വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ ലഭിക്കും.
കളമശ്ശേരി: ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ ലഭിക്കും. കളമശ്ശേരി കാര്‍ഷികോത്സവ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ 12ന് വൈകിട്ട് നാലിന് കളമശ്ശേരി ചാക്കോളാസ് പവിലിയനില്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും. ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള , കെഐഎല്‍ഇ ചെയര്‍മാന്‍ കെ എന്‍ ഗോപിനാഥ്, ഡിപിസി അംഗം ജമാല്‍ മണക്കാടന്‍ എന്നിവരും നിയോജക മണ്ഡലത്തിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാരും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വിജയന്‍ പള്ളിയാക്കലും സംസാരിക്കും. സെപ്റ്റംബര്‍ 13 നാണ്കാര്‍ഷികോത്സവ സമാപനം. സമാപന ദിനത്തില്‍ വടം വലി , ഓണം പൂക്കള മത്സരങ്ങള്‍ അരങ്ങേറും. നാടിനെ ഒന്നാകെ ആഘോഷത്തിലാക്കിയ കാര്‍ഷികോത്സവത്തിന് വെള്ളിയാഴ്ചയാണ് കൊടിയിറങ്ങുക.
മണ്ഡലത്തിലെ പുനരുജ്ജീവിക്കപ്പെട്ടതും നൂതനവുമായ കാര്‍ഷികോത്പന്നങ്ങള്‍ക്ക് കാര്‍ഷികോത്സവത്തില്‍ വന്‍ ഡിമാന്റ്. വിവിധ സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ പരിപോഷിപ്പിച്ചെടുത്തവയാണിവ. തികഞ്ഞ മെഡിസിനല്‍ മൂല്യമുള്ള കൂവ പരിപാലിച്ചത് മാഞ്ഞാലി സര്‍വീസ് സഹകരണ ബാങ്കാണ്. കുന്നുകര സര്‍വീസ് സഹകരണ ബാങ്കിന്റെ ഉല്‍പന്നങ്ങളായത് ഏത്തക്കായും കപ്പയും .
വെജിറ്റബിള്‍ ആയിരിക്കെ തന്നെ നോണ്‍ വെജ് ഉല്‍പന്നത്തിന്റെ ഗുണങ്ങള്‍ കാട്ടുന്ന കൂണ്‍ കൃഷിയില്‍ ശ്രദ്ധ പുലര്‍ത്തി വെളിയത്തുനാട് സര്‍വ്വീസ് സഹകരണ ബാങ്ക് .ആലങ്ങാട് സഹകരണ ബാങ്ക് ശര്‍ക്കര നിര്‍മ്മാണം പുനരുജ്ജീവിപ്പിച്ചു. മറയൂരിലേത് സമാനമാണ് ആലങ്ങാട്ടേയും. എന്നാല്‍ മറയൂര്‍ ശര്‍ക്കരക്കെതിരെ മൃഗ ശല്യം രൂക്ഷമാണ്. ആലങ്ങാട് ശര്‍ക്കരയ്ക്ക് ആ പ്രശ്‌നമില്ല. ഇക്കാരണങ്ങളാല്‍ ഈ കൂവയും ഏത്തക്കായയും കപ്പയും കൂണും ശര്‍ക്കരയും കാര്‍ഷികോത്സവത്തിന്റെ മനം നിറച്ചു.
നാവില്‍ വെള്ളമൂറ്റുന്ന രൂചിക്കൂട്ടുമായി സമീകൃത ഭോജന ശാല. സസ്യ - മാംസ മത്സ്യ വിഭവങ്ങളുടെ നിര തന്നെയുണ്ട് ഇവിടെ. സാധാരണ വിലയ്ക്ക് മികച്ച വിഭവങ്ങള്‍ കിട്ടും. സാധാരണ ചായയും കാപ്പിയും മുതല്‍ മസാല ടീയും ഊരുകാപ്പിയും വരെയും കൂണ്‍ അടയും വനസുന്ദരി ചിക്കനുമുള്‍പ്പെടെ വിഭവങ്ങളും സമീകൃത ഭോജന ശാലയില്‍ ഉണ്ട്. അട്ടപ്പാടി കുളുമെ ഫുഡ് കോര്‍ട്ടിന്റേതാണ് ഊരുകാപ്പിയും വന സുന്ദരി ചിക്കനുമെല്ലാം. രുചിക്ക് പേരുകേട്ട രാമശ്ശേരി ഇഡ്ഡലി യുമായി സരസ്വതി ടീ സ്റ്റാളും ഭോജനശാലയില്‍ നിറ സാന്നിധ്യമാണ്. കുടുംബശ്രീ എറണാകുളം കഫേയുടെയും സര്‍വീസ് സഹകരണ ബാങ്കിന്റെയുമൊക്കെ സ്റ്റാളുകളും ഭക്ഷണ കേന്ദ്രത്തില്‍ സുസജജം. സുരക്ഷിതം, സ്വാഭാവികം, പോഷകം, പ്രാദേശികം എന്നത് സമീകൃത ഭോജന ശാല അക്ഷരംപ്രതി അന്വര്‍ത്ഥമാക്കുന്നു. രുചിയുടെ പെരുമയും വിലക്കുറവിന്റെ മേന്‍മയും തിരക്കൊഴിയാത്ത ഇടമായി ഭോജനശാലയെ മാറ്റുന്നു.
