ആരോഗ്യത്തോടെയുള്ള ജീവിതത്തിന് ഏറെ ആവശ്യമുള്ള വസ്തുവാണ് പ്രോട്ടീന്‍. നമ്മുടെ ശരീരത്തില്‍ പ്രോട്ടീനിന്റെ അളവ് കുറയുന്നതിന് അനുസരിച്ചു പല പ്രശ്‌നങ്ങളുമുണ്ടാകും. അവ തുടക്കത്തില്‍ തന്നെ പുറത്ത് കാണുകയും ചെയ്യും.
1. പേശി വേദന, പേശികള്‍ ദുര്‍ബലമാവുക, മസില്‍ കുറവ് എന്നിവയും പ്രോട്ടീന്‍ കുറവു മൂലമുണ്ടാകാം. കുറച്ചു സമയം ഇരിക്കുമ്പോഴേക്കും പേശികളില്‍ വേദന, നടക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
2. തലമുടി വെറുതെ കൊഴിയുക, ചര്‍മ്മം വരളുക, ദൃഢത നഷ്ടപ്പെടുക എന്നിവയെല്ലാം പ്രോട്ടീന്‍ കുറയുന്നതിന്റെ സൂചനയാണ്.
3. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം.
4. പ്രോട്ടീന്‍ കുറയുമ്പോള്‍ നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകും, നിറവ്യത്യാസവും കാണും.
5. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നുണ്ടെങ്കില്‍ ഉടനെ ഡോക്റ്ററെ കാണണം. പ്രോട്ടീന്‍ കുറവ് അടക്കമുള്ള നിരവധി പ്രശ്‌നങ്ങളുടെ ലക്ഷണമാണിത്.
6. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment