ത്താനും അനുയോജ്യം. കാറ്റിമോണ്‍ എന്നയിനം മാങ്ങയുടെ പ്രത്യേകതയാണിവ. കേരളത്തിന്റെ കാലാവസ്ഥയില്‍ നല്ല വിളവ് നല്‍കുന്ന ഈയിനം വീട്ട്മുറ്റത്ത് നട്ടുവളര്‍ത്താന്‍ ഏറെ നല്ലതാണ്. പ്ലാവുകളില്‍  വിയറ്റ്‌നാം ഏര്‍ലിയെ പോലെയാണ് മാവില്‍ കാറ്റിമോണ്‍.  

തായ്‌ലന്‍ഡില്‍ നിന്നും  

കേരളത്തിലേക്ക്

തായ്‌ലന്‍ഡാണ് കാറ്റിമോണ്‍ മാങ്ങയുടെ സ്വദേശം. ചോക്അനാന്‍ എന്ന പേരിലാണ് അവിടെ  അറിയപ്പെടുന്നത്.  ബംഗ്ലാദേശ് വഴി കല്‍ക്കട്ടയിലെത്തിയപ്പോള്‍ കാറ്റിമോണ്‍ എന്നായി പേര്. ഈ പേരിലാണ് കേരളത്തിലും അറിയപ്പെടുന്നത്. ലോകത്തിലെ മികച്ച മാവിനങ്ങളിലൊന്നായിട്ടാണ്  കാറ്റിമോണിനെ വിശേഷിപ്പിക്കുന്നത്. തുടര്‍ച്ചയായി കായ്ക്കുന്നതു കൊണ്ട് ഓള്‍സീസണ്‍ എന്ന പേരുമുണ്ട്.  മിറക്കിള്‍ മാംഗോ എന്നും മധുരം കൊണ്ട് ഹണി മാംഗോ എന്നും വിശേഷിപ്പിക്കുന്നു.

നടീല്‍ രീതി

കേരളത്തിലെ പ്രമുഖ നഴ്‌സറികളിലെല്ലാം കാറ്റിമോണ്‍ തൈകളിപ്പോള്‍ ലഭിക്കുന്നുണ്ട്. രണ്ടടി ആഴത്തിലും വട്ടത്തിലുമുള്ള കുഴിയെടുത്ത് ജൈവവളങ്ങള്‍ നിറച്ചു തൈ നടുക. വെയില്‍ അത്യാവശ്യം ലഭിക്കുന്ന സ്ഥലം വേണം നടാനായി തെരഞ്ഞെടുക്കാന്‍. ചൂടുള്ള കാലാവസ്ഥയില്‍ മിതമായി നനച്ചു കൊടുക്കണം. നല്ല പരിചരണം നല്‍കിയാല്‍ രണ്ടു വര്‍ഷമാകുമ്പോഴേക്കും പൂവിടും, ഫെബ്രുവരിയിലൊക്കെയാണ് പൂക്കുക. പൂക്കുല മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നത് കാണാന്‍ അതീവ ഭംഗിയാണ്. ജൂണ്‍- ജൂലൈ മാസങ്ങളിലാണ് മാമ്പഴം പാകമാകുക.

വലിയ ഡ്രമ്മില്‍ നടാനും ഏറെ അനുയോജ്യമാണ് ഈ മാവ്. നടീല്‍ മിശ്രിതം ഡ്രമ്മിന്റെ മുക്കാല്‍ ഭാഗം നിറച്ച ശേഷം തൈ നടാം. ചാണകപ്പൊടി, എല്ല് പൊടി, കമ്പോസ്റ്റ്, കോഴിക്കാഷ്ടം എന്നിവ അടിവളമാക്കി വേണം നടാന്‍. അല്‍പ്പം ബോറോണ്‍ ചേര്‍ത്തു നല്‍കുന്നത് നല്ല മാങ്ങ ലഭിക്കാന്‍ സഹായിക്കും.

രുചികരം മാങ്ങ

കേരളത്തിലെ കാലാവസ്ഥയില്‍ ജൂണ്‍-ജൂലൈ മാസത്തിലാണ് മാങ്ങ പഴുക്കുക. നല്ല മഴയുള്ള കാലാവസ്ഥയിലും മാങ്ങ രുചികരമായിരിക്കും, വെള്ളച്ചുവ ഉണ്ടാവില്ല,. തൊലി നല്ല കട്ടിയാണ്. അതുകൊണ്ട് പുഴുക്കേടും തീരെയില്ല. മാമ്പഴത്തിന് നല്ല സൂക്ഷിപ്പു കാലവുമുണ്ട്. പഴുത്താലും കാമ്പ് നല്ല കട്ടിയാണ്. വിത്തിനോടടുത്ത ഭാഗം കൂടുതല്‍ പഴുത്തു കാണാം. തൊലിയോടടുത്ത് നല്ല കട്ടിയും. ഇതിനാല്‍ നന്നായി പഴുത്താലും നല്ല ക്രിസ്പിയാണ്. മുകളില്‍ നിന്നും താഴേക്ക് കൂര്‍ത്ത് വരുന്ന ആകൃതിയിലാണ് മാങ്ങ.

Leave a comment

രണ്ടാം വര്‍ഷം കായ്ക്കും: തേനിന്റെ മധുരം - കേരളത്തിന് അനുയോജ്യം കാറ്റിമോണ്‍

രണ്ട് വര്‍ഷത്തിനകം കായ്ക്കും, തേനിനെപ്പോലെ മധുരിക്കുന്ന മാമ്പഴം, തുടര്‍ച്ചയായി മാങ്ങയുണ്ടാകും, ഡ്രമ്മില്‍ വളര്‍ത്താനും അനുയോജ്യം. കാറ്റിമോണ്‍ എന്നയിനം മാങ്ങയുടെ പ്രത്യേകതയാണിവ. കേരളത്തിന്റെ കാലാവസ്ഥയില്‍…

By Harithakeralam
ചക്കയ്ക്ക് തുരുമ്പു രോഗം: പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

ഏതു കാലത്തും പഴുത്ത ചക്ക കഴിക്കാനായി വാങ്ങി നട്ട പ്ലാവ് കായ്ച്ച് പഴുത്ത് ചക്ക മുറിച്ചു നോക്കുമ്പോള്‍ രുചിയൊന്നുമില്ലാത്ത ചുളകളാണോ... ബ്രോണ്‍സിങ് എന്ന ബാക്റ്റീരിയല്‍ രോഗമാണിത്.  കേരളത്തിലെ പ്ലാവുകളില്‍…

By Harithakeralam
പപ്പായക്കൃഷി ലാഭത്തിലാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നല്ല പരിചരണം നല്‍കിയാല്‍ ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ.   പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല്  മാസമാകുമ്പോഴേക്കും  കായ്ച്ചു തുടങ്ങും. മൂപ്പായി…

By Harithakeralam
കേരളത്തെ പഴക്കൂടയാക്കാനൊരുങ്ങി സര്‍ക്കാര്‍: ഫല വൃക്ഷങ്ങളുടെ കൃഷി വ്യാപിപ്പിക്കും

ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ  വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്‌ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍…

By Harithakeralam
രുചിയിലും വലിപ്പത്തിലും മുന്നില്‍ ദല്‍ഹാരി ചാമ്പ

ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…

By Harithakeralam
ചൂടിനെ വെല്ലാന്‍ തണ്ണീര്‍ മത്തന്‍: നടാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാം

പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്‍കാന്‍ നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…

By Harithakeralam
മഴ മാറിയാല്‍ പാഷന്‍ ഫ്രൂട്ട് നടാം

കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…

By Harithakeralam
മാവ് തളിരിട്ടു തുടങ്ങി, നല്ലൊരു മാമ്പഴക്കാലത്തിന് ഇപ്പോഴേ ശ്രദ്ധിക്കണം

വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs