മഴക്കാലത്തെ കമ്പോസ്റ്റ് നിര്‍മാണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഴക്കാലത്ത് കമ്പോസ്റ്റ് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

By Harithakeralam
2024-09-12

അടുക്കളമാലിന്യങ്ങളും കരിയിലകളും മറ്റും ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്നവര്‍ നിരവധി പേരുണ്ട്.  ഗ്രോബാഗിലും ചാക്കിലുമെല്ലാം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ടെങ്കില്‍ കമ്പോസ്റ്റിനോളം നല്ലൊരു വളം മറ്റൊന്നില്ല. ചൂടുള്ള കാലാവസ്ഥയില്‍ കമ്പോസ്റ്റ് നിര്‍മാണം എളുപ്പമായിരിക്കും. എന്നാല്‍ മഴക്കാലത്ത് കമ്പോസ്റ്റ് നിര്‍മിക്കുമ്പോള്‍  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. കമ്പോസ്റ്റുണ്ടാക്കുന്ന സ്ഥലത്ത് ഒരിക്കലും വെള്ളം കെട്ടി നില്‍ക്കരുത്. ഇതിനു വേണ്ട നടപടികള്‍ എടുത്തുവേണം പ്രവര്‍ത്തനം തുടങ്ങാന്‍.  

2. കമ്പോസ്റ്റ് മഴവെള്ളത്തില്‍ ഒലിച്ചുപോകാതെയും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയും ശ്രദ്ധിക്കണം. തണലില്‍ വേണം കമ്പോസ്റ്റുണ്ടാക്കാന്‍.

3. പച്ചച്ചാണം ലഭിക്കുമെങ്കില്‍ ഇടയ്ക്ക് കലക്കി ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്.  

4. കടലപ്പിണ്ണാക്കും എല്ലു പൊടിയും ഇട്ട് കൊടുക്കുന്നതും കമ്പോസ്റ്റിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

5. പച്ചക്കറികളും മറ്റ് അവശിഷ്ടങ്ങളും ചെറുതായി അരിഞ്ഞ് വേണം കമ്പോസ്റ്റ് ബിന്നിലേക്കിടാന്‍.

 6. ഇഎം ലായനി, തൈരും ശര്‍ക്കരയും ചേര്‍ത്ത ലിക്വിഡ് എന്നിവ കമ്പോസ്റ്റ് മേക്കറായി ഇടയ്ക്ക് ഒഴിച്ചു കൊടുക്കാം.  ഒരു ഗ്ലാസ് തൈരെടുത്തു ചെറിയൊരു കഷ്ണം ശര്‍ക്കര മുറിച്ചിടുക. എന്നിട്ട് അടപ്പുള്ള പാത്രത്തിലായി മൂന്നു ദിവസമെടുത്തു വയ്ക്കുക. ദിവസവും ഇളക്കി കൊടുക്കണം. മൂന്നു ദിവസത്തിന് ശേഷമെടുത്ത് ഇതിലേക്ക് അഞ്ച് ഗ്ലാസ് വെള്ളംകൂടി ചേര്‍ത്ത് ഉപയോഗിക്കാം.

7.  പച്ചിലകള്‍ ധാരാളം ഉള്ള സമയമാണിപ്പോള്‍ ഇവയും  ഉപയോഗിക്കാം. പച്ചിലയില്‍ നൈട്രജന്റെ അംശവും ധാരാളമുണ്ടാകും. ഇവ ചെടികളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs