കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ അധിഷ്ഠിത മാപ്പിംഗ് ചെങ്കല്‍ ഗ്രാമ പഞ്ചായത്ത് കീഴമ്മാകം പാടശ്ശേകരത്തില്‍ സംഘടിപ്പിച്ചു
കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ അധിഷ്ഠിത മാപ്പിംഗ് ചെങ്കല്‍ ഗ്രാമ പഞ്ചായത്ത് കീഴമ്മാകം പാടശ്ശേകരത്തില്‍ സംഘടിപ്പിച്ചു. ICAR കൃഷി വിജഞാന കേന്ദ്രം മിത്രനികേതന്‍ ചെങ്കല്‍ ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടുകൂടി കീഴമ്മാകം പാടശ്ശേഖരത്തിലാണ് സര്‍വേയില്ലന്‍സ് ഡ്രോണ്‍ ഉപയോഗിച്ചു ചിത്രങ്ങള്‍ എടുക്കുന്ന പരീക്ഷണ പരിപാടി സംഘടിപ്പിച്ചത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഡ്രോണുകള്‍ നേല്‍വിളകളുടെ മൂലകങ്ങളുടെ നിലവിലെ അവസ്ഥ വിശകലനം ചെയ്യാന്‍ സഹായകമാകുന്നു. ഡ്രോണുകളില്‍ കടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ മള്‍ട്ടി സ്‌പെക്ട്രല്‍ ക്യാമറ ഉപയോഗിച്ചാണ് അധി സുഷ്മ ചിത്രങ്ങള്‍ അതി വ്യക്തതയോടുകൂടി എടുക്കാന്‍ സാധിക്കുന്നത് .
തന്മൂലം സൂഷ്മൂല കൂട്ടുകള്‍ സ്‌പ്രേ ചെയ്യാന്‍ ആകൂ. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ,വൈസ് പ്രസിഡന്റ് അജിത്ത്, മെമ്പര്‍ റസ്സലം,കൃഷി ഓഫീസര്‍ ആന്‍സി. കീഴമ്മാകം പാടശ്ശേകരത്തില്‍ നെല്ല് കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. കെ.വി.കെ സീനിയര്‍ സയിന്റിസ്റ്റ് ആന്‍ഡ് ഹെഡ് ഡോ. ബിനു ജോണ്‍ സാമിന്റെ നേതൃത്വത്തില്‍ ആണ് 2023-24 ലെ മുന്‍ നിര പ്രദര്‍ശന പരിപാടിയായ ഡ്രോണ്‍ മാപ്പിംഗ് അഞ്ച് ഹെക്ടറില്‍ നടപ്പിലാക്കിയത്.
ഡ്രോണ്‍ മാപ്പിലൂടെ ലഭ്യമാകുന്ന ചിത്രം പാടശ്ശേഖരത്തിന്റെ സര്‍വ്വെ,മൂലകങ്ങളുടെ അഭാവം രോഗ കീടങ്ങളുടെ സാനിദ്ധ്യം ജല ലഭ്യത വിള സാന്ദ്രത നെല്ലിന്റെ ഉല്‍പ്പാദന ക്ഷമത എന്നിവ മുന്നേ കൂട്ടി നിര്‍വചിക്കാനാകും എന്നതാണ് സര്‍വ്യിലന്‍സ് ഡ്രോണുകളുടെ മികച്ച നേട്ടം എന്ന് കെ.വി.കെ. അഗ്രികള്‍ച്ചര്‍ എന്‍ജിനീയര്‍ ചിത്ര.ജി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment