വിള പരിപാലനത്തിനുള്ള പൊതു നിര്‍ദ്ദേശങ്ങള്‍
കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കൃഷിയിടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിപ്പോള്‍. വിള പരിപാലനത്തിനുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ നോക്കാം.
1. കൃഷിയിടങ്ങളില്‍ വേണ്ടത്ര നീര്‍വാര്‍ച്ച സൗകര്യം മെച്ചപ്പെടുത്തുക. പച്ചക്കറികളായാലും ഫലവൃക്ഷങ്ങളായാലും തടത്തില്‍ വെള്ളം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
2. വാഴകള്‍ക്ക് താങ്ങുകാലുകള്‍ നല്‍കുക. ഇല്ലെങ്കില്‍ അവ മറിഞ്ഞു വീണ് നശിക്കാന്‍ സാധ്യതയുണ്ട്.
3. പച്ചക്കറി പന്തലുകള്‍ കൂടുതല്‍ ബലപ്പെടുത്തുക.
4. മഴയില്ലാത്ത സമയത്ത് മാത്രം കീടനാശിനി പ്രയോഗം നടത്തുക.
5. പറന്നുവരുന്ന കീടങ്ങളാണ് ഈസമയത്ത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. ഇതിനായി മഞ്ഞക്കെണി പോലുള്ള നിയന്ത്രണ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം.
6. ഫല വൃക്ഷ തൈകള്‍ നടുമ്പോള്‍ ചെറിയ താങ്ങ് കൊടുക്കാന്‍ ശ്രദ്ധിക്കുക.
7. ഗ്രോബാഗുകള്‍ വലിയ തോതില്‍ മഴ ലഭിക്കുന്ന സ്ഥലത്ത് നിന്നും മാറ്റി വയ്ക്കുക.
8. പച്ചക്കറിത്തൈകള്‍ നടുമ്പോള്‍ അത്യാവശ്യം വലിയ മാത്രം നടുക. ഇല്ലെങ്കില്‍ കനത്ത മഴയില്‍ അവ അതിജീവിക്കാന്‍ പ്രയാസമാകും.
9. ടെറസ് കൃഷിയില്‍ നല്ല ശ്രദ്ധ വേണം. മഴ ശക്തമായി ടെറസില്‍ പതിക്കും. ഇതിനാല്‍ ഗ്രോബാഗുകള്‍ക്ക് മഴ മറ ഒരുക്കുക, ഇല്ലെങ്കില്‍ മഴയില്‍ നിന്ന് ഇവ മാറ്റിവയ്ക്കുക.
10. ഫലവൃക്ഷത്തൈകളുടെ ചുവട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കുക. കഴിഞ്ഞ വര്‍ഷമൊക്കെ നട്ട ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടികിടന്നാല്‍ അവ നശിച്ചു പോകും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment