ഡിസംബര്‍ 1 മുതല്‍ 27 വരെ ഇരുപത്തിയൊന്ന് പ്രവര്‍ത്തിദിനങ്ങളിലായാണ് സൗജന്യ പ്രതിരോധകുത്തിവെയ്പ് പരിപാടി. കര്‍ഷകരുടെ വീടുകളില്‍ എത്തുന്ന മൃഗസംരക്ഷണവകുപ്പിന്റെ വാക്‌സിനേഷന്‍ ടീം പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും.
ദേശീയ മൃഗരോഗനിയന്ത്രണപരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കന്നുകാലികളിലെ സമഗ്ര കുളമ്പുരോഗ പ്രതിരോധകുത്തിവെയ്പിന്റെ നാലാംഘട്ടം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഡിസംബര്‍ 1 മുതല്‍ 27 വരെ ഇരുപത്തിയൊന്ന് പ്രവര്‍ത്തിദിനങ്ങളിലായാണ് സൗജന്യ പ്രതിരോധകുത്തിവെയ്പ് പരിപാടി. കര്‍ഷകരുടെ വീടുകളില്‍ എത്തുന്ന മൃഗസംരക്ഷണവകുപ്പിന്റെ വാക്‌സിനേഷന്‍ ടീം പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും. സംസ്ഥാനത്ത് പലപ്പോഴും കുളമ്പുരോഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ തങ്ങളുടെ ക്ഷീരസംരംഭങ്ങളില്‍ കന്നുകാലികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും, നിയന്ത്രണവും നിയമം, 2009 പ്രകാരം കര്‍ഷകര്‍ തങ്ങളുടെ ഉരുക്കള്‍ക്ക് കുത്തിവെയ്പ് എടുക്കേണ്ടത് നിര്‍ബന്ധവുമാണ്.
കുളമ്പുരോഗം മാരകം
കുളമ്പുരോഗത്തോളം ക്ഷീരകര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്ന മറ്റൊരു പകര്‍ച്ചവ്യാധി ക്ഷീരമേഖലയില്‍ ഇല്ല എന്ന് തന്നെ പറയാം. ഈ രോഗം കാരണം രാജ്യത്തെ കാര്‍ഷികമേഖലയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന നേരിട്ടുള്ള സാമ്പത്തികനഷ്ടം പ്രതിവര്‍ഷം 20,000 കോടി രൂപയോളമാണ്.പശുക്കളെയും എരുമകളെയും മാത്രമല്ല ആട്, പന്നി തുടങ്ങിയ ഇരട്ടകുളമ്പുള്ള വളര്‍ത്തുമൃഗങ്ങളെയെല്ലാം പികോര്‍ണ വൈറസ് കുടുംബത്തിലെ ആഫ്തോ വൈറസ് കാരണം ഉണ്ടാവുന്ന ഈ രോഗം ബാധിക്കും.ഓരോ മൃഗങ്ങളിലുംകുളമ്പുരോഗം ബാധിക്കുന്നതിന്റെ തീവ്രതയില്‍ വ്യത്യാസമുണ്ട്. ആടുകളെ രോഗം ബാധിക്കാമെങ്കിലും പശുക്കളിലേത് പോലെ ഗുരുതരമായ ലക്ഷണങ്ങള്‍ കാണാറില്ല. മറ്റ് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി പന്നികളില്‍ വൈറസ് പതിന്മടങ്ങായി പെരുകുകയും പുറത്തുവരുകയും ചെയ്യുന്നതിനാല്‍ പന്നികള്‍ക്ക് രോഗബാധയേറ്റാല്‍ നിയന്ത്രണം ദുഷ്‌ക്കരമാവാറുണ്ട്. എന്നാല്‍കുളമ്പുരോഗം മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ല.
വായുവിലൂടെ അറുപത് കിലോമീറ്റര്‍ വരെ വൈറസ് പകര്‍ച്ച
രോഗം ബാധിച്ചതോ രോഗവാഹകരോ ആയ കാലികള്‍ അവയുടെ നിശ്വാസവായുവിലൂടെയും ഉമിനീര്‍, പാല്‍ തുടങ്ങി മുഴുവന്‍ ശരീരസ്രവങ്ങളിലൂടെയും ചാണകത്തിലൂടെയും മൂത്രത്തിലൂടെയും വൈറസിനെ ധാരാളമായി പുറംതള്ളും. വായുവിലൂടെയും, രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ കന്നുകാലികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെയുമാണ്കുളമ്പുരോഗം പ്രധാനമായും പടരുന്നത്. രോഗം ബാധിച്ച കന്നുകാലികളുടെ ചാണകവും മൂത്രവും ശരീരസ്രവങ്ങളും കലര്‍ന്ന് രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയും രോഗം വ്യാപിക്കും. ഫാമിലെത്തുന്ന വാഹനങ്ങളിലൂടെയും ഫാം ഉപകരണങ്ങളിലൂടെയുമെല്ലാം രോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് രോഗം പടരാം.രോഗബാധയേറ്റ കന്നുകാലികളുമായി രോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നും വായുവിലൂടെ അറുപത് കിലോമീറ്റര്‍ വരെ ദൂരത്തേക്ക് വ്യാപിക്കാന്‍ വൈറസിന് ശേഷിയുണ്ട്.
വൈറസ് പശുക്കളിലെത്തി രണ്ട് മുതല്‍ പതിനാല് ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ശക്തമായ പനി, ശരീരവേദന കാരണം നടക്കാനുള്ള പ്രയാസം, തീറ്റമടുപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞ് പുറത്തേക്ക് ഒലിച്ചിറങ്ങല്‍, മൂക്കൊലിപ്പ് എന്നിവയാണ് പ്രാരംഭരോഗലക്ഷണങ്ങള്‍. കറവയുള്ള പശുക്കളില്‍ പാലുല്‍പ്പാദനം ഒറ്റയടിക്ക് കുറയും. വായ തുറന്നടയ്ക്കുമ്പോള്‍ ഉമിനീര്‍ പതഞ്ഞ് 'ചപ്, ചപ്' എന്ന ശബ്ദം കേള്‍ക്കാം. തുടര്‍ന്ന് ഒന്നോ രണ്ടോ ദിവസത്തിനകം വായയിലും നാക്കിലും മോണയിലും മൂക്കിലും അകിടിലും കുളമ്പുകള്‍ക്കിടയിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിന് സമാനമായ പോളകളും തിണര്‍പ്പുകളും കണ്ടുതുടങ്ങും. ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങള്‍ ആയി തീരും. രോഗബാധയേറ്റ പശുക്കളുടെ വായ് പുളര്‍ന്ന് നാവും മോണയും പരിശോധിച്ചാല്‍ പുറംതൊലി പല ഭാഗങ്ങളിലായി അടര്‍ന്ന് മുറിവായതായി കാണാം. രോഗാണു ഹൃദയപേശിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ പശു, എരുമ കിടാക്കളില്‍ മരണനിരക്ക് ഉയര്‍ന്നതാണ്. വലിയ പശുക്കളില്‍ മരണനിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടമാവും. പകര്‍ച്ചാനിരക്കും കൂടുതലാണ്.പാലുല്‍പ്പാദനം കുറയുമെന്ന് മാത്രമല്ല, രോഗം ഗുരുതരമായാല്‍ അനുബന്ധ അണുബാധകള്‍ പിടിപെടാനും ഗര്‍ഭിണി പശുക്കളുടെ ഗര്‍ഭമലസാനും സാധ്യത കൂടുതലാണ്.രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടാലും പശുക്കള്‍ പഴയ ഉല്‍പ്പാദനവും പ്രത്യുല്‍പ്പാദനക്ഷമതയും വീണ്ടെടുക്കാനുള്ള സാധ്യതയും വിരളം.
വാക്സിന്‍ സുരക്ഷ
പ്രതിരോധ കുത്തിവെയ്പിലൂടെ മാത്രമേ രോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ. പശുക്കിടാങ്ങള്‍ക്ക് നാല് മാസം പ്രായമെത്തുമ്പോള്‍ ആദ്യത്തെ കുളമ്പുരോഗപ്രതിരോധകുത്തിവെയ്പ് നല്‍കണം. ആദ്യ കുത്തിവെയ്പ് നല്‍കി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് നല്‍കണം. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും കൃത്യമായി കുത്തിവെയ്പ് ആവര്‍ത്തിയ്ക്കണം. എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവെയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. ഏഴുമാസത്തിന് മുകളില്‍ ഗര്‍ഭിണികളായ പശുക്കളെ വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കാമെങ്കിലും പ്രസവശേഷം വാക്‌സിന്‍ നല്‍കണം. ഒരു മേഖലയിലെ എണ്‍പത് ശതമാനം കന്നുകാലികള്‍ എങ്കിലും മതിയായ പ്രതിരോധം / കൂട്ടപ്രതിരോധം കൈവരിച്ചാല്‍ മാത്രമേ കുളമ്പുരോഗത്തെ പൂര്‍ണമായും അകറ്റി നിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
പാല്‍ കുറയാന്‍ ഇടയുണ്ട് എന്ന് കരുതി ചില കര്‍ഷകര്‍ കുത്തിവെപ്പിന് വിമുഖത കാണിക്കാറുണ്ട്. ചില പശുക്കളില്‍ കുത്തിവെപ്പെടുത്താല്‍ ഒന്നോ രണ്ടോ ദിവസം പാലിന്റെ അളവില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാറുണ്ടെങ്കിലും വേഗം പഴയ ഉത്പാദനക്ഷമത വീണ്ടെടുക്കും. പ്രതിരോധ കുത്തിവെയ്പ് എടുത്ത ഉരുക്കള്‍ക്ക് ധാതുജീവക മിശ്രിതങ്ങള്‍ നല്‍കുന്നതും ഒരല്പം തീറ്റ അധികം നല്‍കുന്നതും വെയിലത്ത് കെട്ടുന്നത് ഒഴിവാക്കുന്നതും പാലില്‍ താല്കാലികമായുണ്ടാവുന്ന കുറവ് എളുപ്പത്തില്‍ പരിഹരിക്കാന്‍ സഹായിക്കും . എന്നാല്‍ വാക്‌സിനെടുക്കാതെ ഒടുവില്‍കുളമ്പുരോഗംപശുക്കള്‍ക്ക് പിടിപെട്ടാല്‍ പാലുത്പാദനം മാത്രമല്ല പശുവിന്റെ ആരോഗ്യം തന്നെ മൊത്തത്തില്‍ കഷ്ടത്തിലാവുമെന്ന കാര്യം മനസിലാക്കണം.
ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍ ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…
ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ 440 ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…
ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…
വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…
ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…
തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത് കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…
© All rights reserved | Powered by Otwo Designs
Leave a comment