വിവിധ തരത്തിലുള്ള കൂണുകള്‍ നമുക്ക് തന്നെ വീട്ടില്‍ വളര്‍ത്തിയെടുക്കാം
മനുഷ്യന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന വിളയാണ് കൂണ്‍. പണ്ട് പ്രകൃതിയില്‍ തനിയെ വളരുന്ന കൂണ്‍ കഴിച്ചിരുന്നവരാണ് നാം. എന്നാല്‍ ഇന്നു വിവിധ തരത്തിലുള്ള കൂണുകള്‍ നമുക്ക് തന്നെ വീട്ടില്‍ വളര്‍ത്തിയെടുക്കാം. ഇതില്‍ പ്രധാനിയാണ് ചിപ്പിക്കൂണ്‍. വീട്ടമ്മമാര്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്താനുള്ള മാര്‍ഗം കൂടിയാണ് കൂണ്‍ വളര്‍ത്തല്‍.
വൈക്കോലാണ് കൂണ്‍ വളര്‍ത്താന്‍ അനുയോജ്യമായ മാധ്യമം. 20 ലിറ്റര്‍ ശുദ്ധജലം നിറച്ച ബക്കറ്റില്‍ 12-18 മണിക്കൂര്‍ വരെ വൈക്കോല്‍ കുതിര്‍ക്കുക. തിളയ്ക്കുന്ന വെള്ളത്തിലോ ആവിയിലോ അര മണിക്കൂര്‍ പുഴുങ്ങിയെടുക്കണം. ഡെറ്റോള്‍ ലായനി പുരട്ടി അണുവിമുക്തമായ പ്രതലത്തില്‍ (ടാര്‍പ്പോളിന്‍ ഷീറ്റില്‍) വൈക്കോല്‍ നിരത്തിയിടുക. ട്രേയില്‍ കൂണ്‍ വിത്ത് ഉതിര്‍ത്ത് ഇടണം. 200 ഗേജ് കനവും 10 ഃ 20 ഇഞ്ച് വലിപ്പവുമുള്ള പ്ലാസ്റ്റിക് കവറെടുക്കുക. നേരത്തെ നിരത്തിയിട്ട വൈക്കോല്‍, പിഴിഞ്ഞാല്‍ വെള്ളം ഇറ്റ് വീഴാത്തതും എന്നാല്‍ ഈര്‍പ്പം ഉള്ളതും ആയിരിക്കണം. ഈ വൈക്കോല്‍ വൃത്താകൃതിയില്‍ 6-8 സെമീ വണ്ണത്തിലും 18 - 20 സെമീ വ്യാസത്തിലും ചുറ്റണം. പ്ലാസ്റ്റിക് കവറിന്റെ അടിഭാഗത്തെ മൂലകള്‍ കവറിനുള്ളിലേക്ക് തള്ളിവച്ചതിനു ശേഷം ഈ വൈക്കോല്‍ ചുറ്റുകള്‍ ഓരോന്നായി ഇറക്കിവയ്ക്കണം. ഓരോ വൈക്കോല്‍ ചുറ്റും വച്ച ശേഷം കവറിനോടു ചേര്‍ത്ത് 25 ഗ്രാം കൂണ്‍ വിത്തിടുക. ഇതുപോലെ 5-6 ചുറ്റുകള്‍ ഒരു കവറില്‍ വയ്ക്കാവുന്നതാണ്.
അവസാനത്തെ വൈക്കോലിനും മീതെ വിത്ത് വിതറിയശേഷം കവറിന്റെ വായ്ഭാഗം റബര്‍ ബാന്‍ഡ് ഉപയോഗിച്ച് കെട്ടുക. അണുവിമുക്തമാക്കിയ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കവറിന്റെ പുറത്ത് സുഷിരങ്ങള്‍ ഇടണം. അതിനു ശേഷം കവറുകള്‍ (കൂണ്‍ ബെഡുകള്‍) ഇരുട്ടുമുറിയില്‍ തൂക്കിയിടണം. 12 മുതല്‍ 18 ദിവസത്തിനുള്ളില്‍ കൂണ്‍ തന്തുക്കള്‍ ബെഡിനുള്ളില്‍ വെള്ള നിറത്തില്‍ വളര്‍ന്നു വരും. ഈ സമയത്ത് ബെഡുകള്‍ സാമാന്യം വെളിച്ചവും, ഈര്‍പ്പവുമുള്ള മുറിയിലേക്ക് മാറ്റണം. ഹാന്‍ഡ് സ്‌പ്രേ ഉപയോഗിച്ച് ബെഡില്‍ വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്തണം. കവറില്‍ ബ്ലേഡ് കൊണ്ട് പതിനഞ്ചോളം കീറലുകളും ഇടണം.
മൂന്നു ദിവസം കൊണ്ട് കൂണ്‍ കവറിനു പുറത്തേക്ക് വിടര്‍ന്നു തുടങ്ങും. ഒരു മാസത്തോളം വിളവെടുക്കാവുന്നതാണ്. അതിനു ശേഷം കവര്‍ മാറ്റിയിട്ട് വെള്ളം തളിച്ചു വച്ചാല്‍ ഒരു പ്രാവശ്യം കൂടി വിളവ് ലഭിക്കും. ഒരു ബെഡില്‍ നിന്ന് ഏകദേശം 700 ഗ്രാം കൂണ്‍ ലഭിക്കും. കൂണ്‍കൃഷിയില്‍ ഏറ്റവും പ്രധാനം പരിസര ശുചിത്വമാണ്. കൂണ്‍ വളര്‍ത്തുന്ന ഷെഡും പരിസരവും അണുവിമുക്തമായി സൂക്ഷിക്കണം.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment