ലക്ഷങ്ങള്‍ വിലയുള്ള പോക്കറ്റ് മംഗീസും വിവിധ തരം മുയലുകളും ഗിനി പന്നികളും മുതല്‍ കുതിരയും ആടും വരെയുണ്ട് ഹിഷാമിന്.
ഓന്തിനെയും കുരങ്ങിനെയും ഗിനി പന്നികളെയുമൊക്കെ ഓമന മൃഗങ്ങളായി
വളര്‍ത്തുന്നതിനെക്കുറിച്ച് നമുക്കത്ര പരിചയമുണ്ടാകില്ല. കാരണം
എക്‌സോട്ടിക്‌സ് പെറ്റ്‌സ് വളര്‍ത്തല്‍ കേരളത്തില്‍ വലിയ പ്രചാരമുള്ള
മേഖലയല്ല. കുന്നംകുളത്തിന് സമീപം പുന്നയൂര്‍കുളത്തുള്ള ഹിഷാം എന്ന യുവാവ്
എക്‌സോട്ടിക്‌സ് പെറ്റ്‌സ് വളര്‍ത്തലില്‍ വ്യാപൃതനായിട്ട് വര്‍ഷങ്ങളായി.
ലക്ഷങ്ങള്‍ വിലയുള്ള പോക്കറ്റ് മംഗീസും വിവിധ തരം മുയലുകളും ഗിനി പന്നികളും
മുതല്‍ കുതിരയും ആടും വരെയുണ്ട് ഹിഷാമിന്. വീടിനോട് ചേര്‍ന്നു തയാറാക്കിയ
പ്രത്യേകതരം കൂടുകളിലാണ് ഇവയെ പരിപാലിക്കുന്നത്. ഹിഷാമിന്റെ വ്യത്യസ്തമായ
ഓമനകളെ പരിചയപ്പെടാം.
കുരങ്ങന്‍ മുതല്‍ കുതിര വരെ
പോക്കറ്റ് മംഗീസ്, എക്‌സോട്ടിക്ക് മുയലുകള്‍, വിവിധയിനം ഗിനി പന്നികള്‍, ഷുഗര്‍ ഗ്ലൈഡര്‍, ഫെരറ്റ്, ഓന്ത്, കുതിര, ആട്, പൂച്ച, പക്ഷികള്‍ എന്നിവയെല്ലാം ഹിഷാമിന്റെ കൈവശമുണ്ട്. ഇതില്‍ ഏറെയും നമ്മള്‍ക്ക് കണ്ടു പരിചയമുള്ളവയല്ല, ഇന്ത്യയില്‍ കാണപ്പെടുന്നവയുമല്ല. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തി വളര്‍ന്നവയുടെ തലമുറയില്‍പ്പെടുന്നവയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് മൃഗങ്ങളെ ശേഖരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് എവിടെയുണ്ടെന്നു കണ്ടെത്തുന്നത്. പ്രധാനമായും ബംഗുളൂരുവും പുനെയുമാണ് ഇത്തരം പെറ്റ്‌സിനെ വളര്‍ത്തുന്നവരുടെ കേന്ദ്രം. ഹിമാചല്‍ പ്രദേശില്‍ പോയിവരെ പെറ്റ്‌സിനെ വാങ്ങിയിട്ടുണ്ട്.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 409
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 409
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object
Filename: Front/news-details.php
Line Number: 409
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 409
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 411
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 411
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 412
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 412
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'title' of non-object
Filename: Front/news-details.php
Line Number: 412
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 412
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
കുഞ്ഞന്‍ കുരങ്ങന്‍മാരും
വിവിധതരം മുയലുകളും
കൈപ്പിടിയിലൊതുങ്ങുന്ന കുഞ്ഞന്‍ കുരങ്ങന്‍മാരാണ് പോക്കറ്റ് മംഗീസ്. കാഴ്ചയ്ക്ക് ചെറുതാണെങ്കിലും വില അല്‍പ്പം കൂടുതലാണ് – ജോഡിക് രണ്ടര ലക്ഷം. ഇവ ഒരു ജോഡിയുണ്ട് ഹാഷിമിന്റെ ശേഖരത്തില്‍. വിവിധതരം എക്‌സോട്ടിക് മുയലുകളാണ് മറ്റാകര്‍ഷണം. സാധാരണ നമ്മള്‍ വളര്‍ത്തുന്ന മുയലുകളെപ്പോലെയല്ല ഇവ. നിറയെ രോമങ്ങളുള്ള പലതിന്റെയും തലയും മുഖവും കണ്ണുമൊന്നും കാണാന്‍ കഴിയില്ല. ചെവികള്‍ക്കും പ്രത്യേകതയുണ്ട്. അംഗോരകള്‍ എന്നാണ് ഇവ അറിയപ്പെടുക. ജര്‍മന്‍ അംഗോര, ഫ്രഞ്ച് അംഗോര, ഇംഗ്ലീഷ് അംഗോര തുടങ്ങി വിവിധ ഇനങ്ങളുണ്ട്. 15000 മുതല്‍ 30000 രൂപവരെ വിലയുള്ള മുയലുകള്‍ ഹാഷിമിന്റെ ശേഖരത്തിലുണ്ട്. വിവിധയിനത്തിലുള്ള ഗിനി പന്നികളാണ് മറ്റൊരു പ്രത്യേകത. ഇനങ്ങള്‍ക്ക് അനുസരിച്ച് ഇവയുടെ രോമത്തിനും വലിപ്പത്തിനും വെത്യാസമുണ്ട്. നല്ല രോമമുള്ള ആകര്‍ഷണമുള്ള ഗിനി പന്നികള്‍ക്ക് ജോഡിക്ക് 15000 വരെ വിലയുണ്ട്. കീരിയോട് രൂപ സാദൃശ്യമുള്ള ഫെററ്റുകളാണ് മറ്റൊരിനം. തികഞ്ഞ മാംസഭുക്കുകളായ ഇവ നന്നായി ഇണങ്ങളും. പ്രത്യേക രീതിയിലുള്ള ചാട്ടവും ഓട്ടവുമെല്ലാം നല്ല രസമാണെന്നു പറയുന്നു ഹാഷിം. ഷുഗര്‍ ഗ്ലൈഡറുകളാണ് ഏറെ കൗതുകമുള്ള മറ്റൊരിനം. അണ്ണാനോട് രൂപ സാദൃശ്യമുള്ള ഇവ സാധാരണ നിറത്തിലുള്ളത് ജോഡിക്ക് 18000 രൂപയാണ് വില. വെള്ള നിറമുള്ളവയ്ക്ക് 50000 വരെ വിലകിട്ടും. ഇന്ത്യയിലെ തന്നെ പ്രശസ്തരമായ ബ്രീഡര്‍മാരുടെ കൈയില്‍ നിന്നുള്ള പേര്‍ഷ്യന്‍ കാറ്റുകളാണ് ഇവിടെയുള്ളത്. ഇതിനാല്‍ തന്നെ 35000 രൂപമുതലാണ് വില. ഇഗ്വാന എന്ന ഇനത്തിലുള്ള ഓന്ത് വിവിധ നിറത്തിലുള്ളതുണ്ട്. അഞ്ച്-ആറ് അടിവരെ വലിപ്പമുണ്ടാകുമിവ. പച്ചക്കറികളും ഇലവര്‍ഗങ്ങളുമാണ് ഇവയുടെ തീറ്റ. നമ്മുടെ ചീരയും മുരിങ്ങയുമാണ് ഇഗ്വാനകളുടെ പ്രിയപ്പെട്ട ഭക്ഷണം.
തീറ്റയും പരിചരണവും
വിദേശ രാജ്യങ്ങളില്‍ തികച്ചും വ്യത്യസ്തമായ കാലാവസ്ഥയില്‍ വളരുന്നവയാണ് ഈ ജീവികള്‍. അതിനാല്‍ നല്ല പരിചരണം കൃത്യമായി നല്‍കണമെന്ന് പറയുന്നു ഹിഷാം. ഒരോന്നിനും അവയ്ക്ക് അനുയോജ്യമായ രീതിയിലുള്ള കൂടുകള്‍ തയാറാക്കി ഭക്ഷണം നല്‍കണം. നല്ല രോമമുള്ള ഇനങ്ങള്‍ക്ക് അവ നന്നായി ചീകി വൃത്തിയാക്കി കൊടുക്കണം. ഇല്ലെങ്കില്‍ കൂടുകെട്ടി അസുഖങ്ങള്‍ ബാധിക്കും. മുയലുകള്‍ക്ക് പ്രത്യേകമുള്ള പെല്ലറ്റുകളുണ്ട്. പിന്നെ ഇടയ്ക്ക് കാരറ്റും കാബേജുമടക്കമുള്ള പച്ചക്കറികള്‍ നല്‍കും. ഗിനി പന്നികള്‍ക്കും അവയ്ക്ക് മാത്രമായുള്ള പെല്ലറ്റ് വാങ്ങാന്‍ ലഭിക്കും. ഗൂഗിളിലും യുട്യൂബിലുമെല്ലാം നോക്കിയാണ് ഓരോ ഇനത്തിനും കൂട് നിര്‍മിക്കുന്നത്. മംഗീസിന് ഓടാനും ചാടാനുമെല്ലാം സൗകര്യമുള്ള കൂടാണ്.
വേനല്‍ക്കാലമായ മൂന്നു മാസം പ്രത്യേക പരിചരണം നല്‍കണം. ഈ സമയത്ത് തണുപ്പ് ലഭിക്കാന്‍ കൂട്ടില്‍ ഐസ് ക്യൂബൊക്കെ പല ഇനങ്ങള്‍ക്കുമിട്ട് നല്‍കാറുണ്ട്. പരിചരണത്തിനും ഭക്ഷണത്തിനുമായി നല്ലൊരു തുക ചെലവാകുന്നുണ്ടെന്നു പറയുന്നു ഹിഷാം. വിവിധ ഇനങ്ങളുടെ കുട്ടികളെ വില്‍ക്കുന്നതിലൂടെ ചെലവാകുന്ന പണം തിരിച്ചു പിടിക്കാന്‍ പറ്റുന്നുണ്ട്. നാട്ടിലെ ഹോഴ്‌സ് ക്ലബിലും അംഗമാണ് ഹാഷിം. വീടിന് സമീപത്തുള്ള ബീച്ചിലും മറ്റും കുതിര റൈഡിന് പോകും. ഖത്തറില്‍ വര്‍ഷങ്ങളായി വ്യാപാരികളാണ് ഹിഷാമിന്റെ കുടുംബം. ബിസിനസ് ആവശ്യത്തിനായി നാട്ടിലും വിദേശത്തുമായിട്ടാണ് ജീവിതം. മാതാപിതാക്കളായ കരീമിനും സുഹ്‌റയ്ക്കും ഭാര്യ ഹസ്‌നത്തിനുമൊന്നും പക്ഷേ ഹിഷാമിന്റെ പെറ്റ്‌സ് പ്രേമത്തിനോട് വലിയ താത്പര്യമില്ല. വ്യത്യസ്തരായ മൃഗങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ഹിഷാമിനെ വിളിക്കാം -7559962694.
ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍ ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…
ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ 440 ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…
ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…
വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…
ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…
തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത് കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…
© All rights reserved | Powered by Otwo Designs
Leave a comment