മികച്ച കൃഷിഭവന് വി.വി. രാഘവന്‍ മെമ്മോറിയല്‍ പുരസ്‌കാരം: കൃഷി മന്ത്രി പി പ്രസാദ്

കാര്‍ഷികമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കൃഷിഭവന് കൃഷി വകുപ്പ് പുതുതായി പുരസ്‌കാരം ഏര്‍പ്പെടുത്തിയെന്ന് കൃഷി മന്ത്രി പി പ്രസാദ്.

By Harithakeralam
2023-07-02

കാര്‍ഷികമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കൃഷിഭവന് കൃഷി വകുപ്പ് പുതുതായി പുരസ്‌കാരം ഏര്‍പ്പെടുത്തിയെന്ന് കൃഷി മന്ത്രി പി പ്രസാദ്. കാര്‍ഷികമേഖലയുടെ വികസനത്തിന് വേണ്ടി കൃഷിഭവനുകള്‍ രൂപീകരിച്ച മുന്‍ കൃഷി മന്ത്രി വി വി രാഘവന്റെ സ്മരണാര്‍ത്ഥം മികച്ച കൃഷിഭവന് വി വി രാഘവന്‍ മെമ്മോറിയല്‍ അവാര്‍ഡാണ് ഏര്‍പ്പെടുത്തിയത്. 5 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരമെന്ന് മന്ത്രി പറഞ്ഞു. ഓരോ വര്‍ഷവും സംസ്ഥാനത്തെ മികച്ച കര്‍ഷകര്‍, മികച്ച പാടശേഖരസമിതി, കൃഷി ശാസ്ത്രജ്ഞന്മാര്‍, പത്രപ്രവര്‍ത്തകര്‍, കാര്‍ഷിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വിവിധ മേഖലകളിലെ വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കാറുണ്ട്. സംസ്ഥാന സര്‍ക്കാര്‍  നല്‍കിവരുന്ന കാര്‍ഷിക അവാര്‍ഡുകളെ പുനക്രമീകരിക്കുകയും പുതുതായി 6 പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് കൃഷിവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. മികച്ച കൃഷിഭവനുള്ള അവാര്‍ഡിനൊപ്പം മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനം, ഉല്‍പ്പാദന മേഖലയിലെയും, സേവന മേഖലയിലെയും, മൂല്യ വര്‍ദ്ധിത മേഖലയിലെയും മികച്ച കൃഷിക്കൂട്ടങ്ങള്‍ക്കും, മികച്ച പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘ (PACS)ത്തിനുമാണ് പുതുതായി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.

 പൊതു വിഭാഗത്തില്‍ 32 ഉം , സംസ്ഥാനതലത്തിലെ മികച്ച വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷി ഉദ്യോഗസ്ഥര്‍ക്ക് 3 ഉം, പച്ചക്കറി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 6 ഉം ഒരു ജൈവകൃഷി സംസ്ഥാനതല പുരസ്‌കാരവും ഉള്‍പ്പെടെ 42 പുരസ്‌കാരങ്ങളാണ് കൃഷിവകുപ്പ് ഈ വര്‍ഷം മുതല്‍ നല്‍കുന്നത്. വി വി രാഘവന്‍ മെമ്മോറിയല്‍ അവാര്‍ഡിന് പുറമേ ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതികള്‍ക്കുള്ള മിത്രാ നികേതന്‍ പത്മശ്രീ കെ വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്, ഏറ്റവും മികച്ച കര്‍ഷകനുള്ള സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് എന്നിവയാണ് പുരസ്‌കാരങ്ങളില്‍ വ്യക്തികളുടെ സ്മരണാര്‍ത്ഥം നല്‍കുന്നത്. കേരളത്തില്‍ സ്ഥിരതാമസക്കാരായ പൗരന്മാരാണ് അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൃഷിഭവനുകള്‍ക്കും പഞ്ചായത്തുകള്‍ക്കും മികച്ച കര്‍ഷകരെ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യാന്‍ കഴിയും.  കൃഷിയിടത്തിന്റെ ഫോട്ടോകള്‍, കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ച സിഡി, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഉള്‍പ്പെടെ 2023 ജൂലൈ 7ന് മുന്‍പായി അടുത്തുള്ള കൃഷിഭവന്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം ലഭിക്കുന്നതിനായും കൂടുതല്‍ വിവരങ്ങള്‍ക്കായും www.karshikakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുകയോ ചെയ്യണം.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs