കേരളത്തില്‍ മുന്തിരിക്കൃഷി ഇല്ലെന്നു തന്നെ പറയാം, എന്നാല്‍ വള്ളികള്‍ നല്ല പോലെ പടര്‍ന്നു പന്തലിച്ചു വളരും. കായ്ക്കുന്നതു കുറവായിരിക്കുമെന്നു മാത്രം.
മനുഷ്യകുലത്തിന് ഏറെ പ്രിയപ്പെട്ട പഴമാണ് മുന്തിരി. കുലകളായി വള്ളികള്‍ നിറയെ കായ്ക്കുന്ന മുന്തിരി ലോകത്തിന്റെ മിക്ക ഭാഗത്തുമുണ്ട്. നല്ല വെയിലും തണുപ്പുമാണ് മുന്തിരി വിളയാന്‍ ആവശ്യമായ കാലാവസ്ഥ. നമ്മുടെ കാലാവസ്ഥയില്‍ മുന്തിരി അത്ര നന്നായി കായ്ക്കാറില്ല. വ്യവസായിക അടിസ്ഥാനത്തില്‍ കേരളത്തില്‍ മുന്തിരിക്കൃഷി ഇല്ലെന്നു തന്നെ പറയാം, എന്നാല്‍ വള്ളികള്‍ നല്ല പോലെ പടര്‍ന്നു പന്തലിച്ചു വളരും. കായ്ക്കുന്നതു കുറവായിരിക്കുമെന്നു മാത്രം. ബാംഗ്ലൂര്‍, പര്‍പ്പിള്‍ എന്നിവ നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയ ഇനങ്ങളാണ്.
ഏതു കാലത്തും മുന്തിരി തൈ നടാം. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം നടാന്‍. 15 സെമി വീതിയിലും ആഴത്തിലും കുഴിയെടുത്ത് ജൈവളങ്ങള്‍ നിറയ്ക്കണം. രണ്ടിലൊരു ഭാഗം വളങ്ങള്‍ നിറയ്ക്കാം, കുറച്ചു മണലു ചേര്‍ക്കുന്നതും ഗുണം ചെയ്യും. എന്നിട്ട് വെള്ളമൊഴിച്ച് അഞ്ചു ദിവസം കഴിഞ്ഞു തൈ നടാം. തൈയിലെ ഒരു മുള മാത്രമേ നിര്‍ത്താവൂ ബാക്കിയെല്ലാം മുറിച്ചു കളയണം. ദിവസവും നന നിര്‍ബന്ധമാണ്. അഞ്ച്- ആറ് അടി ഉയരത്തില്‍ പന്തലിട്ടു കൊടുക്കണം. വള്ളി വീശി പന്തലില്‍ കയറാന്‍ തുടങ്ങുന്നതോടെ തലപ്പുകള്‍ നുള്ളി കൊടുക്കണം. പ്രൂണിങ് വളരെ പ്രധാനമാണ്, എന്നാല്‍ മാത്രമേ നല്ല പോലെ വളരുകയും കായ്കളുണ്ടാകുകയും ചെയ്യൂ. കൃത്യമായി പ്രൂണിങ് നടത്തിയാല്‍ എട്ടോ പത്തോ മാസം കൊണ്ട് നമ്മുടെ വീട്ടുമുറ്റത്തൊരു മുന്തിരിപ്പന്തല്‍ തയാറാകും.
നട്ട് പാത്ത് മാസം കഴിഞ്ഞാല്‍ പൂക്കളുണ്ടായി തുടങ്ങും. ഈ തലപ്പ് ഒന്നര അടിയോളം വളരും. ഇതോടെ അവയുടെ തലപ്പും മുറിച്ചു കളയണം. പൂക്കളുണ്ടായി നാലുമാസം കഴിഞ്ഞാല്‍ കായ്കള്‍ മൂത്ത് പഴുത്ത് പാകമാകും. മുന്തിരിക്കുല പറിച്ചെടുത്ത് വീണ്ടും ശിഖിരങ്ങള്‍ കോതി ഒതുക്കിയാല്‍ ഒരു വര്‍ഷം മൂന്നു തവണ വിളവെടുക്കാം.
കടലപ്പിണ്ണാക്ക് തെളി മുന്തിരിക്ക് നല്ലൊരു വളമാണ്. ഇത് 250 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് രണ്ടു ദിവസം വച്ച് തെളിയെടുത്ത് ചുവട്ടിലൊഴിച്ചു കൊടുക്കാം. ആഴ്ചയില്‍ രണ്ടോ മൂന്നു തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. ചാണകം, കമ്പോസ്റ്റ്, ആട്ടിന്‍കാഷ്ടം എന്നിവ ഒരു ചെടിക്ക് 15 കിലോ എന്ന തോതില്‍ രണ്ടു മാസം കൂടുമ്പോള്‍ നല്‍കാം. പൂപ്പല്‍ രോഗം, ഇല മുരടിപ്പ് എന്നീ രോഗങ്ങളാണ് പ്രധാന പ്രശ്‌നം. ഇതിനെതിരേ ബോര്‍ഡോ മിശ്രിതം തളിച്ചാല്‍ മതി. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കുക. എന്നാല്‍ തന്നെ പകുതി പ്രശ്‌നങ്ങള്‍ ഇല്ലാതാകും.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment