പാട്ട് കേള്‍ക്കാനും സംസാരിക്കാനുമെല്ലാം ദിവസവും ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഈ ഉപകരണം മൂലമുണ്ടാകാം.
ടെക്‌നോളജിയുടെ വികാസം ഗുണത്തോടൊപ്പം ദോഷവും നമുക്ക് നല്‍കുന്നുണ്ട്. കംപ്യൂട്ടര്‍, മൊബൈല്‍ പോലുള്ള ഉപകരണങ്ങള്‍ വ്യാപകമായതോടെ ആരോഗ്യപ്രശ്‌നങ്ങളും നിരവധിയാണ്. നാമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുവാണ് ഇയര്‍ ഫോണ്‍. പാട്ട് കേള്‍ക്കാനും സംസാരിക്കാനുമെല്ലാം ദിവസവും ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഈ ഉപകരണം മൂലമുണ്ടാകാം.
1. ഒരേ ഇയര്‍ ഫോണ്‍ ഒന്നിലധികം പേര്‍ ഉപയോഗിക്കരുത്. ഒന്നിലധികം പേര്‍ ഒരേ ഇയര്‍ഫോണുകള്‍ പങ്കിടുകയോ ശുദ്ധമല്ലാത്ത ഫോണുകള്‍ ഉപയോഗിക്കുകയോ ചെയ്താല്‍ ബാക്റ്റീരിയ, ഫംഗസ് അണുബാധകള്‍ ഉണ്ടാകാം. ചെവിയില്‍ ചൊറിച്ചില്‍, വേദന, പുണ്ണ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
2. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ചെവിയിലെ ഇയര്‍വാക്‌സ് ഉള്ളിലേക്ക് തള്ളിപ്പോകുന്നു. ഇതിലൂടെ ചെവിയുടെ ഉള്‍ഭാഗം വരളും. ഇതു ചെവിയുടെ ആരോഗ്യത്തിന് ദോഷകരമാണ്.
3. സ്ഥിരമായി ഇയര്‍ഫോണുകള്‍ ഉപയോഗിച്ചാല്‍ ചെവിയില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. കേള്‍വിശക്തി അഥവാ ഹിയറിംഗ് ലോസ് ഉണ്ടാക്കാനിതു വഴിയൊരുക്കും.
4. ഒരു തവണ 60 മിനിറ്റില്‍ കൂടാതെ 60 ശതമാനം ശബ്ദത്തില്‍ മാത്രം ഇയര്‍ഫോണ്‍ ഉപയോഗിക്കുക. അര, ഒരു മണിക്കൂര്‍ ശേഷം ഇയര്‍ ഫോണുകള്‍ എടുത്തുമാറ്റി പത്തുപതിനഞ്ച് മിനിറ്റ് ഇടവേളയെടുക്കുക.
5. ഇയര്‍ബഡുകള്‍ വൃത്തിയാക്കി സൂക്ഷിയ്ക്കണം. ഇല്ലെങ്കില്‍ ഇവ ചെവിയ്ക്കുള്ളില്‍ അണുബാധയുണ്ടാക്കും.
6. കഴിവതും ചെവിയിലേക്ക് ഇറക്കി വയ്ക്കാത്ത തരത്തിലെ ഇയര്‍ഫോണുകള്‍ മിതമായ സൗണ്ടില്‍ മാത്രം ഉപയോഗി്ക്കുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment