കുറഞ്ഞ വളപ്രയോഗത്തിലൂടെ കൂടുതല്‍ വിളവ് നല്‍കാന്‍ ശേഷിയുള്ള മരച്ചീനി ഇനങ്ങള്‍ പുറത്തിറക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം.
കുറഞ്ഞ വളപ്രയോഗത്തിലൂടെ കൂടുതല്‍ വിളവ് നല്‍കാന്‍ ശേഷിയുള്ള മരച്ചീനി ഇനങ്ങള്‍ പുറത്തിറക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം. ശ്രീ അന്നം, ശ്രീ മന്ന എന്നാണ് പുതിയ ഇനങ്ങളുടെ പേര്. ഉയര്‍ന്ന വിളവ് നല്‍കുന്ന മറ്റ് ഇനങ്ങളെ അപേക്ഷിച്ച് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം (എന്‍പികെ) വളങ്ങള്‍ ഇവയ്ക്ക് നാലിലൊന്നു നല്‍കിയാല്‍ മതി.
ബീറ്റാ കരോട്ടിന്‍ ഉള്ളടക്കം കാരണം ശ്രീ അന്നത്തിന് ക്രീം തൊലിയും കടും മഞ്ഞ മാംസവും ഉണ്ട്. ഈ കിഴങ്ങുവര്‍ഗ്ഗം വിളവെടുപ്പിന് ശേഷം ഒരാഴ്ചത്തേക്ക് സൂക്ഷിച്ചു വയ്ക്കുന്നത് വിളവെടുപ്പിന് ശേഷമുള്ള ഫിസിയോളജിക്കല്‍ ഡിറ്റീരിയറേഷന്‍ (പിപിഡി) ബാധിക്കാതെ, മികച്ച വിപണി മൂല്യം നല്‍കുന്നു. ശ്രീമന്ന കിഴങ്ങിനു പിങ്ക് നിറത്തിലുള്ള പുറംതൊലിയും വെളുത്ത മാംസവുമുണ്ട്. കൂടുതല്‍ ഇടതൂര്‍ന്നതും വലുതുമായ വെളുത്ത വേരുകള്‍, ഉയര്‍ന്ന ഇലകളുടെ വിസ്തീര്‍ണ്ണം, കൂടുതല്‍ ഇല നിലനിര്‍ത്തല്‍ സമയം എന്നിവ ഈ ഇനങ്ങളുടെ പ്രധാന ഗുണങ്ങളാണ്.
ശ്രീഅന്നത്തിനും ശ്രീമന്നയ്ക്കും മികച്ച പാചക നിലവാരവും മൃദുവായ ഘടനയും കുറഞ്ഞ സയനോജെനിക് ഗ്ലൂക്കോസൈഡിന്റെ അംശവും കേരളത്തിലെ കൃഷിക്ക് അനുയോജ്യമാണെന്നും പ്രധാന ശാസ്ത്രജ്ഞനും ഇനങ്ങളുടെ ലീഡ് ഡെവലപ്പറുമായ കെ.സൂസന്‍ ജോണ്‍ പറഞ്ഞു. ഇത് കര്‍ഷകരുടെ ലാഭം ഗണ്യമായി വര്‍ദ്ധിപ്പിക്കാനും, കൂടാതെ വിള ഉല്‍പാദനത്തിലെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും സഹായിക്കുമെന്ന് CTCRI ഡയറക്റ്റര്‍ ജി. ബൈജു പറഞ്ഞു.
പച്ചക്കറികള്‍ക്ക് അടുത്ത കാലത്തായി വില വര്‍ധിക്കുകയാണ്. മണ്ഡലമാസം തുടങ്ങിയതും പ്രതികൂല കാലാവസ്ഥ കാരണം വിളവ് കുറഞ്ഞതുമെല്ലാം വില വര്‍ധിക്കാന്‍ കാരണമാണ്. എന്നാല്‍ മുരിങ്ങക്കായ വില വിലയാണ് വാണം വിട്ടപോലെ…
കുറഞ്ഞ വളപ്രയോഗത്തിലൂടെ കൂടുതല്‍ വിളവ് നല്‍കാന്‍ ശേഷിയുള്ള മരച്ചീനി ഇനങ്ങള്‍ പുറത്തിറക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം. ശ്രീ അന്നം, ശ്രീ മന്ന എന്നാണ് പുതിയ ഇനങ്ങളുടെ പേര്. ഉയര്‍ന്ന വിളവ് നല്‍കുന്ന…
ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…
പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം. വര്‍ഷം മുഴുവനും പച്ചകുരുമുളക്…
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്‌നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…
ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…
നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…
© All rights reserved | Powered by Otwo Designs
Leave a comment