ഒരേക്കര്‍ പാടശേഖരം നനയ്ക്കാന്‍ 25 മിനിറ്റ് മതി. ഒപ്പം കീടനാശിനിയും തളിക്കാം. ദേഹത്ത് വീഴുമെന്ന പേടി വേണ്ട. കാര്‍ഷിക വിദ്യയും റോബോട്ടിക്‌സും മേളിക്കുന്ന സുന്ദര സൃഷ്ടി ആകാശത്തു നിന്നാണ് നനയും മരുന്ന് തളിയും. അതും മനുഷ്യരില്ലാത്ത ഡ്രോണുകള്‍. കളമശ്ശേരി കാര്‍ഷികോത്സവം 2.0ലെ പ്രദര്‍ശനത്തില്‍ തയ്യാറാക്കിയ തൃശൂര്‍ ഇന്‍കര്‍ റോബോട്ടിക്‌സിന്റെ ശാഖയിലാണിവ. ആറ് നനയ്ക്കല്‍, തളിക്കല്‍ സംവിധാനങ്ങളുള്ള കാര്‍ഷിക ഡ്രോണിനു വില എട്ടു ലക്ഷം രൂപ . ഡ്രോണുകള്‍ മാത്രമല്ല സെര്‍വിംഗ് റോബോട്ടുകള്‍ , ഹോളോഗ്രാം ഫാന്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. ഓട്ടോമാറ്റിക് ചാര്‍ജിംഗില്‍ പ്രവര്‍ത്തിക്കുന്ന സെര്‍വിംഗ് റോബോട്ടുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാല്‍ മാത്രം മതി വേണ്ടിടത്ത് അവ സാധനങ്ങള്‍ എത്തിക്കും.
ആട്ടിന്‍കുട്ടിയെ ലേലം വിളിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. കളമശ്ശേരി കാര്‍ഷികോത്സവ വേദിയില്‍ ഒരുക്കിയ ലേലത്തറയില്‍ കഴിഞ്ഞ ദിവസമാണ് കൗതുക സംഭവം നടന്നത്. വ്യവസായ മന്ത്രി പി.രാജീവും വാശിയേറിയ മത്സരത്തില്‍ പങ്കാളിയായി. ആടുജീവിതം എഴുതി മനുഷ്യയാതനയെ സങ്കടാനുഭവമാക്കിയ എഴുത്തുകാരന്‍ ബെന്യാമിന്‍ ആടിന്റെ ലേലത്തില്‍ വാശിയോടെ പങ്കെടുത്തത് നാടിന്റെ സങ്കടം അകറ്റാനാണ്. വയനാടിന്റെ കണ്ണീരൊപ്പാന്‍. വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കളമശ്ശേരി കാര്‍ഷികോത്സവ വേദിയിലെ ലേലത്തറയിലാണ് ആട്ടിന്‍കുട്ടിയെ ലേലം ചെയ്തത്. കാര്‍ഷികോത്സവത്തിനെത്തിയതായിരുന്നു ബെന്യാമിന്‍.വാശിയേറിയ ലേലത്തിനൊടുവില്‍ 13, 800 രൂപക്ക് കളമശ്ശേരി സ്വദേശി നൗഷാദ് ആട്ടിന്‍കുട്ടിയെ സ്വന്തമാക്കി. ലേലത്തുക വേദിയില്‍ വച്ച് തന്നെ വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മന്ത്രി പി.രാജീവ് തുക ഏറ്റുവാങ്ങി.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment