ഫംഗസുകള്‍ വന്നതിനു ശേഷം പ്രതിവിധികള്‍ നോക്കുന്നതിനേക്കാള്‍ നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്
മഴയും വെയിലും മാറി മാറി വരുന്ന ഈ കാലാവസ്ഥയില്‍ പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളാണ്. പച്ചക്കറികള്‍ ക്രമേണ വിളവ് കുറഞ്ഞു നശിച്ചു പോകാനിതു കാരണമാകും. തുരുമ്പ്, ബ്ലൈറ്റ്, ഇലപ്പുള്ളി എന്നിവയുള്‍പ്പെടെ സസ്യങ്ങളെ ബാധിക്കുന്ന നിരവധി ഫംഗസ് രോഗകാരികളുണ്ട്. ഫംഗസുകള്‍ വന്നതിനു ശേഷം പ്രതിവിധികള്‍ നോക്കുന്നതിനേക്കാള്‍ നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്. ഇതിനുള്ള പ്രതിവിധികള്‍ നോക്കാം.
നമ്മുടെ തോട്ടം, പച്ചക്കറികളായാലും പൂന്തോട്ടമായാലും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. താഴെ വീണ ഇലകള്‍, ചെടികളുടെ അവശിഷ്ടങ്ങള്‍, കളകള്‍ എന്നിവ സ്ഥിരമായി നീക്കം ചെയ്യുക. പരിപാലന ഉപകരണങ്ങള്‍ ഇടയ്ക്കിടയ്ക്ക് അണുവിമുക്തമാക്കുക. ചെടികളുടെ ചുവട് ഭാഗമെപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആവശ്യമില്ലാത്ത ശാഖകള്‍ മുറിച്ചു കൊടുക്കുക.
പച്ചക്കറി തൈകള്‍ നടുമ്പോള്‍ ആവശ്യമായ ഇടയകലം നല്‍കുക. പ്രത്യേകിച്ചു തക്കാളി, വഴുതന, പച്ചമുളക്, വെണ്ട പോലുള്ള ഇനങ്ങള്‍. മതിയായ അകലം നല്‍കി ശരിയായ വായു സഞ്ചാരം ഉറപ്പാക്കിയാല്‍ ഫംഗസ് ബാധ കുറയും.
ഫംഗസ് ബാധയെ ചെറുക്കുന്ന വിത്തുകള്‍ നീണ്ട ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചിട്ടുണ്ട്. തക്കാളി, വെണ്ട, വഴുതന തുടങ്ങിയ ഇനങ്ങളില്‍ ഇത്തരം വിത്തുകളുണ്ട്. ഇവ അംഗീകൃത നഴ്‌സറികളില്‍ നിന്നും വാങ്ങി നടുക.
ഇനി ഫംഗസ് വന്നാല്‍ പേടിക്കേണ്ട, ജൈവ കീടനാശിനികള്‍ ഉപയോഗിച്ചു തന്നെ ഇതിനെ തുരത്താം. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കാതെ തന്നെ ഫംഗസിനെ തുരത്താനിതു സഹായിക്കും. വേപ്പെണ്ണ, വെളുത്തുള്ളി, അടിസ്ഥാനമാക്കിയുള്ള കീടനാശിനികള്‍ ഫംഗസിനെതിരേ ഗുണം ചെയ്യും.
ചൂടും ഈര്‍പ്പവും അമിതമായാല്‍ ഫംഗസ് തഴച്ചു വളരും. നന അമിതമായി തടത്തില്‍ വെള്ളം കെട്ടികിടന്നാല്‍ ഫംഗസ് ബാധ ഉറപ്പാണ്. വെള്ളം അനാവശ്യമായി കെട്ടികിടക്കാന്‍ ഇടവരുത്തരുത്.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment