നിരവധി രോഗങ്ങളാണ് ഈ സമയത്ത് പശുക്കളെയും മറ്റും പിടികൂടുക. ഇത്തരം രോഗങ്ങള്‍ക്കെതിരേ പ്രയോഗിക്കാവുന്ന ചില നാട്ടറിവുകള്‍ ഇതാ.
മഴ മാറി ചൂടു കാലമാകാന്‍ പോകുകയാണ്. നല്ല വെയിലാണിപ്പോള്‍ കേരളത്തില്‍ പല സ്ഥലത്തും.ഈ കാലാവസ്ഥയില്‍ കന്നുകാലികളുടെ ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. നിരവധി രോഗങ്ങളാണ് ഈ സമയത്ത് പശുക്കളെയും മറ്റും പിടികൂടുക. ഇത്തരം രോഗങ്ങള്‍ക്കെതിരേ പ്രയോഗിക്കാവുന്ന ചില നാട്ടറിവുകള്‍ ഇതാ.
1. പച്ചമഞ്ഞളും ആത്തയിലയും ആര്യവേപ്പിലയും ചേര്‍ത്തരച്ച് കുളമ്പുരോഗമുള്ള ഭാഗത്ത് പുരട്ടുക. കുളമ്പുരോഗം മാറും.
2. കുളമ്പുരോഗം കാരണമുണ്ടാകുന്ന മുറിവില്‍ പുഴുവന്നാല്‍ കര്‍പ്പൂരം, വെള്ളുള്ളി, എന്നിവ പുന്നയ്ക്ക എണ്ണയില്‍ കാച്ചി, തൂവല്‍ ഉപയോഗിച്ച് പുരട്ടുക. മുറിവ് ഉണങ്ങാനിതു സഹായിക്കും.
3. മുറി കൂട്ടിയുടെ ഇല ഇടിച്ച് പിഴിഞ്ഞ നീര് മുറിവില്‍ പുരട്ടുക. മുറിവ് ഉണങ്ങും.
4. കന്നുകാലികളുടെ മുറിവില്‍ പുഴുവുണ്ടെങ്കില്‍ ആത്തയുടെ തളിരിലയും മഞ്ഞളും ചേര്‍ത്ത് അരച്ച് പുരട്ടിയാല്‍ പുഴു ശല്യം മാറും.
5. കറ്റാര്‍വാഴയിലെ ജെല്‍ ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് 45 ദിവസം മുറിവില്‍ പുരട്ടുക. മുറിവ് ഉണങ്ങാന്‍ മറ്റ് ഒരു മാര്‍ഗ്ഗമാണ്.
6. തുളസിയിലയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുഴമ്പു രൂപത്തില്‍ മുറിവില്‍ രണ്ടു ദിവസം പുരട്ടുക.
7. വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് വിഷ ജന്തുകള്‍ കടിച്ച മുറിവില്‍ പുരട്ടുക. വിഷം തട്ടിയത് മാറിക്കിട്ടും. ചൊറി, ചിരങ്ങ് എന്നിവയ്ക്കുമിതു നല്ലതാണ്.
8. കന്നുകാലികള്‍ പ്രസവിച്ചാല്‍ മാശ് അഥവാ മറ്റുപിള്ള വേഗത്തില്‍ പുറത്തു വരാന്‍ തൊണ്ടിയില കൊടുത്താല്‍ മതി
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment