സംസ്ഥാന വ്യാപകമായി 100 കൂണ്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്.
അഞ്ചല്‍: വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ 2 കോടിയും RKVY പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപയും വകയിരുത്തി കര്‍ഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികളുമായി കൃഷി വകുപ്പ് മുന്നോട്ട് പോവുകയാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കൃഷി വകുപ്പ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന കൂണ്‍ കൃഷി പ്രാത്സാഹിപ്പിക്കാന്‍ ഉല്‍പ്പാദനം, സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി നടപ്പിലാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയിലെ പുതിയ സംരംഭംങ്ങള്‍ക്ക് വായ്പ അധിഷ്ഠിത പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് പുനലൂരില്‍ DPR ക്ലിനിക് സംഘടിപ്പിക്കും. പോഷകസമൃദ്ധമായ കൂണിനും കൂണ്‍ ഉല്‍പ്പന്നങ്ങള്‍ക്കും ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും ബാഹ്യ സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്ന മലയാളികള്‍ ആന്തരിക സൗന്ദര്യമെന്ന് വിശേഷിപ്പിക്കുന്ന ആരോഗ്യത്തിനും പ്രത്യേക പരിഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന വ്യാപകമായി 100 കൂണ്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100 ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകള്‍ക്ക് പുറമേ 2 വന്‍കിട കൂണ്‍ ഉല്‍പ്പാദന യൂണിറ്റും, 1 കൂണ്‍ വിത്തുത്പാദന യൂണിറ്റ്, 3 കൂണ്‍ സംസ്‌കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേര്‍ന്നതാണ് ഒരു സമഗ്ര കൂണ്‍ ഗ്രാമം. വാസുദേവന്‍ എന്ന മുതിര്‍ന്ന കര്‍ഷകനെയും കൂണ്‍ കൃഷിയില്‍ മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനത്തെ മികച്ച കര്‍ഷകരായ അശോകന്‍ നടേശന്‍, ഷൈജി തങ്കച്ചന്‍, ജിത്തു തോമസ്, മഞ്ജുള എം, ജെസല്‍ കെ, ചിത്രലേഖ പി. എന്നിവരെയും പരിപാടിയില്‍ കൃഷി മന്ത്രി ആദരിച്ചു. കൂണ്‍ കൃഷിയില്‍ നിന്നും മാസം ഒരുലക്ഷത്തി അറുപതിനായിരം രൂപ വരെ ആദായം നേടുന്ന ചിത്രലേഖയെ പോലുള്ള കൂണ്‍ കര്‍ഷകര്‍ സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
കൂണ്‍ ഗ്രാമം പദ്ധതി ഉല്‍ഘാടനതോടനുബന്ധിച്ചു കൂണ്‍ അധിഷ്ഠിത മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി പ്രദര്‍ശന വിപണന മേളയും സംഘടിപ്പിച്ചു. ഓയില്‍ പാം ഇന്‍ഡ്യാ ലിമിറ്റ്ഡ് ചെയര്‍മാന്‍ ആര്‍. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി കൃഷിവകുപ്പ്, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment