കണ്ണിന് താഴെ കറുപ്പ് നിറമുണ്ടോ...? വൃക്ക രോഗത്തിന്റെ ലക്ഷണമാകാം

By Harithakeralam

കണ്ണിനു താഴെയും കഴുത്തിലുമെല്ലാം കാണുന്ന കറുത്ത പാടുകള്‍ പലപ്പോഴും നാം ശ്രദ്ധിക്കാറില്ല. പരസ്യത്തില്‍ കാണുന്ന ക്രീമുകള്‍ പുരട്ടി അവ മാറ്റാനുള്ള ശ്രമമാണ് നാം നടത്താറ്. എന്നാല്‍ ചിലപ്പോള്‍ ഇവ ശരീരം നല്‍കുന്ന സൂചനകളാവാം. വൃക്കയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിലും ഇത്തരം ലക്ഷണങ്ങള്‍ കാണാം.

1. വൃക്ക പണിമുടക്കുന്നതിന്റെ  ആദ്യ ലക്ഷണമാണ് മുഖത്ത് നീര്, വീക്കം എന്നിവ ഉണ്ടാക്കുന്നത്. വൃക്കകള്‍ക്ക് അധിക ദ്രാവകം ശരിയായി പുറന്തള്ളാന്‍ കഴിയാത്തപ്പോഴാണ് ശരീത്തില്‍ ദ്രാവകം അടിഞ്ഞുകൂടും. ഇത്തരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് മുഖത്ത് നീര് വയ്ക്കുന്നതിന് കാരണമാകുന്നു.

2. വൃക്ക തകരാറുമൂലം അടിഞ്ഞുകൂടുന്ന വിഷവസ്തുക്കള്‍ നിറത്തിലും ഘടനയിലും വ്യത്യസ്തമാകും. മുഖത്തിന്റെ ചര്‍മ്മം ആകര്‍ഷകമല്ലാത്ത ചാരനിറമായി മാറും മുഖത്തും കഴഴുത്തിലും മഞ്ഞകലര്‍ന്ന നിറം കാണപ്പെടും.

3. ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടും ചിലപ്പോള്‍ വൃക്ക രോഗത്തിന്റെ ലക്ഷണമാകാം. വിട്ടുമാറാത്ത വൃക്കരോഗമുളളവര്‍ക്ക് തീവ്രമായ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്.

4. കണ്ണുകള്‍ക്ക് ചുറ്റുമുളള പാടുകള്‍ പലപ്പോഴും വൃക്കരോഗത്തിന്റെ കൂടി സൂചനയാണ്.പെട്ടെന്ന് കണ്ണിനു ചുറ്റും കറുത്ത നിറം വരുകയും ശരീരം വല്ലാതെ ക്ഷീണിക്കുകയും ചെയ്താല്‍ ഡോക്ടറുടെ കാണണം.

5. വൃക്ക സംബന്ധമായ തകരാറുകള്‍ ഉള്ളപ്പോള്‍ കഴുത്തിലെ ഞരമ്പുകള്‍ വലുതാവുകയോ വീര്‍ക്കുകയോ ചെയ്യാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടുക.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs