ലക്ഷണങ്ങള്‍ അവഗണിച്ചു സ്വയം ചികിത്സ നടത്തുന്നതാണ് പലപ്പോഴും രോഗിയെ ഗുരുതര അവസ്ഥയിലെത്തിക്കുന്നതും മരണത്തിലേക്ക് നയിക്കുന്നതും.
പാലക്കാട് സ്വദേശി എലിപ്പനി ബാധിച്ചു മരിച്ചത് അടുത്തിടെയാണ്. മഴക്കാലത്ത് കേരളത്തില്‍ പടര്‍ന്നു പിടിക്കുന്ന മാരകമായ രോഗങ്ങളിലൊന്നാണ് എലിപ്പനി. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ ഈ രോഗം അത്ര ഭീകരമല്ല. എന്നാല്‍ ലക്ഷണങ്ങള്‍ അവഗണിച്ചു സ്വയം ചികിത്സ നടത്തുന്നതാണ് പലപ്പോഴും രോഗിയെ ഗുരുതര അവസ്ഥയിലെത്തിക്കുന്നതും മരണത്തിലേക്ക് നയിക്കുന്നതും. ഒരു ബാക്റ്റീരിയ അണുബാധയായ ഈ രോഗം എലിയുടെ മൂത്രവുമായോ മറ്റ് ശരീരസ്രവങ്ങളുമായോ സമ്പര്‍ക്കം വഴി പകരുന്നതാണ്.
ലക്ഷണങ്ങള്‍
ശക്തമായ വിറയലോടു കൂടിയ പനി, കുളിര്, തളര്‍ച്ച, ശരീരവേദന, തലവേദന, ഛര്‍ദ്ദി എന്നിവയാണ് തുടക്കത്തിലെ ലക്ഷണങ്ങള്‍. വിശപ്പില്ലായ്മ, മനംപിരട്ടല്‍ എന്നിവയുമുണ്ടാകാം. കണ്ണിനു ചുവപ്പ്, നീര്‍വീഴ്ച , വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം എന്നീ ലക്ഷണങ്ങളുമുണ്ടാകും. തലയുടെ പിന്‍ഭാഗത്തുനിന്നും തുടങ്ങുന്ന വേദന നെറ്റിയിലേക്ക് വ്യാപിക്കും. ചെറിയ പനിയാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഉടന്‍ തന്നെ ഡോക്റ്ററെ കാണണം. ഈ കാലാവസ്ഥയില്‍ പനി വന്നാല്‍ വിദഗ്ധനായ ഡോക്റ്ററുടെ നിര്‍ദേശങ്ങള്‍ തേടാന്‍ മടിക്കരുത്. രക്തം, മൂത്രം എന്നിവ പരിശോധിക്കുന്നതും നല്ലതാണ്.
ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
മഴക്കാലത്ത് മലിന ജലത്തില്‍ ചവിട്ടാനും ഇതു ദേഹത്താകാനുള്ള സാധ്യത നമ്മുടെ നാട്ടില്‍ ഏറെയാണ്. മുറിവുകളിലൂടെയും മറ്റു പോറലുകളിലൂടെയും ഇവ പകരും. മഴക്കാല ശുചീകരണമൊന്നും പല നഗരങ്ങളിലും കാര്യമായി നടക്കുന്നില്ല. ഇതിനാല്‍ ഓടകളില്‍ നിന്നുള്ള മലിന ജലമെല്ലാം ഒഴുകി റോഡിലെത്തും. ഇതു നമ്മുടെ ശരീരത്തിലെത്തിയാല്‍ രോഗം പകരും. പാടത്തും പറമ്പിലും കൃഷിപ്പണി ചെയ്യുന്നവര്‍, മൃഗങ്ങളുമായി അടുത്തിടപഴകുന്നവര്‍, കശാപ്പുശാലകളിലെ ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍ എന്നിവരൊക്കെ ജാഗ്രത പാലിക്കണം. കൈയുറകള്‍, ബൂട്ട്, മാസ്‌ക് തുടങ്ങിയ സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. അടുക്കളയിലെ ഭക്ഷണ സാധനങ്ങള്‍ കൃത്യമായി മൂടി വയ്ക്കണം.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment