പച്ചക്കറി തൈ നടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക; ഇല്ലെങ്കില്‍ കൃഷി പരാജയമാകും

ട്രേയിലോ മറ്റോ വിത്തിട്ട് മുളപ്പിച്ച് തൈകള്‍ തയാറാക്കി പിന്നീട് കൃഷിയിടത്തിലേക്ക് മാറ്റി നടുകയാണ് പതിവ്. തൈകള്‍ പറിച്ചു നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

By Harithakeralam
2024-12-31

കൃഷിയില്‍ പുതിയൊരു തുടക്കമിടുകയാണ് മിക്കവരും. മഴക്കാലത്ത് പച്ചക്കറി കൃഷി ചെയ്യുന്നവരുമേറെയാണ്. കീടരോഗബാധകള്‍ കുറവാണ് മഴക്കാലത്ത്. മിക്ക പച്ചക്കറി തൈകളും പറിച്ചു നട്ടാണ് നാം കൃഷി ചെയ്യാറുള്ളത്. ആദ്യം ട്രേയിലോ മറ്റോ വിത്തിട്ട് മുളപ്പിച്ച് തൈകള്‍ തയാറാക്കി പിന്നീട് കൃഷിയിടത്തിലേക്ക് മാറ്റി നടുകയാണ് പതിവ്. തൈകള്‍ പറിച്ചു നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

1. ആരോഗ്യമുള്ള തൈകള്‍ മാത്രം തെരഞ്ഞെടുക്കുക  നല്ല ആരോഗ്യത്തോടെ വളരുന്ന ചെടികള്‍ക്ക് കീടങ്ങളെ ഒരു പരിധി വരെ ചെറുക്കാന്‍ സാധിക്കും. മെച്ചപ്പെട്ട വിളവിനുമതാണ് നല്ലത്. വിത്ത് പാകുമ്പോള്‍ കൂട്ടത്തില്‍ മുരടിച്ചു നില്‍ക്കുന്നവയൊക്കെ ആദ്യമേ തന്നെ നീക്കം ചെയ്യുക. അതെ പോലെ തൈകള്‍ രണ്ടുമൂന്ന് ആഴ്ച ആകുമ്പോള്‍ തന്നെ മാറ്റി നടുക.

2. വൈകുന്നേരം പറിച്ചു നടുക  പച്ചക്കറി തൈകള്‍ പറിച്ചു നടാന്‍ പറ്റിയ സമയം വൈകുന്നേരമാണ്.

3. വേരുകള്‍ മുറിഞ്ഞു പോകാതെ   വളരെ സൂക്ഷിച്ചു വേണം തൈകള്‍ പറിച്ചെടുക്കാന്‍ . ചെടിയുടെ ചുവട്ടില്‍ കുറച്ചു വെള്ളം ഒഴിച്ച് അഞ്ചു മിനിട്ടിനു ശേഷം ഇളക്കുക. മണ്ണോടു ചേര്‍ത്തെടുത്താല്‍ അത്രയും നല്ലത്.

4. നടുമ്പോള്‍ വളപ്രയോഗമൊന്നും വേണ്ട, പ്രത്യേകിച്ചു രാസവളം. ചെടി വളര്‍ന്നു തുടങ്ങിയ ശേഷം മതി വളപ്രയോഗമെല്ലാം.

5. തൈ നട്ട ഉടനെ ചെറിയ രീതിയില്‍ നനച്ചാല്‍ മതി. ചെറിയ തൈകളുടെ ചുവട്ടില്‍  വെള്ളം കെട്ടികിടക്കാന്‍ പാടില്ല. തൈ വളരുന്നതിന് അനുസരിച്ച് വെള്ളത്തിന്റെ അളവും വര്‍ധിപ്പിക്കുക.

  6.   നട്ട ശേഷം ആദ്യ പത്ത് ദിവസം  തണല്‍ കൊടുക്കുന്നത് നല്ലതാണ്. നല്ല വെയിലുള്ള കാലാവസ്ഥയാമെങ്കില്‍ മാത്രം ഇങ്ങനെ ചെയ്താല്‍ മതി.  

7.  സ്യൂഡോമോണസ് ലായനിയില്‍ വേരുകള്‍ കുറച്ചു സമയം മുക്കി വെക്കുന്നത് രോഗനിയന്ത്രണത്തിനും സസ്യവളര്‍ച്ചയ്ക്കും നല്ലതാണ്.

