കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിലെ അടയ്ക്ക ഇറക്കുമതി സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ 2019-20 മുതല്‍ 2022-23 വരെ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2019-20 ല്‍ 16761 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്തപ്പോള്‍ 2022-23 ല്‍ അത് 73982 മെട്രിക് ടണ്‍ ആയിട്ടുണ്ട്.
തിരുവനന്തപുരം: കമുക് കര്‍ഷകരെ ദോഷകരാമായി ബാധിക്കുന്ന ഇറക്കുമതി നയങ്ങള്‍ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രധിഷേധാര്‍ഹമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്ത് അടക്ക ഉല്പാദനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ 94085 ഹെക്ടര്‍ സ്ഥലത്ത് കമുക് കൃഷി ചെയ്യുന്നുണ്ട്. വാര്‍ഷിക ഉല്പാദനം ഒരു ലക്ഷം ടണ്ണുമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിലെ അടയ്ക്ക ഇറക്കുമതി സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ 2019-20 മുതല്‍ 2022-23 വരെ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2019-20 ല്‍ 16761 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്തപ്പോള്‍ 2022-23 ല്‍ അത് 73982 മെട്രിക് ടണ്‍ ആയിട്ടുണ്ട്.
ഉത്തര കേരളത്തിലെ പ്രധാനപ്പെട്ട ഒരു വിളയായ കവുങ്ങിനെ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന ഉല്പ്പന്നങ്ങളിലൊന്നായി പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ കമുക് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഇറക്കുമതിയും മഹാളി ,മഞ്ഞളിപ്പ് തുടങ്ങിയ രോഗങ്ങളുമാണ്. ഇറക്കുമതി മൂലം അടക്കയുടെ വിലയില്‍ കുറവുണ്ടാകുകയും ഉല്പാദന ചെലവിനനുസരിച്ച് വില വര്‍ദ്ധനവ് കര്‍ഷകന് ലഭ്യമാകാതെ വരികയും ചെയ്യുന്നുണ്ട്. അടയ്ക്കയുടെ അനധികൃത ഇറക്കുമതി മറ്റൊരു സുപ്രധാന പ്രശ്‌നമാണ്. ഇത് തടയുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതും കേന്ദ്ര സര്‍ക്കാരാണ്. 2023-24 ല്‍ രാജ്യത്ത് അനധികൃതമായി ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ച 6760.8 മെട്രിക് ടണ്‍ അടയ്ക്ക പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് മുഖേന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് ആണ് അനധികൃത ഇറക്കുമതി കണ്ടെത്തി നടപടികള്‍ കൈക്കൊള്ളുന്ന ഏജന്‍സി. അനധികൃത അടയ്ക്കാ ഇറക്കുമതി സംബന്ധിച്ച് കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഇആകഇ യോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമുക് കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, കാലാവസ്ഥതിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്ന കര്‍ഷകര്‍ക്ക് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള രോഗ കീടബാധകള്‍ക്ക് ഹെക്ടറിന് ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ത്‌ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുമായി ചേര്‍ന്ന് കമുക് കൃഷി പ്രോത്സാഹനത്തിന് വിവിധ പിന്തുണകളും പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്. നിയമസഭയില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയുടെ സബ്മിഷന്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു കൃഷി മന്ത്രി.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ്‍ അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment