കാന്താരിയെ നശിപ്പിക്കുന്ന ഇലപ്പേനും വെള്ളീച്ചയും

കാലാവസ്ഥയിലെ പ്രശ്‌നങ്ങള്‍ കാരണം വെള്ളീച്ചയുടെ ശല്യം കേരളത്തില്‍ ഒട്ടുമിക്ക വിളകളിലും വ്യാപകമാണ്.

By Harithakeralam
2025-08-19

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന വിളയാണ് കാന്താരി മുളക്. സാധാരണയായി കീടങ്ങളും രോഗങ്ങളുമൊന്നും കാന്താരിയെ ആക്രമിക്കാറില്ല. എന്നാല്‍ അടുത്ത കാലത്തായി ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം കാന്താരിയില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്‌നങ്ങള്‍ കാരണം വെള്ളീച്ചയുടെ ശല്യം കേരളത്തില്‍ ഒട്ടുമിക്ക വിളകളിലും വ്യാപകമാണ്. തുടക്കത്തില്‍ തന്നെ ഇവയെ നശിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കിയെങ്കില്‍ മാത്രമേ ചെടികളെ രക്ഷപ്പെടുത്താന്‍ പറ്റൂ.

1. കിരിയാത്ത സത്ത് 10% വീര്യത്തില്‍, വേപ്പെണ്ണ-വെളുത്തുള്ളി-കാന്താരി സത്ത് 5% വീര്യത്തില്‍ , നാറ്റപ്പൂച്ചെടി സത്ത് 10% വീര്യത്തില്‍ ഇവയിലേതെങ്കിലും ഉപയോഗിക്കുക.

2. ബിവേറിയ വാസിയാന 20 ഗ്രാം /1 ലിറ്റര്‍ വെള്ളമെന്ന തോതില്‍ ആഴ്ച വിട്ട് സ്‌പ്രേ ചെയ്യുക.

3. തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക്/ ആവണക്കിന്‍ പിണ്ണാക്ക് ചേര്‍ത്ത് തൈകള്‍ നടുക. പിന്നീട് വളപ്രയോഗത്തോടൊപ്പം നല്‍കുകയും ചെയ്യുക.

4. പുളിച്ച കഞ്ഞിവെള്ളം നേര്‍പ്പിച്ചത്/പുളിച്ച മോര് നേര്‍പ്പിച്ചത് ഇവ ഇലകളുടെ അടിവശത്ത് സ്‌പ്രേ ചെയ്യുക.

5. ആഴ്ചയില്‍ ഒരിക്കല്‍ സ്യൂഡോമോണസ് സ്്രേപ ചെയ്തു കൊടുക്കുക.

6. കടലപ്പിണ്ണാക്ക്  പച്ചച്ചാണകം പുളിപ്പിച്ച മിശ്രിതം നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുക.

7. ചാരം വളമായി നല്‍കുന്നതും കാന്താരി മുളക് തൈ നല്ല കരുത്തോടെ വളരാന്‍ സഹായിക്കും.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs