ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല വിളവ് നമുക്ക് തക്കാളിയില്‍ നിന്നു സ്വന്തമാക്കാം.
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല വിളവ് നമുക്ക് തക്കാളിയില്‍ നിന്നു സ്വന്തമാക്കാം.
1. പുളിപ്പിച്ച ദോശ മാവ് 10 ഇരട്ടി വെള്ളം ചേര്‍ത്ത് തടത്തിലൊഴിച്ചു കൊടുക്കുക.
2. ഒരു ടീസ്പൂണ്‍ വിനാഗിരി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലര്‍ത്തി ചെടിയുടെ ചുവട്ടില്‍ നിന്ന് അല്‍പ്പം മാറ്റി തടത്തിലൊഴിക്കുക.
3. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താവണം തക്കാളി നടേണ്ടത്.
4. തടത്തിലെ മണ്ണ് ചെറുതായി ഇളക്കി രണ്ട് സ്പൂണ്‍ കുമ്മായമിട്ടു നനച്ചിടുക. ഒരാഴ്ചയ്ക്കു ശേഷം രണ്ട് സ്പൂണ്‍ ചാരം, രണ്ടു പിടി കമ്പോസ്റ്റ് / അഴുകി പൊടിഞ്ഞ കാലിവളം മിക്‌സ് ചെയ്ത് തടത്തിലിട്ട് മണ്ണ് കൂട്ടി കൊടുക്കുക. ഈര്‍പ്പം നിലനിര്‍ത്താന്‍ മാത്രം നനക്കുക. താഴെയുള്ള മൂത്ത ഇലകള്‍ സമയാസമയം നീക്കം ചെയ്യുക.
5. തക്കാളി പൂവിട്ടു തുടങ്ങിയാല്‍ അതിരാവിലെ തണ്ട് പിടിച്ചു പതുക്കെ ചെടി ഇളക്കിക്കൊടുക്കുക. നന്നായി പരാഗണം നടക്കുകയും കായ്ക്കുകയും ചെയ്യും.
6. അതിരാവിലെ മോരും വെള്ളം സ്‌പ്രേ ചെയ്തു കൊടുക്കുക.
7. ഓറഞ്ചു തൊലി പത്തു ദിവസം വെള്ളത്തിലിട്ടതിനു ശേഷം നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് ഇലകളിലും തണ്ടിലും തളിക്കുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment