ഇനിയും കുളമ്പുരോഗ വാക്‌സിന്‍ എടുത്തില്ലേ...? ഓര്‍ക്കുക രോഗം ബാധിച്ചാല്‍ പശുക്കള്‍ വെറും മാംസപിണ്ഡം

കഴിഞ്ഞ ഡിസംബര്‍ 1 മുതല്‍ ആരംഭിച്ച സൗജന്യ പ്രതിരോധകുത്തിവെയ്പ് പരിപാടി വരുന്ന ജനുവരി 20 ന് പൂര്‍ത്തിയാവും.

By ഡോ. എം. മുഹമ്മദ് ആസിഫ്
2024-01-18

ദേശീയ മൃഗരോഗനിയന്ത്രണപരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കന്നുകാലികളിലെ സമഗ്ര കുളമ്പുരോഗ പ്രതിരോധകുത്തിവെയ്പിന്റെ നാലാംഘട്ടം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ 1 മുതല്‍ ആരംഭിച്ച  സൗജന്യ പ്രതിരോധകുത്തിവെയ്പ് പരിപാടി വരുന്ന ജനുവരി 20 ന് പൂര്‍ത്തിയാവും. മൃഗസംരക്ഷണവകുപ്പിന്റെ വാക്‌സിനേഷന്‍ ടീമുകള്‍ കര്‍ഷകരുടെ വീടുകളില്‍ എത്തി  ഇതുവരെ പത്തുലക്ഷത്തോളം പശുക്കള്‍ക്കും എരുമകള്‍ക്കുമാണ് സൗജന്യമായി വാക്‌സിനേഷന്‍ നല്‍കിയത്.

പ്രതിരോധ കുത്തിവെയ്പിലൂടെ മാത്രമേ കുളമ്പുരോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ. പശുക്കിടാങ്ങള്‍ക്ക് നാല് മാസം പ്രായമെത്തുമ്പോള്‍ ആദ്യത്തെ കുളമ്പുരോഗപ്രതിരോധകുത്തിവെയ്പ് നല്‍കണം. ഏഴുമാസത്തിന് മുകളില്‍ ഗര്‍ഭിണികളായ പശുക്കളെ വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കാമെങ്കിലും പ്രസവശേഷം വാക്‌സിന്‍ നല്‍കണം. ഒരു മേഖലയിലെ എണ്‍പത് ശതമാനം കന്നുകാലികള്‍ എങ്കിലും മതിയായ പ്രതിരോധം / കൂട്ടപ്രതിരോധം കൈവരിച്ചാല്‍ മാത്രമേ കുളമ്പുരോഗത്തെ പൂര്‍ണമായും അകറ്റി നിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

സംസ്ഥാനത്ത് പലപ്പോഴും കുളമ്പുരോഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ തങ്ങളുടെ ക്ഷീരസംരംഭങ്ങളില്‍ കന്നുകാലികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. മാത്രമല്ല മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും നിയന്ത്രണവും നിയമം, 2009 പ്രകാരം കര്‍ഷകര്‍ തങ്ങളുടെ ഉരുക്കള്‍ക്ക് കുത്തിവെയ്പ് എടുക്കേണ്ടത് നിര്‍ബന്ധവുമാണ്. ഇനിയും കാലികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് എടുക്കാന്‍ ബാക്കിയുള്ള കര്‍ഷകരുണ്ടെങ്കില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് സൗജന്യ കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് സേവനം പ്രയോജനപ്പെടുത്തണം.

രോഗം ബാധിച്ചാല്‍ പശുക്കള്‍ വെറും മാംസപിണ്ഡം  

കുളമ്പുരോഗത്തോളം ക്ഷീരകര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്ന മറ്റൊരു പകര്‍ച്ചവ്യാധി ക്ഷീരമേഖലയില്‍ ഇല്ലല്ലെന്നു തന്നെ പറയാം. ഈ രോഗം കാരണം രാജ്യത്തെ കാര്‍ഷികമേഖലയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന നേരിട്ടുള്ള സാമ്പത്തികനഷ്ടം പ്രതിവര്‍ഷം 20,000 കോടി രൂപയോളമാണ്. രോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നും വായുവിലൂടെ അറുപത് കിലോമീറ്റര്‍ വരെ ദൂരത്തേക്ക് വ്യാപിക്കാന്‍ വൈറസിന് ശേഷിയുണ്ട്. രോഗബാധയേറ്റ പശുക്കളുടെ വായ് പുളര്‍ന്ന് നാവും മോണയും പരിശോധിച്ചാല്‍ പുറംതൊലി പല ഭാഗങ്ങളിലായി അടര്‍ന്ന് മുറിവായതായി കാണാം.

 രോഗാണു ഹൃദയപേശിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ പശു, എരുമ കിടാക്കളില്‍ മരണനിരക്ക് ഉയര്‍ന്നതാണ്. വലിയ പശുക്കളില്‍ മരണനിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടമാവും. പകര്‍ച്ചാനിരക്കും കൂടുതലാണ്.പാലുല്‍പ്പാദനം കുറയുമെന്ന് മാത്രമല്ല, രോഗം ഗുരുതരമായാല്‍  അനുബന്ധ അണുബാധകള്‍ പിടിപെടാനും ഗര്‍ഭിണി പശുക്കളുടെ ഗര്‍ഭമലസാനും സാധ്യത കൂടുതലാണ്.രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടാലും പശുക്കള്‍ പഴയ ഉല്‍പ്പാദനവും പ്രത്യുല്‍പ്പാദനക്ഷമതയും വീണ്ടെടുക്കാനുള്ള സാധ്യതയും വിരളം. അതായത് കറവപ്പശുക്കള്‍ക്ക് കുളമ്പുരോഗ ബാധയേറ്റാല്‍ അവ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടാലും ഉല്‍പ്പാദനവും പ്രത്യുല്‍പാദനവും മുരടിച്ചു വെറും മാംസപിണ്ഡങ്ങളായി മാറുമെന്ന് ചുരുക്കം.പിന്നെ അവയെ വളര്‍ത്തുന്നത് ക്ഷീരകര്‍ഷകന് ഒട്ടും ആദായകരമാവില്ല.

ലോകത്തെ ഏറ്റവും  വലിയ വാക്‌സിനേഷന്‍ യജ്ഞം

ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ പരിപാടിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന കുളമ്പുരോഗം, ബ്രൂസല്ലോസിസ് എന്നീ രോഗങ്ങള്‍ തടയാനുള്ള വാക്‌സിനേഷന്‍ പദ്ധതി ലോകത്ത് തന്നെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ് പരിപാടിയാണ്. കേരളത്തിലെന്നതു പോലെ മറ്റ് സംസ്ഥാനങ്ങളിലും പദ്ധതി പുരോഗമിക്കുകയാണ്. എല്ലാ പഞ്ചായത്തുകളിലും സര്‍ക്കാര്‍ തലത്തില്‍ മൃഗചികിത്സാസേവനങ്ങള്‍ ലഭ്യമായതിനാല്‍ കേരളത്തില്‍ കുളമ്പുരോഗ പ്രതിരോധ പരിപാടിയുടെ കാര്യക്ഷമത എപ്പോഴും ഉയര്‍ന്നതാണ്. കുളമ്പുരോഗം പ്രതിരോധ കുത്തിവെയ്പിനായി ഉപയോഗപ്പെടുത്തുന്ന വാക്‌സിനും ചില പ്രത്യേകതകളുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് (ഐ.ഐ.എല്‍) എന്ന പൊതുമേഖല സ്ഥാപനം നിര്‍മിച്ച രക്ഷ ഒവാക് എന്ന വാക്‌സിനാണ് പ്രതിരോധ കുത്തിവെയ്പ്പിന് രാജ്യമെങ്ങും ഉപയോഗിക്കുന്നത്.  നാഷണല്‍ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റെ കീഴില്‍ 1982-ലാണ് ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് സ്ഥാപിച്ചത്. രാജ്യത്ത് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന

കുളമ്പുരോഗ വൈറസിന്റെ മൂന്ന് വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി പശുക്കള്‍ക്ക് ഉറപ്പാക്കാന്‍ രക്ഷ ഒവാക് വാക്‌സിന് കഴിയും. പ്രത്യേകം രാസഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കി നിര്‍ത്തിയിരിക്കുന്ന വൈറസുകള്‍ തന്നെയാണ് ഈ വാക്‌സിനിലുള്ളത്. ഇത് കുത്തിവെയ്ക്കുമ്പോള്‍ ക്രമേണ പശുക്കളില്‍ കുളമ്പുരോഗ വൈറസിനെതിരെ പ്രതിരോധം രൂപപ്പെടും. മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നതും വിപണിമൂല്യമുള്ളതുമായ വെറ്ററിനറി മരുന്നും ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡിന്റെ  

രക്ഷ ഒവാക് എന്ന കുളമ്പുരോഗ പ്രതിരോധ വാക്‌സിനാണ്. ലോകത്ത് ഡ്രോണ്‍ വഴി വിതരണം ചെയ്ത ആദ്യത്തെ മൃഗ വാക്സിനും രക്ഷ ഒവാക് തന്നെയാണ്. അരുണാചല്‍ പ്രദേശില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പിനായി നടപ്പിലാക്കിയ ഈ വാക്‌സിന്‍ വിതരണ പദ്ധതിയുടെ പേര് 'മെഡിസിന്‍ ഫ്രം ദി സ്‌കൈ' എന്നായിരുന്നു.

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs