ചൂട് കൂടിവരുന്ന ഈ കാലാവസ്ഥയില്‍ റോസിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.
റോസ് പൂവിനോളം ഭംഗിയും ആരാധകരുമുള്ള മറ്റൊരു ചെടി പൂന്തോട്ടത്തിലുണ്ടാകില്ല. പൂത്തുലഞ്ഞു നില്‍ക്കുന്ന റോസാ ചെടിയുടെ തട്ട് എപ്പോഴും താഴ്ന്നിരിക്കും. എന്നാല്‍ ചൂട് കൂടിവരുന്ന ഈ കാലാവസ്ഥയില്‍ റോസിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.
1. ചട്ടിയില്‍ നട്ടിരിക്കുന്ന ചെടികളാണെങ്കില്‍ ചൂട് കൂടിയ ഭാഗത്ത് നിന്ന് അതായത് കൂടുതല്‍ സമയം വെയില്‍ ലഭിക്കുന്ന സ്ഥലത്ത് നിന്നും മാറ്റിവയ്ക്കാന്‍ ശ്രദ്ധിക്കുക. നല്ല ചൂട് കുറെ സമയം ലഭിച്ചാല്‍ ചെടിയുടെ ഇലകളുടെ അഗ്രഭാഗം ഉണങ്ങും. ഇനി നിലത്ത് നട്ട ചെടികളാണെങ്കില്‍ ഗ്രീന്‍ നെറ്റ് പോലുള്ള സംവിധാനങ്ങള്‍ പരീക്ഷിക്കാം.
2. നല്ല നന ഈ സമയത്ത് നിര്‍ബന്ധമാണ്. മണ്ണ് നനയുന്ന വിധത്തില്‍ രവിലെയും വൈകിട്ടും നനച്ചു കൊടുക്കണം. നന കുറഞ്ഞാല്‍ പൂക്കളുണ്ടാകലും കുറവായിരിക്കും.
3. രാസവളപ്രയോഗം നിര്‍ബന്ധമായും ഒഴിവാക്കണം. രാസവളങ്ങള്‍ക്ക് ചൂട് കൂടുതലാണ്. ഇവ പ്രയോഗിക്കുകയും നന കുറയുകയും ചെയ്താല്‍ ചെടി ഉണങ്ങിപ്പോകും. ചാണകപ്പൊടി, എല്ല് പൊടി പോലുള്ള ജൈവവളങ്ങള്‍ പകരം നല്‍കാം.
4. റോസാച്ചെടിക്ക് പുതയിട്ടു നല്‍കുന്നതും നല്ലതാണ്. ചകിരി, കരിയില തുടങ്ങിയവ പുതയിടാന്‍ ഉപയോഗിക്കാം. ചട്ടിയിലാണെങ്കില്‍ ചകിരിച്ചോര്‍ ചെടി ചട്ടിയുടെ മുകളില്‍ ഒരു പാളിയായി വിതറാം.
5. പ്രൂണിംഗ് അഥവാ കമ്പ് കോതല്‍ ചൂടുള്ള സമയങ്ങളില്‍ ഒഴിവാക്കുക.
6. ഉണങ്ങിയ പൂക്കള്‍ ചെടികളില്‍ നിര്‍ത്താതെ പറിച്ചു മാറ്റുക. ഇതുപോലെ ഇലകളും ഉണങ്ങിയ കൊമ്പുകളും യഥാസമയം നീക്കി ചെടി വൃത്തിയുള്ളതാക്കി നിലനിര്‍ത്തുക.
7. പുതിയ റോസ് തൈകള്‍ ഈ സമയത്ത് നടാതിരിക്കുകയാണ് ഉചിതം. കൊമ്പ് കുത്തി പുതിയ തൈകളുണ്ടാക്കുന്നതും തല്‍ക്കാലം ഒഴിവാക്കാം.
8. ചായപ്പൊടി ചണ്ടി, മുട്ടത്തോട് , പഴത്തൊലികള്‍ തുടങ്ങിയവ തടത്തിലിട്ടു കൊടുക്കുന്നത് നല്ലതാണ് .
9.ചട്ടിയില്‍ നട്ടിരിക്കുന്ന ചെടികള്‍ക്ക് ദ്രാവക രൂപത്തിലുള്ള വളങ്ങള്‍ നല്‍കാം
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment