ശിശുക്ഷേമ സമിതി ആസ്ഥാനത്ത് പരിചരണയിലുള്ള കുട്ടികള്‍ക്ക് വേണ്ടി സമിതി അങ്കണത്തില്‍ ജൈവപച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിന് നടീല്‍ ഉത്സവം നടത്തി.
തിരുവനന്തപുരം: ശിശുക്ഷേമ സമിതി ആസ്ഥാനത്ത് പരിചരണയിലുള്ള കുട്ടികള്‍ക്ക് വേണ്ടി സമിതി അങ്കണത്തില്‍ ജൈവപച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിന് നടീല്‍ ഉത്സവം നടത്തി. തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതി അങ്കണത്തില്‍ ജൈവ പച്ചക്കറി നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വ്വഹിച്ചു. ജനസംഖ്യയും ഉപഭോഗവും കൂടുന്തോറും സാധ്യമായ വിഭവശേഷി പ്രയോജനപ്പെടുത്തി നമുക്കാവശ്യമായ വിഷരഹിത പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ചാലേ വിലക്കയറ്റം നിയന്തിക്കാനാകൂ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ലഭ്യമായ സ്ഥല സൗകര്യങ്ങള്‍ എല്ലാം തന്നെ പ്രയോജനപ്പെടുത്തി പച്ചക്കറിത്തോട്ടങ്ങള്‍ സജ്ജീകരിച്ച് ഒരു പുത്തന്‍ കാര്‍ഷിക സംസ്‌കാരം ഉണ്ടാക്കാന്‍ മലയാളികള്‍ മുന്നോട്ടു വരണം. എങ്കിലേ വിഷം കലര്‍ന്നു വരുന്ന അന്യനാട്ടിലെ പച്ചക്കറികള്‍ ഉപേക്ഷിച്ച് നമ്മുടെ കുട്ടികള്‍ക്കെങ്കിലും മാരകരോഗങ്ങളുണ്ടാകാതെ നല്ല ആരോഗ്യത്തിനായി നല്ല ഭക്ഷണം കൊടുക്കാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
ഭക്ഷണം കഴിക്കുന്നവരെല്ലാം കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കൃഷിയുടെ ആനുകൂല്യങ്ങള്‍ പറ്റാത്തവര്‍ ആരുമില്ല. ആരെങ്കിലും ഉണ്ടാക്കികൊണ്ടു വരട്ടെ എന്ന മലയാളിയുടെ മനസ്സ് അടിമുടി മാറി കഴിയുന്നത്ര നമ്മള്‍ കൂടി ഉണ്ടാക്കാന്‍ ശ്രമിക്കണം. നമ്മുടെ മക്കളിലും വിഷം കലരുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി പച്ചക്കറി, ഇലക്കറി, പഴവര്‍ഗ്ഗങ്ങള്‍ ഇവയുടെ വരവും കാത്ത് ഇരിക്കാതെ നമ്മുടെ നാട് സ്വയം പര്യാപ്തതയിലെത്തണം. ശിശുക്ഷേമ സമിതിയിലെ കുട്ടികളുടെ ഭാവിയും കരുതലും മുന്‍നിര്‍ത്തി ജൈവ പച്ചക്കറികള്‍ വിളയിപ്പിച്ച് പോഷക ഭക്ഷണം നല്‍കാന്‍ ശിശുക്ഷേമ സമിതി മുന്‍കൈയെടുത്തത് ശ്ലാഘനീയമാണെന്നും, കേരളം സമിതിയെ മാതൃകയാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശിശുക്ഷേമ സമിതിയിലെ കുരുന്നുകള്‍ക്ക് വേണ്ടി ജൈവ പച്ചക്കറി വിളയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമിതി അങ്കണത്തിലും സമിതിക്ക് കീഴിലെ 9 കേന്ദ്രങ്ങളിലും ജൈവ പച്ചക്കറി കൃഷി ആരംഭിക്കുന്നത്. സമിതി വൈസ് പ്രസിഡന്റ് പി. സുമേശന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാലാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സി. വിജയകുമാര്‍, ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍, സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ ഗോപി, വൈസ് പ്രസിഡന്റ് പി. സുമേശന്‍, ജോയിന്റ് സെക്രട്ടറി മീര ദര്‍ശക്, ട്രഷറര്‍ കെ. ജയപാല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഒ.എം. ബാലകൃഷ്ണന്‍, എം.കെ. പശുപതി, അഡ്വ. യേശുദാസ് പറപ്പിള്ളി, എഫ്.ഐ.ബി. പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആശ. എസ്. കുമാര്‍, മീഡിയ ലൈസന്‍ ഓഫീസര്‍ അനില്‍ ബി.കെ. തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ ഗോപി സ്വാഗതവും ട്രഷറര്‍ കെ. ജയപാല്‍ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment