കേരളത്തെ ചതിച്ച് തെങ്ങ്; ബുദ്ധിപൂര്‍വം തേങ്ങയിട്ട് തമിഴ്‌നാട് ഒപ്പത്തിനൊപ്പം കര്‍ണാടകവും

തേങ്ങ ഉത്പാദനത്തില്‍ മൂന്നാം സ്ഥാനം മാത്രമാണിപ്പോള്‍ കേരളത്തിനുള്ളത്, തമിഴ്‌നാടും കര്‍ണാടകവുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

By Harithakeralam
2025-01-09

തെങ്ങ് ചതിക്കില്ലെന്നാണ് മലയാളത്തിലെ പ്രധാന പഴമൊഴി. എന്നാല്‍ കാലം മാറുന്നതിന് അനുസരിച്ച് പഴഞ്ചൊല്ലും തിരുത്തേണ്ട അവസ്ഥയിലാണ് കേരളത്തിലെ കേരകര്‍ഷകര്‍. തേങ്ങ ഉത്പാദനത്തില്‍ മൂന്നാം സ്ഥാനം മാത്രമാണിപ്പോള്‍ കേരളത്തിനുള്ളത്, തമിഴ്‌നാടും കര്‍ണാടകവുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. നമ്മുടെ കല്‍പ്പവൃക്ഷത്തിലെ കുത്തക കൈവെള്ളയില്‍ നിന്ന് ഒലിച്ചു പോയെന്നു വ്യക്തം. വില വര്‍ധിക്കുമ്പോഴും ഒരു കര്‍ഷകനൊരു ഗുണവും ലഭിക്കാത്തതിന്റെ കാരണം  അന്വേഷിച്ചാല്‍ ഇതുമനസിലാകും.

കേന്ദ്ര സര്‍ക്കാര്‍ എണ്ണ ഇനങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെ കേരകര്‍ഷകരുടെ സമയം തെളിഞ്ഞിരിക്കുകയാണ്. വെളിച്ചെണ്ണ വില സര്‍വകാല റെക്കോര്‍ഡിലെത്തി നില്‍ക്കുന്നു. പച്ച തേങ്ങയ്ക്ക് കിലോ 50 മുതല്‍ 60 വരെ വിലയുണ്ട്. പക്ഷേ ഇതിന്റെ ഗുണം കൊണ്ടു പോയത് തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കര്‍ഷകരാണെന്നു മാത്രം. കാലങ്ങളായി തേങ്ങയ്ക്ക് വിലയിടിവായിരുന്നു, ഇതിനൊപ്പം രോഗ-കീടബാധകളും. തൊഴിലാളികളെ ലഭിക്കാനുള്ള ബുദ്ധിമുട്ടും വലിയ ചെലവുമായതോടെ നമ്മുടെ മിക്ക കര്‍ഷകരും തെങ്ങിനെ മറന്നു. ഇതോടെ വലിയ തോട്ടങ്ങള്‍ മുതല്‍ ചെറുകിട കര്‍ഷകര്‍ വരെ തെങ്ങിന് വേണ്ട പരിചരണം നല്‍കാതെയായി. ഇതോടെ ഉത്പാദനം കുത്തനെ കുറഞ്ഞു. 2017-18 കാലഘട്ടത്തില്‍ 800 കോടിയോളമായിരുന്നു കേരളത്തിലെ തേങ്ങ ഉത്പാദനം. കഴിഞ്ഞ സീസണില്‍ ഇത് 500 കോടിയില്‍ ഒതുങ്ങി. കഴിഞ്ഞ പോയ വേനല്‍ച്ചൂടില്‍ നന ഇല്ലാതായതും കീടങ്ങളുടെ ആക്രമണം കൂടിയതും ഉത്പാദനം കുത്തനെ കുറച്ചു. കേരളത്തിലെ മാറി മാറി വന്ന സര്‍ക്കാറുകള്‍ കേരകര്‍ഷകന് വേണ്ടി ഒന്നും ചെയ്തില്ല, ഇതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.

എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി മറിച്ചായിരുന്നു. തമിഴ്‌നാട്ടിലെ പൊള്ളാച്ചി മേഖലയില്‍ സര്‍ക്കാര്‍ വലിയ രീതിയില്‍ തെങ്ങ് കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഇളനീരിനാണ് അവര്‍ പ്രാമുഖ്യം നല്‍കിയത്, ഇതോടെ പച്ചക്കറിക്കൊപ്പം കരിക്കും കേരളത്തിലേക്ക് കയറ്റിവിട്ട് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സമ്പന്നരായി. 600 കോടിയാണ് തമിഴ്‌നാട് കഴിഞ്ഞ സാമ്പത്തിക വര്‍ഷം തേങ്ങയില്‍ നിന്നും സമ്പാദിച്ചത്, കര്‍ണാടക 700 കോടിയും. ഈ രണ്ടു സംസ്ഥാനങ്ങളും ഓരോ വര്‍ഷവും തെങ്ങ് കൃഷിയില്‍ നടത്തുന്ന കുതിപ്പ് ഈ കണക്കില്‍ നിന്നും വ്യക്തമാണ്. ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ നല്‍കുന്ന പ്രോത്സാഹനവും എടുത്ത് പറയേണ്ടതാണ്. വെളിച്ചെണ്ണയ്ക്ക് വില കൂടിയതോടെ തമിഴ്‌നാട്ടില്‍ നിന്നുമിപ്പോള്‍ കരിക്ക് വരുന്നില്ല. കൊപ്രയാക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് അവിടെയുള്ള കര്‍ഷകര്‍ നടത്തുന്നത്.

ഓരോ വര്‍ഷം ചെല്ലും തോറും കേരളത്തില്‍ തെങ്ങിന്‍ തോട്ടങ്ങളുടെ വിസ്തൃതി കുറഞ്ഞു വരികയാണ്. എന്നാല്‍ തരിശു സ്ഥലങ്ങളിലെല്ലാം തെങ്ങിന്‍ തൈ നടാനുള്ള സഹായം നല്‍കുകയാണ് തമിഴ്‌നാടും കര്‍ണാടകവും. ചകിരിയില്‍ നിന്നും ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ധാരാളം യൂണിറ്റുകളും ഇതിനൊപ്പം തുടങ്ങുന്നുണ്ട്.  സര്‍ക്കാറും കര്‍ഷകനുമെല്ലാം ഒത്തുപിടിച്ച് കഠിനാധ്വാനം നടത്തിയാലേ ഇനി പഴയ പ്രതാപം തിരിച്ചു പിടിക്കാന്‍ കേരളത്തിന് കഴിയുകയുള്ളൂ എന്ന് സാരം.

Leave a comment

തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…

By Harithakeralam
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…

By Harithakeralam
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…

By Harithakeralam
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…

By Harithakeralam
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…

By Harithakeralam
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും.  ഇപ്പോഴത്തെ…

By Harithakeralam
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs