കിഴങ്ങും വിത്തും ഉപയോഗിച്ച് ഡാലിയ നടാം. എന്നാല്‍ കിഴങ്ങ് നടുന്നതാണ് നല്ലത്,
ഏതു കാലാവസ്ഥയിലും നന്നായി പൂക്കളുണ്ടാകുന്ന ചെടിയാണ് ഡാലിയ. കാര്യമായ പരിചരണമോ വളപ്രയോഗമോ ഒന്നും ഇല്ലെങ്കിലും ഡാലിയ നന്നായി വളര്‍ന്നു പൂക്കും. രണ്ടോ- മൂന്നോ വര്‍ഷമാണ് ചെടിയുടെ ആയുസ്. മെക്‌സിക്കോ, മദ്ധ്യ അമേരിക്ക, കൊളംബിയ എന്നീ രാജ്യങ്ങളാണ് ഡാലിയയുടെ ജന്മദേശം.
കിഴങ്ങും വിത്തും ഉപയോഗിച്ച് ഡാലിയ നടാം. എന്നാല്‍ കിഴങ്ങ് നടുന്നതാണ് നല്ലത്, ഇത്തരം ചെടികളാണ് ആരോഗ്യത്തോടെ വളര്‍ന്നു പൂക്കുന്നതായി കൂടുതല്‍ കാണുന്നത്. കിഴങ്ങ് തണ്ടോടുകൂടി മുറിച്ചെടുത്തു വേണം പാകാന്‍, ഒരിക്കലും കിഴങ്ങുമാത്രം മുറിച്ചെടുക്കരുത്. നടുന്നതിന് ഏതാനും ദിവസം മുന്‍പ് കിഴങ്ങുകള്‍ ഒരു പെട്ടിയില്‍ മണലോ പൊടിമണ്ണോയിട്ടു മൂടി ഇരുട്ടുള്ള മുറിയില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ മണ്ണില്‍ വെള്ളം തളിച്ച് ഈര്‍പ്പം നിലനിറുത്തുകയും വേണം.
ചെടികള്‍ വേരു പിടിച്ചു കഴിഞ്ഞാല്‍ പറിച്ചു നടാം. നടുന്നതിന് മുമ്പ് മണ്ണ് നന്നായി ഇളക്കി ചാണകപ്പൊടി, എല്ലു പൊടി എന്നിവ ചേര്‍ക്കുക. തുടര്‍ന്ന് തൈകള്‍ നടാം. ചെടി വളരുന്നതനുസരിച്ച് എല്ലാ മാസവും ചാണകപ്പൊടിയും എല്ലുപൊടിയും ചേര്‍ക്കാം. ചെടി പുഷ്പിക്കാന്‍ ആരംഭിക്കുമ്പോള്‍ കോംപ്ലക്‌സ് വളം നല്‍കുന്നതു ഗുണം ചെയ്യും. വളര്‍ന്നു തുടങ്ങിയാല്‍ പ്രൂണിങ് നടത്തുന്നത് നല്ലതാണ്. പ്രധാന തണ്ടിന്റെ അറ്റംമുറിച്ചു കൊടുക്കുക, ഇങ്ങനെ ചെയ്താല്‍ ധാരാളം ചെറു ശിഖരങ്ങള്‍ വശങ്ങളിലുണ്ടാകും. ധാരാളം പൂക്കളുണ്ടാകാനിതു സഹായിക്കും. പ്രധാന തണ്ട് കൂടാതെ നാലോ അഞ്ചോ ഉപശാഖകള്‍ എന്ന രീതിയില്‍ ഓരോ ചെടിയും നില നിര്‍ത്തുക. നല്ല ആരോഗ്യത്തോടെ പൂക്കളുണ്ടാകാനുള്ള മാര്‍ഗമിതാണ്.
ഒരു ഘട്ടത്തിലെ പൂക്കള്‍ കൊഴിഞ്ഞു കഴിഞ്ഞാന്‍ വീണ്ടും വളപ്രയോഗം നടത്തണം. വാടിയ പൂക്കളും ഇലകളു നീക്കം ചെയ്തു ചുവട്ടിലെ മണ്ണിളക്കി ചാണകപ്പൊടിയിടണം. എല്ലു പൊടി, ആട്ടിന്‍കാഷ്ടം എന്നിവയും നല്‍കാം. ഒരോ തവണ പൂക്കാലം കഴിഞ്ഞ് വീണ്ടു മുണ്ടാകുന്നവയ്ക്ക് വലിപ്പം കുറവായിരിക്കും. ചെടി മറിഞ്ഞു പോകാതിരിക്കാന്‍ താങ്ങുകമ്പ് സമീപത്ത് കുത്തി നിര്‍ത്തുന്നതും നല്ലതാണ്.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment