പന്തലിട്ടും നിലത്തും കുമ്പളം വളര്‍ത്താം

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് കുമ്പളം കൃഷി ചെയ്യാം. കീടബാധ ഈ സമയത്ത് കൂടുതലായിരിക്കുമെന്നതിനാല്‍ പരിചരണത്തില്‍ നല്ല ശ്രദ്ധ കൊടുക്കണം.

By Harithakeralam
2024-09-16

ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്‍ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി കൃഷി ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് കുമ്പളം കൃഷി ചെയ്യാം. കീടബാധ ഈ സമയത്ത് കൂടുതലായിരിക്കുമെന്നതിനാല്‍ പരിചരണത്തില്‍ നല്ല ശ്രദ്ധ കൊടുക്കണം.

നടീല്‍ രീതി

വിത്തിട്ടാണ് കുമ്പളം കൃഷി ചെയ്യേണ്ടത്. നടാനായി 60 സെ:മി വ്യാസവും 30 -45 സെ:മി, താഴ്ചയുള്ള കുഴികള്‍ 2 X 1.5   മീറ്റര്‍ അകലത്തില്‍ എടുക്കുക. കുഴി ഒന്നിന് 10 കിലോ ജൈവവളം ചേര്‍ത്തതിനു ശേഷം വിത്ത് പാകാം. ഓരോ കുഴിയിലും 4-5 വിത്ത് വീതം 2 സെമി ആഴത്തില്‍ പാകേണ്ടതാണ്. മൂന്നില പ്രായമാകുമ്പോള്‍ രണ്ടോ മൂന്നോ തൈകള്‍ മാത്രം നിലനിര്‍ത്തി മറ്റുള്ളവ പിഴുതു മാറ്റണം. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ 3-4 ദിവസത്തെ ഇടവേളയില്‍ നനയ്ക്കണം. പൂവിടുന്ന സമയത്തും  കായ്ക്കുന്ന  സമയത്തും ഒന്നിവിട്ട് ദിവസങ്ങളില്‍ നനക്കേണ്ടതാണ്.  പടരുന്നതിനായി നിലത്ത് ഉണങ്ങിയ മരച്ചില്ലകള്‍ വിരിക്കാവുന്നതാണ്.

കീടങ്ങളെ തുരത്താന്‍

വേനലില്‍ കുമ്പളം കൃഷി ചെയ്യുമ്പോള്‍ കീടങ്ങളുടെ ശല്യം കൂടുതലായിരിക്കും. കായീച്ച, മത്തന്‍ വണ്ട്, ആമ വണ്ട് എന്നിവയാണ് പ്രധാന ശത്രുക്കള്‍. തണ്ടും ഇലയും കായുമെല്ലാം ഇവ നശിപ്പിക്കും. നല്ല പരിപാലനും ജൈവമാര്‍ഗങ്ങളും ഉപയോഗിച്ച് ഇവയെ തുരത്താം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.

1. കീടത്തിന്റെ എല്ലാദശയും ശേഖരിച്ചു നശിപ്പിക്കുക.

2. വേപ്പണ്ണ-സോപ്പ് -വെളുത്തുള്ളി ലായനി രണ്ടു ശതമാനം വീര്യത്തില്‍ തളിക്കുക.

3. നടീലിനു മുമ്പ് തടം കിളച്ചിളക്കി സുര്യപ്രകാശം കൊള്ളിക്കുക.

4. കായ്പിടിത്തം ആരംഭിക്കുന്നതോടെ കടലാസ് കവര്‍ കൊണ്ട് അവയെ സംരക്ഷിക്കുക.

5. കീട ബാധയുള്ള കായ്കള്‍ യഥാസമയം നശിപ്പിക്കുക.

6. മിത്ര കുമിളായ ബിവേറിയ ബാസിയാന 10% WP (200 ഗ്രാം/10 ലിറ്റര്‍ /സെന്റ്) എന്ന തോതില്‍ തളിക്കുക.

7. പൂവിട്ടു തുടങ്ങുമ്പോള്‍ തന്നെ ഫിറമോണ്‍ കെണികള്‍ (15 സെന്റിന് ഒന്ന്)  പന്തലില്‍ കെട്ടി തൂക്കുക.

8. വേപ്പിന്‍പിണ്ണാക്ക് കുഴികളില്‍ ചേര്‍ക്കുക (20 ഗ്രാം / കുഴി)

9. പുകയിലകഷായം ഇലയുടെ അടിവശം നനയുന്ന രീതിയില്‍ തളിക്കുക.

വിളവെടുപ്പ്

വിത്ത് പാകി മൂന്നുമാസമേത്തുമ്പോള്‍ ആദ്യ വിളവെടുപ്പ് നടത്താം. ഉടനെ പാകം ചെയ്തുപയോഗിക്കുവാനാണെങ്കില്‍ ഇളം പ്രായത്തില്‍ തന്നെ കുമ്പളം വിളവെടുക്കാവുന്നതാണ്.  കായ്കള്‍ സൂക്ഷിച്ചു വച്ച് ഉപയോഗിക്കുയാണെങ്കില്‍ നല്ലത്പോലെ വിളഞ്ഞ കായ്കള്‍ വേണം പറിച്ചെടുക്കാന്‍.

Leave a comment

പാവയ്ക്ക പന്തല്‍ നിറയെ കായ്കള്‍ : സ്വീകരിക്കാം ഈ മാര്‍ഗങ്ങള്‍

പന്തല്‍ വിളയായ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വലിയ തോതില്‍ കീടങ്ങള്‍ ആക്രമിക്കാനെത്തുമെന്നതാണ് പന്തല്‍ വിളകളുടെ പ്രധാന പ്രശ്‌നം. ഇവയെ നിയന്ത്രിച്ച് പാവയ്ക്ക് മികച്ച രീതിയില്‍ വിളവെടുക്കുകയെന്നത്…

By Harithakeralam
മത്തന്‍ കൃഷി തുടങ്ങാം

ഏറെ പോഷകങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് മത്തന്‍, വലിയ പരിചരണമില്ലാതെ നല്ല പോലെ വിളവ് തരുന്ന മത്തന്‍ കൃഷി ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനുള്ള സമയമാണിപ്പോള്‍. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ്…

By Harithakeralam
ഫംഗസ് ബാധയെ പേടിക്കേണ്ട ; പരിഹാരങ്ങള്‍ നിരവധി

മഴയും വെയിലും മാറി മാറി വരുന്ന ഈ കാലാവസ്ഥയില്‍ പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍,…

By Harithakeralam
പന്തലിട്ടും നിലത്തും കുമ്പളം വളര്‍ത്താം

ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്‍ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി…

By Harithakeralam
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താം

മഴയും കടുത്ത വെയിലുമാണിപ്പോള്‍ കേരളത്തില്‍. കീടങ്ങളുടെ ആക്രമണം രൂക്ഷമാകാന്‍ അനുയോജ്യമാണ് ഈ കാലാവസ്ഥ.  പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം ഇതുകാരണം കൂടുതലാണ്. പയര്‍, മത്തന്‍,…

By Harithakeralam
ചിപ്പിക്കൂണ്‍ വീട്ടില്‍ വളര്‍ത്താം

മനുഷ്യന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന വിളയാണ് കൂണ്‍. പണ്ട് പ്രകൃതിയില്‍ തനിയെ വളരുന്ന കൂണ്‍ കഴിച്ചിരുന്നവരാണ് നാം. എന്നാല്‍ ഇന്നു വിവിധ തരത്തിലുള്ള കൂണുകള്‍ നമുക്ക് തന്നെ വീട്ടില്‍ വളര്‍ത്തിയെടുക്കാം. ഇതില്‍…

By Harithakeralam
മഴക്കാലത്തെ കമ്പോസ്റ്റ് നിര്‍മാണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുക്കളമാലിന്യങ്ങളും കരിയിലകളും മറ്റും ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്നവര്‍ നിരവധി പേരുണ്ട്.  ഗ്രോബാഗിലും ചാക്കിലുമെല്ലാം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ടെങ്കില്‍ കമ്പോസ്റ്റിനോളം നല്ലൊരു വളം…

By Harithakeralam
കാന്താരിയില്‍ കീടശല്യമുണ്ടോ...? ഇവയാണ് പരിഹാരങ്ങള്‍

ജൈവകീടനാശിനികള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്നവയില്‍ പ്രധാനിയാണ് കാന്താരി മുളക്. എന്നാല്‍ നിലവിലെ കാലാവസ്ഥയില്‍ കാന്താരി മുളകില്‍ വലിയ തോതില്‍ കീടശല്യമുണ്ട്. വെള്ളീച്ച, ഇലതീനിപ്പുഴുക്കള്‍, മഞ്ഞ തുടങ്ങിയവ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs