ഒരു പിടി ചോറു മതി, വെള്ളീച്ചയെയും മുഞ്ഞയെയും തുരത്താം

അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവരുടെയും പേടി സ്വപ്‌നമാണ് വെള്ളീച്ചയും മുഞ്ഞയും. പയര്‍, പച്ചമുളക്, വെണ്ട, വഴുതന, പാവയ്ക്ക, പടവലം തുടങ്ങി സകല ചെടികളെയും നശിപ്പിക്കാന്‍ ഈ രണ്ടു കീടങ്ങള്‍ മതി.

By Harithakeralam

അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവരുടെയും പേടി സ്വപ്‌നമാണ് വെള്ളീച്ചയും മുഞ്ഞയും. പയര്‍, പച്ചമുളക്, വെണ്ട, വഴുതന, പാവയ്ക്ക, പടവലം തുടങ്ങി സകല ചെടികളെയും നശിപ്പിക്കാന്‍ ഈ രണ്ടു കീടങ്ങള്‍ മതി. എത്രയൊക്കെ കീടനാശിനികള്‍ പ്രയോഗിച്ചാലും വെള്ളീച്ചയും മുഞ്ഞയും ഒഴിഞ്ഞു പോകില്ല. അവസാനം മടുത്ത് കൃഷി അവസാനിപ്പിക്കുന്നവര്‍ ഏറെയാണ്. ചുരുങ്ങിയ ചെലവില്‍ വീട്ടില്‍ തന്നെ മികച്ചൊരു ജൈവകീടനാശിനിയുണ്ടാക്കി ഇവയെ നശിപ്പിക്കാനുള്ള മാര്‍ഗം നോക്കാം.

ചോറും വേപ്പെണ്ണയും

ചോറും വേപ്പെണ്ണയുമാണ് ഈ കീടനാശിനിയുണ്ടാക്കാന്‍ ആവശ്യമുള്ള വസ്തുക്കള്‍. ഒരു പിടി ചോറ് മാത്രാണ് ആവശ്യം. മൂന്നോ നാലോ ലിറ്റര്‍ വെള്ളം കൊള്ളുന്ന പ്ലാസ്റ്റിക്ക് പാത്രമെടുത്ത് ഇതിലേക്ക് ചോറിടുക. തുടര്‍ന്ന് മുക്കാല്‍ ഭാഗം വെള്ളമൊഴിക്കുക. പാത്രം നന്നായി മുറുക്കി അടച്ചു കുലുക്കി സൂക്ഷിച്ചുവയ്ക്കുക. പത്ത് ദിവസം ഈ പാത്രം എടുത്തുവയ്ക്കണം. ഒരു ദിവസം ഇടവിട്ട് ലായനി നന്നായി ഇളക്കി കൊടുക്കണം. ഈ ദിവസങ്ങള്‍ കൊണ്ട് പാത്രത്തില്‍ ഗ്യാസ് അതായത് മീഥൈല്‍ ആല്‍ക്കഹോള്‍ ധാരാളമായി ഉണ്ടായിട്ടുണ്ടാകും.

വേപ്പെണ്ണയും കൂട്ടിന്

പത്താം ദിവസം കുപ്പി തുറന്ന് ഈ ലായനി നന്നായി അരിച്ചെടുക്കുക. ചോറിന്റൈ അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്ത് വെള്ളം മാത്രമെടുക്കണം. ഇതിലേക്ക് 50 എംഎല്‍ വേപ്പെണ്ണ ഒഴിക്കുക. തുടര്‍ന്ന് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ ലായനി ഒരു സ്‌പ്രേയറില്‍ നിറച്ച് ചെടികളുടെ ഇലകളില്‍ അടിച്ചു കൊടുക്കുക. ഇലകളുടെ അടിയിലും മുകളിലുമെല്ലാം ലായനി തളിച്ചു കൊടുക്കണം.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs