മധുരമുള്ള തക്കാളി വിളയിക്കാം

നമ്മുടെ കാലാവസ്ഥയിലും നല്ല രുചിയുള്ള തക്കാളി വിളയിക്കാന്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാം.

By Harithakeralam
2025-08-16

തക്കാളി കേരളത്തില്‍ വിളയാന്‍ തന്നെ പ്രയാസമാണ്. മണ്ണിന്റെ സ്വഭാവമാണ് കാരണം, ഇനി നല്ല പോലെ കായ്ച്ചാലും ചിലപ്പോള്‍ രുചിയൊന്നുമില്ലാത്തവയാകുമുണ്ടാകുക. തക്കാളിയുടെ മിനുസമൊന്നുമില്ലാത്ത കട്ടിയുള്ളി കായ്കള്‍ ഒട്ടും രുചികരവുമല്ല. നമ്മുടെ കാലാവസ്ഥയിലും നല്ല രുചിയുള്ള തക്കാളി വിളയിക്കാന്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാം.

1. ബേക്കിങ് സോഡ

മധുരമുളള തക്കാളി വിളയാന്‍ ബേക്കിങ് സോഡയിട്ടു കൊടുത്താല്‍ മതിയെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. നല്ല മാര്‍ദവമുള്ള തൊട്ടാല്‍ തന്നെ അലിഞ്ഞു പേകുന്ന തരത്തിലുള്ള തക്കാളികളുണ്ടാകാന്‍ ബേക്കിങ് സോഡ സഹായിക്കും. ഗ്രോബാഗില്‍ വളര്‍ത്തുന്നവയ്ക്കാണിത് ഏറെ ഫലപ്രദം. തക്കാളി ചെടികളുടെ ചുവട്ടില്‍ ഒന്നോ രണ്ടോ സ്പ്രൂണ്‍ ബേക്കിങ് സോഡ വിതറുക. മണ്ണിലെ അസിഡിറ്റിയുടെ അളവ് കുറച്ച് തക്കാളി നല്ല പോലെ വിളയാന്‍ സഹായിക്കും.

2. മത്സ്യാവശിഷ്ടം

മത്സ്യാവശിഷ്ടം തക്കാളിക്ക് മാത്രമല്ല ഏതു തരം ചെടികള്‍ക്കും നല്ല വളമാണ്. മത്സ്യാവശിഷ്ടം പ്രത്യേകിച്ച് മീന്‍ തല തക്കാളിക്ക് വളമായി നല്‍കാം.  നൈട്രജന്‍, പൊട്ടാസ്യം, അവശ്യ ഘടകങ്ങള്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ഇതു മൂലം ചെടിക്ക് ലഭിക്കും. ഗ്രോബാഗിലും നിലത്തുമെല്ലാം നട്ട തക്കാളിയുടെ ചെടിയുടെ ചുവട്ടില്‍ കുഴിച്ചിട്ട് കൊടുക്കകയാണ് നല്ലത്. ഇല്ലെങ്കില്‍ പൂച്ച, എലി പോലുളളവയുടെ ഉപദ്രവമുണ്ടാകും.

3. ആസ്പിരിന്‍ ഗുളിക

വാട്ട രോഗത്തെ അകറ്റാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും തക്കാളി ചെടിയെ ആസ്പിരിന്‍ ഗുളികകള്‍ സഹായിക്കും. രണ്ടോ മൂന്നോ ആസ്പിരിന്‍ ഗുളികകള്‍ തടത്തിലിട്ട് കൊടുക്കാം. ആസ്പിരിനിലെ സാലിസിലിക് ആസിഡ് കരുത്തോടെ വളരാന്‍ തക്കാളിയെ സഹായിക്കുന്നു. ഈ മരുന്ന് അടങ്ങിയ ലായനി സ്്രേപ ചെയ്തു കൊടുക്കുകയും ചെയ്യാം.

4. മുട്ടത്തോട്

തക്കാളി നട്ടിട്ടുണ്ടോ....? എന്നാല്‍ മുട്ടത്തോട് നിര്‍ബന്ധമായും നല്‍കണം. മണ്ണിലെ കാല്‍സ്യത്തിന്റെ അളവ് വര്‍ധിപ്പിച്ച് ചെടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ മുട്ടത്തോട് സഹായിക്കും. ചീയല്‍ രോഗത്തിനെതിരേയും ഇതു ഫലപ്രദമാണ്. ഗ്രോബാഗില്‍ ചെടി നടുമ്പോള്‍ തന്നെ മുട്ടത്തോട് ഇടാം. പിന്നീട് ഇടയ്ക്കിടെ നല്‍കുന്നത് ഏറെ നല്ലതാണ്.

5. എപ്‌സം സാള്‍ട്ട്

മാഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുള്ള എപ്‌സം സാള്‍ട്ട് നല്ല തക്കാളികള്‍ വിളയാന്‍ സഹായിക്കും. തൈ നടുന്നതിന് മുമ്പായി ഒന്നോ രണ്ടോ  ടേബിള്‍സ്പൂണ്‍ എപ്‌സം സാള്‍ട്ട് മണ്ണില്‍ ചേര്‍ക്കുക. ചെറിയ രീതിയില്‍ മണ്ണിട്ട് മൂടിയ ശേഷം തൈ നടാം. പിന്നീടുള്ള വളര്‍ച്ചക്കിതു ഗുണം ചെയ്യും.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs