ഹെറ്ററോസ്റ്റെമ്മ ഡാള്‍സെല്ലി എന്നു പേരുള്ള വള്ളിച്ചെടിയാണത്. തെക്കന്‍ പശ്ചിമഘട്ടത്തില്‍ നിന്ന് ഈ ചെടിയുടെ ആദ്യ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത് വയനാട് നിന്നാണ്.
കല്‍പ്പറ്റ : ഗുജറാത്ത്, മഹാരാഷ്ട്ര ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം സാന്നിധ്യമറിയിച്ചിരുന്ന ഒരു സസ്യം കൂടി കേരളത്തിന്റെ സസ്യ സമ്പത്തിലേക്ക് ചേരുന്നു. ഹെറ്ററോസ്റ്റെമ്മ ഡാള്‍സെല്ലി എന്നു പേരുള്ള വള്ളിച്ചെടിയാണത്. തെക്കന്‍ പശ്ചിമഘട്ടത്തില്‍ നിന്ന് ഈ ചെടിയുടെ ആദ്യ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത് വയനാട് നിന്നാണ്. നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെടുന്നുള്ള തൊള്ളായിരം വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്തു നിന്നുമാണ് ഈ കണ്ടെത്തല്‍.
ലോകത്ത് ഈ ജീനസില്‍ ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ചൈന, തായ്‌വാന്‍ മുതല്‍ മ്യാന്‍മര്‍, വിയറ്റ്‌നാം, ലാവോസ്, തായ്‌ലന്‍ഡ് വരെ മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ന്യൂ ഗിനിയ, ഓസ്‌ട്രേലിയ, പടിഞ്ഞാറന്‍ പസഫിക് ദ്വീപുകള്‍ വരെ 45 സ്പീഷിസുകള്‍ ഉള്‍ക്കൊള്ളുന്നു. ഇന്ത്യയില്‍, ഹെറ്റെറോസ്റ്റെമ്മയെ 11 സ്പീഷിസുകള്‍ പ്രതിനിധീകരിക്കുന്നു,അതില്‍ എട്ട് സ്പീഷിസുകള്‍ പശ്ചിമഘട്ട മലനിരകളില്‍ നിന്നും കണ്ടെത്തിയതാണ്.
കല്പറ്റ എംഎസ് സ്വാമിനാഥന്‍ ഫൌണ്ടേഷനിലെ ഡയറക്ടര്‍ ഡോ. വി.ഷക്കീല, ഗവേഷകരായ ഡോ. എന്‍. മോഹനന്‍, സലിം പിച്ചന്‍, നന്ദകുമാര്‍, ആലപ്പുഴ എസ് ഡി കോളേജിലെ സസ്യശാസ്ത്രവിഭാഗം അസി. പ്രൊഫസര്‍ ഡോ. ജോസ് മാത്യു എന്നിവരാണ് കണ്ടെത്തലിന് പിന്നില്‍. പാല വര്‍ഗ്ഗത്തിലെ അപൂര്‍വ വള്ളി ച്ചെടികളിലൊന്നാണ് ഈ സസ്യം. മനോഹരമായ പൂക്കളും ഇലകളുമുള്ള ഇവയെ അലങ്കാരസസ്യമായി രൂപപ്പെടുത്താവുന്നതാണ്. സസ്യത്തിന്റെ കണ്ടെത്തല്‍ സംബന്ധിച്ച വിശദമായ പഠനപ്രബന്ധം ലില്ലോ എന്ന അന്താരാഷ്ട്ര ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment