വിദേശികളുടെ തീന്‍ മേശയിലെ താരങ്ങളാണ് കേരളത്തിലെ കായല്‍ ഞണ്ടുകള്‍. ഏറെ രുചികരമാണ് ഞണ്ടു വിഭവങ്ങള്‍ കഴിക്കുമ്പോള്‍ എപ്പോളെങ്കിലും ഇതിന്റെ കൃഷിയെപ്പറ്റി ഓര്‍ത്തിട്ടുണ്ടോ…?
വിദേശികളുടെ തീന്‍ മേശയിലെ താരങ്ങളാണ് കേരളത്തിലെ കായല്‍ ഞണ്ടുകള്‍. ഏറെ രുചികരമാണ് ഞണ്ടു വിഭവങ്ങള്‍ കഴിക്കുമ്പോള്‍ എപ്പോളെങ്കിലും ഇതിന്റെ കൃഷിയെപ്പറ്റി ഓര്‍ത്തിട്ടുണ്ടോ…? കൊല്ലം മൈനാട് മുക്കം കായലില്‍ 22 വര്‍ഷമായി ഞണ്ട് വളര്‍ത്തുന്ന സിംസണ്‍ കര്‍ളിയന്‍ ഇക്കാര്യം വിശദീകരിച്ചു തരും.
കൂട്ടിലിട്ടു ഞണ്ട് വളര്‍ത്തല്‍
പ്രത്യേകം തയാറാക്കിയ കൂടുകളിലാണ് ഞണ്ടു വളര്‍ത്തുക. ഈ കൂടുകള്‍ കായലില്‍ സ്ഥാപിക്കുകയാണ് ആദ്യ നടപടി. തെങ്ങിന്‍ തടികൊണ്ടാണ് കൂടുകള്‍ നിര്‍മിക്കുകയെന്നു പറയുന്നു സിംസണ്‍. രണ്ടാഴ്ചയോളം സമയമെടുക്കും കൂട് നിര്‍മാണത്തിന്. തെങ്ങ് മുറിച്ചു തടി കടഞ്ഞെടുത്താണ് അഴികളുള്ള കൂട് നിര്‍മിക്കുക. 16 ദിവസമെടുക്കും ഒരു കൂടിന്റെ പണി പൂര്‍ത്തിയാകാന്‍. 14000 ത്തോളം രൂപയും ചെലവുവരും. അഴികളെല്ലാം പ്രത്യേക രീതിയില്‍ ഉറപ്പിച്ചാണ് കൂട് തയാറാക്കുന്നത്. കൃത്യമായി കണിശതയോടെ കൂട് നിര്‍മിച്ചില്ലെങ്കില്‍ ഞണ്ട് തുരന്നു രക്ഷപ്പെടും. രണ്ട് അടിയോളം താഴ്ചയിലാണ് കായലില്‍ കൂട് സ്ഥാപിക്കുക. പിന്നീടതില്‍ ഞണ്ടിന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കും.
കൂട്ടിലെ ഞണ്ടുകള്‍
വിവിധ പ്രായത്തിലുള്ള ഞണ്ടുകളെ കൂട്ടില്‍ നിക്ഷേപിക്കും. കാസര്‍കോട്ട് നിന്നുവരെ ഞണ്ട് കുഞ്ഞുങ്ങളെ വാങ്ങുന്നുണ്ട്. ഇവിടെ കായലില്‍ നിന്നും പിടിക്കുന്ന കുട്ടികളെയും കൂടില്‍ നിക്ഷേപിക്കും. തോട് ഉറയ്ക്കുന്നതിന് മുമ്പ് ഞണ്ടില്‍ വെള്ളം മാത്രമേ ഉണ്ടാകൂ. ഇവയുടെ തോടൊക്കെ കട്ടിയായ ശേഷമാണ് വില്‍ക്കുക. 15 മുതല്‍ ഒരു മാസം വളര്‍ത്തിയ ശേഷമാണ് വില്‍ക്കുക. 350 ഗ്രാം മുതല്‍ അരക്കിലോ വരെയുള്ള ഞെണ്ടിന് കിലോയ്ക്ക് 800 രൂപ വരെ വിലകിട്ടും. അരകിലോ മുതല്‍ മുകളിലോട്ട് തൂക്കത്തിന് അനുസരിച്ച് 1200 മുതല്‍ 2000 രൂപവരെയാണ് വില.
ശ്രമകരം പരിപാലനം
ഞണ്ടുകളെ കറിവച്ചു കഴിക്കല്‍ നല്ല സുഖമുള്ള ഏര്‍പ്പാടാണ്. എന്നാല്‍ അവയെ വളര്‍ത്തുക ഏറെ ശ്രമകരമാണെന്നു പറയുന്നു സിംസണ്‍. വളരെ ശ്രദ്ധയോടെയുള്ള പരിചരണം ഞണ്ടുകള്‍ക്ക് ആവശ്യമാണ്. കൂട്ടിലിടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. മുകളിലുള്ള തോട് പൊട്ടിയാല്‍ പിന്നെ വളര്‍ത്തിയിട്ടു കാര്യമില്ല, കാശു പോകും. തീറ്റ കൊടുക്കുന്ന കാര്യത്തിലും പ്രത്യേകതയുണ്ട്. പശുവിന്റെ പോട്ടിയാണ് പ്രധാന ഭക്ഷണം. മത്തിയാണ് പിന്നെ ഞണ്ടുകളുടെ പ്രിയപ്പെട്ട വിഭവം. അതും നല്ല ഫ്രഷ് മത്തി വേണം ഐസിട്ടു വച്ചു പഴക്കമുള്ള മത്തിയൊന്നും ഇവറ്റകള്‍ കഴിക്കില്ല. കായലിന്റെ തീരത്ത് നിന്നും ഒരു 200 മീറ്ററോളം മാറിയാണ് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടാകുക. ചെറിയ തോണിയില്‍ ഇവിടേക്കെത്തിയാണ് ഭക്ഷണം നല്‍കുക.
ഞണ്ടിനെ പിടിക്കല്‍
ഞണ്ടിനെ പിടിക്കല്‍ ഏറെ പ്രയാസകരമായ കാര്യമാണ്, നല്ല പരിചയമില്ലാത്തയാളുകള്‍ ഇതിനു തുനിഞ്ഞാല്‍ കടി ഉറപ്പാണ്. കൂര്‍ത്ത കൊമ്പു കൊണ്ടുള്ള കടിയേറ്റാല്‍ നല്ല മുറിവുണ്ടാകുമെന്ന് ഉറപ്പാണ്. വിരലുകളും കണ്ണുമൊക്കെ നഷ്ടപ്പെട്ടു പോയെന്നും വരാം. ഇതിനാല്‍ പ്രത്യേക രീതിയില്‍ പിടിച്ചു ചാക്കിന്‍ നൂലുകൊണ്ടു കൊമ്പൊക്കെ പിടിച്ചു കെട്ടണം. ഇങ്ങനെ കെട്ടിയെ ഞണ്ടുകളെ പാക്കറ്റിലാക്കിയാണ് ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് അയയ്ക്കുക. പ്ലാസ്റ്റിക്ക് ബക്കറ്റിലും കണ്ടെയ്‌നറുകളിലും വെള്ളം തളിച്ചു സൂക്ഷിച്ചാല്‍ ഒരാഴ്ചയോളം ഞണ്ടുകള്‍ ചാകാതെയിരിക്കും. ഇവയെ സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്.
ജീവനുള്ള ഞണ്ടുകള്‍ക്കാണ് ഡിമാന്റ്. ചൈനയിലെ കൊറോണ ബാധ വലിയ തിരിച്ചറിയുണ്ടാക്കിയെന്നാണ് സിംസണ്‍ പറയുന്നത്. കയറ്റുമതി തടസപ്പെട്ടതോടെ വലിയ നഷ്ടമാണ് ഞണ്ടു വളര്‍ത്തല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടായത്. ഇതിനോടൊപ്പം കാലാവസ്ഥ മാറ്റം സൃഷ്ടിക്കുന്ന രോഗങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ വേറെയും. എന്നാലും കുട്ടിക്കാലം മുതല്‍ താന്‍ ജനിച്ചു വളര്‍ന്ന കായലിന്റെ തീരത്തുള്ള ഞണ്ടു കൃഷിയുമായി മുന്നോട്ടു പോകാനാണ് സിംസണ്‍ കര്‍ളിയന്റെ തീരുമാനം.
ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍ ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…
ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ 440 ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…
ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…
വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…
ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…
തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത് കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…
© All rights reserved | Powered by Otwo Designs
Leave a comment