Leave a comment

തക്കാളിയില്‍ കട ചീയല്‍, പടവലത്തിന് ഡൗണി മില്‍ഡ്യൂ, വാഴയില്‍ മാണ അഴുകല്‍; ശക്തമായ മഴ കൃഷി നശിപ്പിക്കാതിരിക്കാന്‍

മഴ ശക്തമായി തുടര്‍ന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം മഴയുടെ ശക്തി മൂലം പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. മഴ ഇനിയും ശക്തമായാല്‍ കൃഷി പൂര്‍ണമായും നശിക്കുമെന്ന്…

By Harithakeralam
മഴ മാറിയാല്‍ കൃഷിയില്‍ സജീവമാകാം; ഈ നാട്ടറിവുകള്‍ ഉപകാരപ്പെടും

മഴ ശക്തമാണിപ്പോള്‍ കേരളത്തില്‍. പേമാരി ഒന്നു ശമിച്ചാല്‍ കൃഷി വീണ്ടും സജീവമാക്കാം. ഈ സമയത്ത് ഉപകാരമാകുന്ന ചില നാട്ടറിവുകളാണിന്നു പങ്കുവയ്ക്കുന്നത്.  വര്‍ഷങ്ങളായി കൃഷി ചെയ്യുന്നവര്‍ നേടിയെടുത്ത അറിവുകള്‍…

By Harithakeralam
വെയിലത്ത് കീടനാശിനി പ്രയോഗം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍  ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…

By Harithakeralam
മുളകില്‍ വെള്ളീച്ച, ചീരയില്‍ ഇലതീനിപ്പുഴു, പയറില്‍ ഇലപ്പേന്‍; കാലാവസ്ഥ മാറ്റത്തെ ചെറുത്ത് പച്ചക്കറി വിളയിക്കാം

വേനല്‍ക്കാല പച്ചക്കറി കൃഷി അവസാനിച്ച് മഴയോടൊപ്പം കാര്‍ഷിക വൃത്തികള്‍ തുടങ്ങാനുള്ള സമയമായി.  വെയിലത്ത് വളര്‍ത്തിയ പച്ചക്കറികള്‍ ഇപ്പോഴും നല്ല വിളവ് നല്‍കുന്നുണ്ടാകും. എന്നാല്‍ കീടാണുക്കളുടെ ആക്രമണവും…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് കര്‍ഷകര്‍ ; പ്രയോഗിക്കാം സമ്മിശ്ര കീടനിയന്ത്രണം

വേനല്‍ മഴ പരക്കെ ലഭിച്ചു കഴിഞ്ഞു, എന്നാല്‍ ചൂടിനൊട്ടും കുറവില്ലതാനും. പല സ്ഥലത്തും അന്തരീക്ഷം മേഘാവൃതമാണ് പലപ്പോഴും. കീടങ്ങളുടെ ശല്യം വലിയ രീതിയിലാണെന്നു കര്‍ഷകര്‍ പറയുന്നു. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ്…

By Harithakeralam
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താന്‍ ജൈവ കീടനാശിനികള്‍

നല്ല പരിചരണം നല്‍കിയ പച്ചക്കറികള്‍ പെട്ടെന്നായിരിക്കും ആരോഗ്യമില്ലാതെ തളര്‍ന്നു വാടിപ്പോകുന്നത്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണിതിനു കാരണം. ഇവ ഇലകളും തണ്ടും കായ്കളുമെല്ലാം തിന്നു നശിപ്പിക്കും. ഈ കാലാവസ്ഥയില്‍…

By Harithakeralam
ഇത്തിള്‍ക്കണികളെ നശിപ്പിക്കാന്‍ ഇതാണു കൃത്യ സമയം

ആവശ്യമില്ലാതെ പലയിടത്തും കയറിപ്പറ്റി അഭിപ്രായം പറയുന്നവരെ നാം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് ഇത്തിള്‍ക്കണികള്‍. എന്നാല്‍ ശരിക്കും ഇത്തരം ഇത്തിള്‍ക്കണികളുണ്ട്, പക്ഷേ ഇവ മരങ്ങളെയാണ് ആക്രമിക്കുന്നത്. ഫല…

By Harithakeralam
ചീരയില്‍ ഇലപ്പുള്ളി, വാഴയില്‍ പിണ്ടിപ്പുഴു, ഗ്രോബാഗിന് വെയില്‍ ഭീഷണി

ഇടയ്‌ക്കൊന്നു മഴ പെയ്‌തെങ്കിലും കനത്ത ചൂട് തുടരുകയാണ് കേരളത്തില്‍. ഈ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് ഇന്നു വ്യക്തമാക്കുന്നത്. ചീര, പച്ചക്കറി, വാഴ തുടങ്ങിയവയെ ഈ കാലാവസ്ഥയില്‍…

By Harithakeralam

Related News

Related News

Leave a comment

© All rights reserved | Powered by Otwo Designs