ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളാണ്.
നല്ല മഴയും ഇയ്ക്ക് പൊള്ളുന്ന വെയിലുമാണിപ്പോള്‍ നമ്മുടെ കാലാവസ്ഥ. മഴ കഴിഞ്ഞ് വെയില്‍ വന്നാല്‍ കടുത്ത ചൂടുമാണ്. ഈ കാലാവസ്ഥയില്‍ പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളാണ്. പച്ചക്കറികള്‍ ക്രമേണ വിളവ് കുറഞ്ഞു നശിച്ചു പോകാനിതു കാരണമാകും. തുരുമ്പ്, ബ്ലൈറ്റ്, ഇലപ്പുള്ളി എന്നിവയുള്‍പ്പെടെ സസ്യങ്ങളെ ബാധിക്കുന്ന നിരവധി ഫംഗസ് രോഗകാരികളുണ്ട്. ഫംഗസുകള്‍ വന്നതിനു ശേഷം പ്രതിവിധികള്‍ നോക്കുന്നതിനേക്കാള്‍ നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്. ഇതിനുള്ള പ്രതിവിധികള്‍ നോക്കാം.
1. കൃഷിത്തോട്ടം വൃത്തിയാക്കുക
നമ്മുടെ തോട്ടം, പച്ചക്കറികളായാലും പൂന്തോട്ടമായാലും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. താഴെ വീണ ഇലകള്‍, ചെടികളുടെ അവശിഷ്ടങ്ങള്‍, കളകള്‍ എന്നിവ സ്ഥിരമായി നീക്കം ചെയ്യുക. പരിപാലന ഉപകരണങ്ങള്‍ ഇടയ്ക്കിടയ്ക്ക് അണുവിമുക്തമാക്കുക. ചെടികളുടെ ചുവട് ഭാഗമെപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആവശ്യമില്ലാത്ത ശാഖകള്‍ മുറിച്ചു കൊടുക്കുക.
2. വായു സഞ്ചാരം
പച്ചക്കറി തൈകള്‍ നടുമ്പോള്‍ ആവശ്യമായ ഇടയകലം നല്‍കുക. പ്രത്യേകിച്ചു തക്കാളി, വഴുതന, പച്ചമുളക്, വെണ്ട പോലുള്ള ഇനങ്ങള്‍. മതിയായ അകലം നല്‍കി ശരിയായ വായു സഞ്ചാരം ഉറപ്പാക്കിയാല്‍ ഫംഗസ് ബാധ കുറയും.
3. പ്രതിരോധശേഷിയുള്ള ഇനങ്ങള്‍
ഫംഗസ് ബാധയെ ചെറുക്കുന്ന വിത്തുകള്‍ നീണ്ട ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചിട്ടുണ്ട്. തക്കാളി, വെണ്ട, വഴുതന തുടങ്ങിയ ഇനങ്ങളില്‍ ഇത്തരം വിത്തുകളുണ്ട്. ഇവ അംഗീകൃത നഴ്‌സറികളില്‍ നിന്നും വാങ്ങി നടുക.
4. ജൈവം തന്നെ നല്ലത്
ഇനി ഫംഗസ് വന്നാല്‍ പേടിക്കേണ്ട, ജൈവ കീടനാശിനികള്‍ ഉപയോഗിച്ചു തന്നെ ഇതിനെ തുരത്താം. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കാതെ തന്നെ ഫംഗസിനെ തുരത്താനിതു സഹായിക്കും. വേപ്പെണ്ണ, വെളുത്തുള്ളി, അടിസ്ഥാനമാക്കിയുള്ള കീടനാശിനികള്‍ ഫംഗസിനെതിരേ ഗുണം ചെയ്യും.
5. വെള്ളം ശ്രദ്ധിക്കണം
ചൂടും ഈര്‍പ്പവും അമിതമായാല്‍ ഫംഗസ് തഴച്ചു വളരും. നന അമിതമായി തടത്തില്‍ വെള്ളം കെട്ടികിടന്നാല്‍ ഫംഗസ് ബാധ ഉറപ്പാണ്. വെള്ളം അനാവശ്യമായി കെട്ടികിടക്കാന്‍ ഇടവരുത്തരുത്.
നല്ല മഴയും ഇയ്ക്ക് പൊള്ളുന്ന വെയിലുമാണിപ്പോള്‍ നമ്മുടെ കാലാവസ്ഥ. മഴ കഴിഞ്ഞ് വെയില്‍ വന്നാല്‍ കടുത്ത ചൂടുമാണ്. ഈ കാലാവസ്ഥയില്‍ പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം,…
കത്തുന്ന വേനല്‍ കടന്ന് പച്ചക്കറിക്കൃഷി ചെയ്യാന്‍ തുടങ്ങുകയാണ് പലരും. ഓണത്തിന് വിളവെടുക്കാനുള്ള പച്ചക്കറികള്‍ നടേണ്ട സമയമാണിപ്പോള്‍. നന്നായി വേരു പിടിച്ച് അവ വേഗത്തില്‍ വളര്‍ന്നാല്‍ മാത്രമേ പച്ചക്കറികളില്‍…
മഴ ശക്തമായി തുടര്‍ന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം മഴയുടെ ശക്തി മൂലം പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. മഴ ഇനിയും ശക്തമായാല്‍ കൃഷി പൂര്‍ണമായും നശിക്കുമെന്ന്…
മഴ ശക്തമാണിപ്പോള്‍ കേരളത്തില്‍. പേമാരി ഒന്നു ശമിച്ചാല്‍ കൃഷി വീണ്ടും സജീവമാക്കാം. ഈ സമയത്ത് ഉപകാരമാകുന്ന ചില നാട്ടറിവുകളാണിന്നു പങ്കുവയ്ക്കുന്നത്. വര്‍ഷങ്ങളായി കൃഷി ചെയ്യുന്നവര്‍ നേടിയെടുത്ത അറിവുകള്‍…
വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍ ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…
വേനല്‍ക്കാല പച്ചക്കറി കൃഷി അവസാനിച്ച് മഴയോടൊപ്പം കാര്‍ഷിക വൃത്തികള്‍ തുടങ്ങാനുള്ള സമയമായി. വെയിലത്ത് വളര്‍ത്തിയ പച്ചക്കറികള്‍ ഇപ്പോഴും നല്ല വിളവ് നല്‍കുന്നുണ്ടാകും. എന്നാല്‍ കീടാണുക്കളുടെ ആക്രമണവും…
വേനല്‍ മഴ പരക്കെ ലഭിച്ചു കഴിഞ്ഞു, എന്നാല്‍ ചൂടിനൊട്ടും കുറവില്ലതാനും. പല സ്ഥലത്തും അന്തരീക്ഷം മേഘാവൃതമാണ് പലപ്പോഴും. കീടങ്ങളുടെ ശല്യം വലിയ രീതിയിലാണെന്നു കര്‍ഷകര്‍ പറയുന്നു. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ്…
നല്ല പരിചരണം നല്‍കിയ പച്ചക്കറികള്‍ പെട്ടെന്നായിരിക്കും ആരോഗ്യമില്ലാതെ തളര്‍ന്നു വാടിപ്പോകുന്നത്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണിതിനു കാരണം. ഇവ ഇലകളും തണ്ടും കായ്കളുമെല്ലാം തിന്നു നശിപ്പിക്കും. ഈ കാലാവസ്ഥയില്‍…
© All rights reserved | Powered by Otwo Designs
Leave a comment