സവാള കൃഷി ചെയ്യാം നമ്മുടെ വീട്ടിലും

എന്നാല്‍ കാലാവസ്ഥ മാറിയതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലിപ്പോള്‍ ഉള്ളി വര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ അടുക്കളത്തോട്ടത്തിലും ടെറസിലുമെല്ലാം ഉള്ളി വിജയകരമായി കൃഷി ചെയ്യുന്നവരുണ്ട്.

By Harithakeralam
2024-11-09

അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള വിളവെടുക്കാം.  എന്നാല്‍ കാലാവസ്ഥ മാറിയതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലിപ്പോള്‍ ഉള്ളി വര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ അടുക്കളത്തോട്ടത്തിലും ടെറസിലുമെല്ലാം ഉള്ളി വിജയകരമായി കൃഷി ചെയ്യുന്നവരുണ്ട്.

കൃഷി രീതിയും നിലമൊരുക്കലും

തടങ്ങളില്‍ വിത്ത് പാകി തൈകള്‍ പറിച്ചു നട്ടാണ് സവാള കൃഷി ചെയ്യുന്നത്. ഇഞ്ചി കൃഷി ചെയ്യുന്നത് പോലെ തടങ്ങള്‍ നിര്‍മിച്ചാണ് ഉള്ളിവര്‍ഗങ്ങളും കൃഷി ചെയ്യേണ്ടത്. നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് ് അനുയോജ്യം. തടമൊരുക്കുമ്പോള്‍ കാടും മറ്റും വെട്ടി തീയിട്ട് നശിപ്പിച്ച്, രണ്ട് മൂന്ന് തവണ മണ്ണ് നന്നായി കിളച്ചു മറിച്ച് പൊടിയാക്കി, സെന്റ് ഒന്നിന് 100 കിലോ കാലിവളം, എല്ലുപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, ജീവാണു വളമായ ട്രൈക്കോഡെര്‍മ്മ എന്നിവ കൂട്ടി കലര്‍ത്തി ചെറു തടമാക്കിയതിന് ശേഷം ചുവന്നുള്ളി ആണെങ്കില്‍ 20 cm അകലത്തില്‍ തൈകള്‍ നടാം. വെളുത്തുള്ളി നടുമ്പോള്‍ 15 X 10cm അകലത്തില്‍ വിത്തുകള്‍ നടാം. നട്ട് ഒരു മാസം കഴിയുമ്പോള്‍ 3-4 തവണ കാട് പറിച്ച് വിവിധ ജൈവവളങ്ങള്‍ നല്‍കണം. തടത്തില്‍ ഇടക്കിടക്ക് മണ്ണ് കൂട്ടി കൊടുക്കണം.

കീടനിയന്ത്രണം

ഉള്ളി, സവാള, വെളുത്തുള്ളി, കൃഷികളില്‍ കാണുന്ന പ്രധാന കീടങ്ങളാണ് ഇലതീനിപ്പുഴു, ഇലചുരുട്ടിപുഴു, മുഞ്ഞ എന്നിവയാണ്. ഇവക്കെതിരെ പുകയിലകഷായം  സ്േ്രപ ചെയ്യുക, 20g വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സപ്രേ ചെയ്യുക. കൂടാതെ 5% വീര്യമുള്ള വേപ്പിന്‍ കുരുസത്ത്, വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം, എന്നിവയെല്ലാം മേല്‍ പറഞ്ഞ കീടങ്ങളെ അകറ്റാന്‍ ഉത്തമമാണ്. മുഞ്ഞയുടെ ആക്രമണം കൂടുതലായി കണ്ടാല്‍ ചെറു ചൂടോടെ ചാരം എടുത്ത് (കൈ കൊണ്ടെടുക്കാവുന്നത്ര ചൂട്) ഇലകള്‍ വിതറണം.

വിളവെടുപ്പ്

ഉള്ളി വര്‍ഗവിളകള്‍ സാധാരണയായി നട്ട് 4-5 മാസത്തിനുള്ളില്‍ വിളവെടുക്കാറാകും. ഇലകള്‍ പഴുക്കാന്‍ തുടങ്ങിയാല്‍ വിളവെടുപ്പ് നടത്താം. ചെടികള്‍ ഇലയോട് കൂടി പറിച്ച് എടുത്ത് 3-4 ദിവസം കൃഷി സ്ഥലത്ത് തന്നെ കൂട്ടിയിടുക. അതിന് ശേഷം മണ്ണെല്ലാം കളഞ്ഞ് ഇലകള്‍ കൂട്ടിക്കെട്ടി തണലത്തിട്ട് ഉണക്കി, നല്ല വായുസഞ്ചാരമുള്ള മുറിയില്‍ സൂക്ഷിക്കാം. വെളുത്തുള്ളി വിളവെടുപ്പിന് ശേഷം അടുപ്പിന് മുകളില്‍ കെട്ടിയിട്ട് പുക കൊള്ളിക്കണം. ഇങ്ങനെ സൂക്ഷിക്കുന്ന വെള്ളുത്തുള്ളിക്ക് ഗൂണനിലവാരവും കാലപഴക്കവും കിട്ടും.

നനയ്ക്ക് പ്രത്യേക ശ്രദ്ധ

നനയ്ക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ നല്‍കണം. നന കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്. നന കുറഞ്ഞാല് ചെടി ഉണങ്ങിപ്പോലും. വേരുകള്‍ നേര്‍ത്തതായതിനാല്‍ വെള്ളം കൂടിയാല്‍ എളുപ്പത്തില്‍ ചീഞ്ഞും. ഉള്ളയായി വരുമ്പോള്‍ നിര്‍ബന്ധമായും നനയ്ക്കണം.

ഗ്രോബാഗിലും ടെറസിലും

അടുക്കളത്തോട്ടത്തിലും ടെറസിലുമെല്ലാം ഉള്ളി വര്‍ഗങ്ങള്‍ വളര്‍ത്താം. നല്ല തണുപ്പുള്ള സ്ഥലങ്ങളിലെപ്പോലെ വിളവ് ലഭിക്കില്ലെങ്കിലും അത്യാവശം നല്ല വിളവ് ലഭിക്കാറുണ്ട്. സാധാരണ ജൈവ വളങ്ങള്‍ ഉള്‍പ്പെടുത്തി ഗ്രോ ബാഗ് തയാറാക്കി നട്ടാല്‍ മതി. ഗ്രോബാഗ് ടെറസില്‍ വയ്ക്കുന്നതാണ് ഉചിതം.

Leave a comment

ഭക്ഷണ അവശിഷ്ടങ്ങള്‍ ജൈവവളമാക്കാം

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടം ; എളുപ്പം കൃഷി ചെയ്യാം അടുക്കളത്തോട്ടത്തില്‍ നിന്നും നിത്യവും പയര്‍

ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും  പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…

By Harithakeralam
സവാള കൃഷി ചെയ്യാം നമ്മുടെ വീട്ടിലും

അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…

By Harithakeralam
വരുന്നത് വേനല്‍ക്കാലം; മണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കാം

കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.  ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…

By Harithakeralam
പച്ചക്കറിക്കൃഷിയില്‍ വിജയം കൈവരിക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…

By Harithakeralam
അടുക്കളത്തോട്ടമൊരുക്കാന്‍ സമയമായി; പച്ചക്കറി തൈകള്‍ നടാം

ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…

By Harithakeralam
കയ്പ്പില്ലാ പാവയ്ക്ക വളര്‍ത്താം

ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…

By Harithakeralam
രുചികരമായ ഇലയും കിഴങ്ങും : മുള്ളങ്കി നടാം

കാരറ്റിനോട് സാമ്യമുള്ള ഒരു ശീതകാല കിഴങ്ങു വര്‍ഗ പച്ചക്കറിയാണ് മുള്ളങ്കി എന്ന റാഡിഷ്. കേരളത്തിലെ സമതല പ്രദേശങ്ങളില്‍ മുള്ളങ്കി കൃഷി ചെയ്യാം. അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗിലും ചാക്കിലുമെല്ലാം മുള്ളങ്കി…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs