നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം. മണ്ണിനും മനുഷ്യനും ചെടികള്‍ക്കും യാതൊരു പ്രശ്നമില്ലാത്തവയാണ് ഈ കീടനാശിനികള്‍. ദ്രാവകരൂപത്തില്‍ തയാറാക്കുന്നതിനാല്‍ ചെടികളുടെ വേരുകള്‍ക്ക് എളുപ്പം വലിച്ചെടുക്കാനും സാധിക്കും. ഒരേ രീതിയില്‍ എല്ലായിടത്തുമെത്താനും പിഎച്ച് ലെവല്‍ അനുയോജ്യമാക്കാനുമിത് ഉപകരിക്കും.
കീടനാശിനിയുടേയും വളത്തിന്റെയും ഗുണം ഒരേ സമയം പ്രകടിപ്പിക്കുന്നതാണ് പുളിപ്പിച്ച കഞ്ഞിവെള്ളം. തലേദിവസത്തെ കഞ്ഞിവെള്ളം അരലിറ്റര്‍ എടുത്ത് ഒരു ടീസ്പൂണ്‍ എപ്സം സാള്‍ട്ട് ഇതിലേക്കിടുക. എന്നിട്ട് നന്നായി ഇളക്കി മൂന്നു ദിവസം മാറ്റിവയ്ക്കുക. തുടര്‍ന്നു നാലിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കുക. ഇലകള്‍ നല്ല പച്ചപ്പോടെ വളരാനും പെട്ടെന്ന് കായ്ക്കാനും ഈ ലായനി ഫലം ചെയ്യും. ചീര, കറിവേപ്പ് എന്നിവയ്ക്ക് ഉത്തമമാണ് ഈ വളം.
പൊട്ടാസ്യം ധാരാളം അടങ്ങിയ വസ്തുവാണ് വാഴപ്പഴത്തിന്റെ തൊലി. ഒരു കുപ്പിയെടുത്ത് വാഴപ്പഴത്തിന്റെ തൊലി ഇതിലിട്ട് വെള്ളമൊഴിക്കുക. തൊലി മുങ്ങത്തക്ക വിധം വെളളമൊഴിക്കണം. എന്നിട്ട് അഞ്ച് ദിവസം എടുത്തുവയ്ക്കുക. പിന്നീട് എടുത്ത് തൊലികള്‍ നന്നായി ഞെരടിയ ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് മൂന്നിരട്ടി വെള്ളം ചേര്‍ത്ത ശേഷം ഇലകളില്‍ സ്്രേപ ചെയ്യാം. പൊട്ടാസ്യം അടങ്ങിയതിനാല്‍ വേഗത്തില്‍ പൂക്കളുണ്ടാകാന്‍ സഹായിക്കും.
എല്ലാ വീട്ടിലും ദിവസവും ഉപയോഗിക്കുന്ന വസ്തുവാണ് ഉള്ളി. വലിയ ഉള്ളിയുടേയും ചെറിയ ഉള്ളിയുടേയും തോല്‍ ഈ ലായനിയുണ്ടാക്കാന്‍ ഉപയോഗിക്കാം. ഉള്ളിത്തോല്‍ പാത്രത്തിലേക്കിട്ട് മൂടുന്ന വിധത്തില്‍ വെള്ളമൊഴിക്കുക. തുടര്‍ന്ന് അഞ്ച് ദിവസം എടുത്തുവയ്ക്കുക. പിന്നീട് ഇരട്ടിയായി നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടിലൊഴിച്ചു കൊടുക്കുക. ഈ ലായനി സ്്രേപ ചെയ്യുന്നതിനേക്കാള്‍ നല്ലത് ചുവട്ടിലൊഴിച്ചു കൊടുക്കുന്നതാണ്.
ഗ്രോബാഗിലെ കുറ്റിച്ചെടിയില് നിറയെ മുന്തിരി കായ്ച്ചു നില്ക്കുകയാണോ എന്നാണ് ഒറ്റനോട്ടത്തില് തോന്നുക. ഇടയ്ക്ക് മനോഹരമായ പൂക്കളും... എന്നാല്‍ സംഗതി മുന്തിരിയല്ല, മുളകാണ്... മുന്തിരി മുളക്. ഏറെ കൗതുകം…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
കാലവര്ഷം വരവായി. ഇത്തവണ ജൂണ് ആദ്യവാരം തന്നെ കാലവര്ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി…
കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്. കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്.…
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
© All rights reserved | Powered by Otwo Designs
Leave a comment