പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഇവയെ തുരത്താന്‍ സഹായിക്കുന്ന ചില നാടന്‍ വിദ്യകള്‍ നോക്കാം.
ഇലതീനിപ്പുഴു, ഉറുമ്പ്, ഒച്ച്, ആമ വണ്ട് തുടങ്ങിയ കീടങ്ങളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണിപ്പോള്‍ കര്‍ഷകര്‍. കാലാവസ്ഥ മാറിയതോടെ ഇവയുടെ ആക്രമണം രൂക്ഷമാണ്. പച്ചക്കറികളുടെ ഇലയും കായ്കളുമെല്ലാം ഇവ കൂട്ടമായി എത്തി നശിപ്പിക്കുകയാണ്. അടുക്കളത്തോട്ടത്തില്‍ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഇവയെ തുരത്താന്‍ സഹായിക്കുന്ന ചില നാടന്‍ വിദ്യകള്‍ നോക്കാം.
1. ഒരു കുപ്പിയില്‍ അല്‍പ്പം ആവണക്കെണ്ണ എടുക്കുക. അടപ്പ് നല്ല പോലെ അടച്ച ശേഷം കുപ്പി നന്നായി ചുഴറ്റി എണ്ണ എല്ലായിടത്തുമെത്തിക്കുക. എന്നിട്ട് അടപ്പ് തുറന്നു മിച്ചമുള്ള എണ്ണ മാറ്റിയ ശേഷം മൂന്നോ, നാലോ തുളസിയില ഞെരടി കുപ്പിയിലിടുക. ഇതു കൃഷിയിടത്തില്‍ പല സ്ഥലത്തായി വച്ചാല്‍ കുറെയൊക്കെ കീടശല്യമൊഴിവായി കിട്ടും.
2. പഞ്ചസാരയും ബേക്കിങ് സോഡയും ഉപയോഗിച്ചാണ് അടുത്ത വിദ്യ. പഞ്ചസാര നല്ല പോലെ പൊടിക്കുക, ഇതിന്റെ കൂടെ അത്രയും അളവില്‍ തന്നെ ബേക്കിങ് സോഡ ചേര്‍ക്കുക. ഉറുമ്പുകള്‍ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിലെല്ലാം ഇതു വയ്ക്കുക. പഞ്ചസാര തിന്നുന്ന കൂട്ടത്തില്‍ ബേക്കിങ് സോഡയും അവയുടെ വയറ്റിലാകും. ഇവ ഉറുമ്പുകള്‍ ശേഖരിച്ചു കൂട്ടിലെത്തിച്ചു മറ്റുള്ളവയ്ക്കും നല്‍കും. അതോടെ ഇവ കൂട്ടത്തോടെ നശിച്ചു പോകും. ഈ മിശ്രിതത്തിനൊപ്പം യീസ്റ്റും കൂടി ചേര്‍ക്കുന്നതും നല്ലതാണ്.
3. ഉത്തമമായ വളമാണ് ചാണകം. നല്ല ചാണകവും ഗോമൂത്രവും ഉപയോഗിച്ചു കൃഷി ചെയ്താല്‍ വലിയ തോതിലുള്ള കീടങ്ങളുടെ ആക്രമണമൊന്നുമുണ്ടാകില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ചാണകം ഗുണനിലവാരം കുറഞ്ഞതാണ്. ചാണകം വെയിലത്തിട്ട് ഉണക്കരുത്, വെയില്‍ കൊണ്ടാല്‍ ചാണകത്തിലെ ഉപകാരികളായ പല അണുക്കളും നശിച്ചുപോകാന്‍ സാധ്യതയുണ്ട്. പച്ചചാണകം ശേഖരിച്ചു തണലത്തിട്ടുണക്കണം.
4. നല്ല പോലെ മൂത്ത മുരിങ്ങയില അരച്ചു നീരെടുക്കുക. ഇതിനൊപ്പം ഇരട്ടി വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചെടിയില്‍ സ്‌പ്രേ ചെയ്തു കൊടുക്കുക. നല്ല വിളവ് ലഭിക്കാനും കീടങ്ങളുടെ ആക്രമണം ചെറുക്കാനുമിതു പച്ചക്കറികളെ സഹായിക്കും. ഒരു മാസത്തില്‍ രണ്ടു തവണ ചെയ്താല്‍ നല്ല മാറ്റം ചെടികളിലുണ്ടാകും.
5. പാവല്‍ , പടവലം കൃഷികളിലെ പ്രധാന വില്ലനാണ് ഇലതീനിപ്പുഴു. ചെടികളുടെ ഇലകള്‍ക്ക് അടിയില്‍ സൂക്ഷിച്ചു നോക്കിയാല്‍ കാണാം പച്ചനിറമുള്ള പുഴുക്കളെ കാണാം. ഇവയെ തുരത്താനൊരു എളുപ്പ മാര്‍ഗമാണ് പപ്പായ ഇല സത്ത്. പപ്പായയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് 100 മില്ലി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി ഇലകള്‍ക്ക് അടിയില്‍ നന്നായി സ്‌പ്രേ ചെയ്യുക. രണ്ടു മൂന്ന് ദിവസം അടുപ്പിച്ചു പ്രയോഗിച്ചാല്‍ നല്ല ഗുണം ലഭിക്കും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment