അരി കഴുകിയ വെള്ളം വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വേഗത്തില്‍ പൂവിടുകയും കായ്ക്കുകയും ചെയ്യും.
ഒരു ചെലവുമില്ലാതെ വളരെപ്പെട്ടെന്നു ലഭിക്കുന്ന ലായനി, ജൈവവളമായും വളര്‍ച്ചാ ഉത്തേജകമായുമെല്ലാം ഉപയോഗിക്കാം - അതാണ് അരി കഴുകിയ വെള്ളം. എല്ലാ വീട്ടിലെ അടുക്കളയിലും ഒരു നേരമെങ്കിലും അരി കഴുകിയ വെളളം ലഭിക്കും. ഇതു വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വേഗത്തില്‍ പൂവിടുകയും കായ്ക്കുകയും ചെയ്യും.
1. അരി കഴുകിയ വെള്ളത്തില്‍ ഇരുമ്പ്, മാംഗനീസ്, മറ്റ് സസ്യ ഘടകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട് . ഇവ ചെടികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു
2. പ്രകൃതിക്കോ ഉപയോഗിക്കുന്ന മനുഷ്യര്‍ക്കോ ചെടികള്‍ക്കോ അരിവെള്ളം യാതൊരു പ്രശ്നവും സൃഷ്ടിക്കുന്നില്ല ഇതോടൊപ്പം മണ്ണില്‍ ആരോഗ്യകരമായ ബാക്ടീരിയകളെ ഉത്തേജിപ്പിക്കുന്നു.
3. വളര്‍ച്ചാ ഉത്തേജകമായി അരി വെള്ളം പ്രവര്‍ത്തിക്കുന്നതിനാല്‍ വളം വാങ്ങുന്നതിനുള്ള ചെലവ് ലാഭിക്കാം
4. സ്ഥിരമായി അരിവെള്ളം ഒഴിച്ചു കൊടുക്കാല്‍ വിളകളുടെയും ഫലങ്ങളുടെയും ഉത്പാദനം വര്‍ദ്ധിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
5. ഇലക്കറികള്‍ക്ക് ഏറെ നല്ലതാണ് അരിവെള്ളം. ചീര, ബോക്‌ചോയ്, തക്കാളി, വഴുതന തുടങ്ങിയ സസ്യങ്ങളുടെ വളര്‍ച്ച ഇതു വര്‍ദ്ധിപ്പിക്കുന്നു. ചെടിയുടെ മുകളില്‍ നിന്നും താഴെ നിന്നും ഇലകളിലേക്ക് അരിവെള്ളം സ്പ്രേ ചെയ്യണം. രാവിലെയോ വൈകുന്നേരമോ വേണം ഇങ്ങനെ ചെയ്യാം. പോഷകങ്ങളും ഈര്‍പ്പവും എളുപ്പം ഇലകള്‍ ആഗിരണം ചെയ്യാന്‍ ഈ സമയത്ത് വെള്ളം സ്്രേപ ചെയ്യുന്നത് സഹായിക്കും.
6. അരിവെള്ളത്തില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ അംശങ്ങളുണ്ട്, ഇത് സസ്യങ്ങളുടെ വളര്‍ച്ചയില്‍ നല്ല സ്വാധീനം ചെലുത്തുന്നു. മണ്ണിലെ ജൈവവസ്തുക്കളെ വിഘടിപ്പിച്ച് സസ്യങ്ങള്‍ വളരുന്നതിന് പ്രയോജനകരമായ പോഷകങ്ങളാക്കി മാറ്റാന്‍ ഇവ സഹായിക്കും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment