പ്രത്യേക ഉത്തരവിലൂടെ പച്ചത്തേങ്ങ കര്ഷകരില് നിന്നും സംഭരിച്ചു കൊപ്രയാക്കി കേരഫെഡിന് നല്കുവാന് VFPCK ക്ക് അനുമതി നല്കിയിട്ടുള്ളത
തിരുവനന്തപുരം: പച്ചതേങ്ങ സംഭരണം കൂടുതല് കാര്യക്ഷമമാക്കുവാന് സര്ക്കാര് വിവിധ മാര്ഗങ്ങള് അവലംബിച്ചു കൊണ്ടിരിക്കുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. പച്ചത്തേങ്ങാ കര്ഷകരില് നിന്ന് സര്ക്കാര് ഇടപെടലില് സംഭരിച്ചതിലൂടെ പച്ചത്തേങ്ങയുടെ വിപണി വില ഉയരുവാന് ഇടയായിട്ടുണ്ട്. കേരഫെഡ് വഴി പച്ചത്തേങ്ങ സംഭരിക്കുന്നതോടൊപ്പം വെജിറ്റബിള് ആന്ഡ് ഫ്രൂട്ട് പ്രൊമോഷന് കൗണ്സില് (VFPCK) ഉള്പ്പടെയുള്ള വിവിധ ഏജന്സികള് വഴി പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി നാഫെഡിന് കൈമാറുന്നുമുണ്ട്.
നാഫെഡ് ഇപ്പോള് കൊപ്രാ സംഭരിക്കുന്നത് 3 മാസത്തെ ഇടവേള നല്കിയാണ്. അതിനാല് ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര് മാസങ്ങളില് കൊപ്രാ സംഭരണം ഉണ്ടാകില്ല. ഈ ഇടവേളകളില് കൂടി പച്ചതേങ്ങയുടെ സംഭരണം കാര്യക്ഷമമാക്കിയാല് മാത്രമേ പച്ചത്തേങ്ങയുടെ വിപണി വില സ്ഥിരമായി ഉയര്ത്തി നിര്ത്തുവാന് സാദ്ധ്യമാകുകയൊള്ളു. പച്ചത്തേങ്ങാ സംഭരണത്തില് ഏര്പ്പെട്ടിരിക്കുന്ന VFPCK യ്ക്ക് ഈ ഇടവേളകളില് പച്ചത്തേങ്ങ കര്ഷകരില് നിന്ന് സംഭരിക്കാന് നിയമപരമായ തടസമുണ്ടായിരുന്നു.
ഈ തടസമൊഴിവാക്കി പ്രത്യേക ഉത്തരവിലൂടെ പച്ചത്തേങ്ങ കര്ഷകരില് നിന്നും സംഭരിച്ചു കൊപ്രയാക്കി കേരഫെഡിന് നല്കുവാന് VFPCK ക്ക് അനുമതി നല്കിയിട്ടുള്ളത്. ഇതുവഴി സംഭരണത്തിന്റെ പ്രയോജനം കര്ഷകര്ക്ക് വര്ഷം മുഴുവന് പ്രയോജനപ്പെടും. കൂടാതെ കേരഫെഡിന് ആവശ്യമായ കൊപ്രാ സംസ്ഥാനത്തെ കര്ഷകരില് നിന്നു തന്നെ ലഭ്യമാക്കുവാനും സാദ്ധ്യമാകും.
ആന്ധ്രാ മോഡല് പ്രകൃതി കൃഷി പഠിക്കാന് കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില് കാര്ഷിക വിദഗ്ദ്ധരുടെ സംഘം ആന്ധ്രപ്രദേശില് സന്ദര്ശനം നടത്തി.
ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ജനത്തിന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാര്ഷികോത്പാദന പദ്ധതിക്ക് തുടക്കം കുറിച്ച് ലുലു ഗ്രൂപ്പ്. തമിഴ്നാട് പൊള്ളാച്ചി ഗണപതി പാളയത്തെ 160 ഏക്കറില് കാര്ഷികോല്പ്പാദനത്തിന്റെ…
വയനാട്, കാസര്കോഡ്, ഇടുക്കി ജില്ലകളിലേക്ക് കൂടി കേരള ചിക്കന് പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ, ഇതോടെ കേരളത്തിലെ മുഴുവന് ജില്ലകളിലും പദ്ധതിയെത്തുകയാണ്. നിലവില് 11 ജില്ലകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്,…
ഏഴരലക്ഷം കര്ഷക രജിസ്ട്രേഷനുമായി കൃഷി വകുപ്പിന്റെ 'കതിര് ആപ്പ്' ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ ചിങ്ങം 1ന് മുഖ്യമന്ത്രി പിണറായി വിജയന് കര്ഷകരുടെയും കാര്ഷിക മേഖലയുടെയും സമഗ്ര ഉന്നമനം ലക്ഷ്യം വെച്ച് പുറത്തിറക്കിയ…
തിരുവനന്തപുരം: പച്ചക്കറിയുടെ ഉല്പാദനനത്തില് സ്വയംപര്യാപ്തതയിലേക്ക് എത്താന് വിപുലമായ പരിപാടികളാണ് കൃഷി വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. കേരളത്തിനാവശ്യമായ…
കാര്ഷിക മേഖലയില് ചെലവ് കുറഞ്ഞ രീതിയില് യന്ത്രവല്ക്കരണം പ്രോല്സാഹിപ്പിക്കാന് സംസ്ഥാന സര്ക്കാര് കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ് മിഷന് ഓണ് അഗ്രികള്ച്ചറല് മെക്കനൈസേഷന്…
പുതുവര്ഷത്തെ വരവേല്ക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പ മേളയും ദീപാലങ്കാരവും ഡിസംബര് 24 മുതല് ജനുവരി 3 വരെ കനകക്കുന്ന് കൊട്ടാരവളപ്പില് നടക്കും. ഇതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും…
പ്ലാസ്റ്റിക് ക്രിസ്മസ് ട്രീ വാങ്ങി പുല്ക്കൂട് ഒരുക്കുന്നതാണ് നമ്മുടെയെല്ലാം ശീലം. പ്രകൃതിക്ക് വലിയ ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കാന് മാത്രമേ ഇതു സഹായിക്കൂ. എന്നാല് നമ്മുടെ വീട്ട്മുറ്റത്തു…
© All rights reserved | Powered by Otwo Designs
Leave a comment