കരള്‍രോഗങ്ങളെ പ്രതിരോധിക്കാനും നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നല്‍കുവാനും ഇത്തരം ക്ലിനിക്കുകളിലൂടെ സാധിക്കും
കോഴിക്കോട്: ഉത്തര കേരളത്തിലെ ആദ്യ ഫാറ്റിലിവര്‍ ക്ലിനിക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോക ഫാറ്റിലിവര്‍ ബോധവല്‍ക്കരണ ദിനത്തോട് അനുബന്ധിച്ച് ഗസ്‌ട്രോ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഗാസ്‌ട്രോ സയന്‍സ് വിഭാഗം മേധാവി ഡോ.അനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ടും മറ്റും അനുദിനം വര്‍ദ്ധിച്ചു വരുന്ന കരള്‍രോഗങ്ങളെ പ്രതിരോധിക്കാനും നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നല്‍കുവാനും ഇത്തരം ക്ലിനിക്കുകളിലൂടെ സാധിക്കുമെന്ന് ഗാസ്‌ട്രോഎന്‍ട്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടോണി ജോസ് പറഞ്ഞു.
ചടങ്ങില്‍ ആസ്റ്റര്‍ മിംസ് ഡെപ്യൂട്ടി സിഎംഎസ് ഡോ.നൗഫല്‍ ബഷീര്‍, ഡോ.സജീഷ് സഹദേവന്‍, ഡോ. അഭിഷേക് രാജന്‍, ഡോ.സീത ലക്ഷ്മി എന്‍, ഡോ.ബിനില ജോസ്, ഡോ.നൂസില്‍ മൂപ്പന്‍, ഡോ.വിഘ്‌നേഷ്, ഡോ.രാകേഷ് ബാബു, തുടങ്ങിയവര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8113098000.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment